Continue reading “കോഹ്‌ലിയോ! അതാരാ? ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ചോദ്യം”
" /> Continue reading “കോഹ്‌ലിയോ! അതാരാ? ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ചോദ്യം” ">മുമ്പൊരിക്കല്‍ മരിയ ഷറപ്പോവയ്ക്ക് സംഭവിച്ചതു പോലെ, ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോയ്ക്കും മലയാളികളുടെ അടക്കം ചീത്ത വിളി കേള്‍ക്കേണ്ടതായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു!
ഷറപ്പേവയ്ക്ക് സച്ചിനെ അറിയില്ലായിരുന്നുവെങ്കില്‍, റോണാള്‍ഡോ കുടുങ്ങിയത് കോഹ്‌ലിയുടെ പേരിലായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്‍, ഇന്നും കളിക്കളത്തില്‍ സജീവം, സോഷ്യല്‍ മീഡിയയില്‍ 265 മില്യണ്‍ ഫോളോവേഴ്‌സുള്ള, ലോകം പിന്തുടരുന്ന കായിക താരങ്ങളില്‍ നാലാം സ്ഥാനത്തുള്ള കായിക താരം; ഇങ്ങനെയൊക്കെയുള്ള വിരാട് കോഹ്‌ലിയെ അറിയുമോയെന്ന് ഒരു യൂട്യൂബര്‍ ചോദിച്ചപ്പോഴാണ്, കോഹ്‌ലിയോ, അതാരാ? എന്ന് കാല്‍പന്തുകളില്‍ ലോകത്തെ ത്രസിപ്പിച്ച മഞ്ഞക്കുപ്പായത്തിലെ മാന്ത്രികന്‍ തിരിച്ചു ചോദിച്ചത്.
വീഡിയോയിലെ യൂട്യൂബറുടെ ചോദ്യങ്ങളും അതിനുള്ള റൊണാള്‍ഡോയുടെ ഉത്തരങ്ങളും ഇങ്ങനെയായിരുന്നു;
സ്പീഡ്; താങ്കള്‍ക്ക് വിരാട് കോഹ്‌ലിയെ അറിയുമോ?
റൊണാള്‍ഡോ: ആര്?
സ്പീഡ്; വിരാട് കോഹ്‌ലി, ഇന്ത്യക്കാരന്‍
റൊണാള്‍ഡോ; ഇല്ല
സ്പീഡ്: നിങ്ങള്‍ക്ക് വിരാട് കോഹ്‌ലിയെ അറിയില്ല?
റൊണാള്‍ഡോ: അരാണ് അദ്ദേഹം, കളിക്കാരനാണോ?
സ്പീഡ്; അദ്ദേഹമൊരു ക്രിക്കറ്ററാണ്.
റൊണാള്‍ഡോ; അദ്ദേഹം ഇവിടെ അത്ര പോപ്പുലര്‍ അല്ല
സ്പീഡ്; അദ്ദേഹം ഏറ്റവും മികച്ചവനാണ്. താങ്കള്‍ ഈ വ്യക്തിയെ ഒരിക്കലും കണ്ടിട്ടില്ല?
കോഹ്‌ലിയുടെ ഫോട്ടോ ഫോണില്‍ കാണിച്ചു കൊണ്ടാണ് സ്പീഡ് ആ ചോദ്യം ചോദിക്കുന്നത്.
ഫോട്ടോ കണ്ടപ്പോള്‍ റൊണാള്‍ഡോയ്ക്ക് ആളെ പിടികിട്ടി.
— V (@CricKeeda18) January 10, 2024
2014-ല്‍ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയോട് സച്ചിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നു പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം ലോകം കണ്ടതായിരുന്നു. ഇതിപ്പോള്‍, പേര് കേട്ടിട്ട് മനസിലാകാതിരുന്നതാണെന്നും ഫോട്ടോ കണ്ടപ്പോള്‍ കോഹ്‌ലിയെ മനസിലായല്ലോ എന്നാശ്വസിച്ച് റൊണാള്‍ഡോയെ ‘ വെറുതെ വിട്ടു’ എന്നാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയുടെ നിശബ്ദ കണ്ടിട്ട് തോന്നുന്നത്.