UPDATES

വൈറല്‍

പോലീസുകാര്‍ക്കെതിരേ അന്വേഷണത്തിന്  തമിഴ്‌നാട്; ആരെയും ഉപദ്രവിക്കാനില്ലെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്

ജീവനോടെയുണ്ടെങ്കില്‍ അവര്‍ സിനിമ കാണുകയും തെറ്റുകള്‍ മനസിലാവുകയും ചെയ്യും. അതിലും കൂടുതലായി ഒന്നും വേണ്ട.

                       

മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ്‌നാട്ടില്‍ വച്ച് പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് തമിഴ്‌നാട് ഡിജിപി. മലയാളി ആക്ടിവിസ്റ്റ് വി ഷൈജു അബ്രഹാം നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ, തമിഴ്‌നാട് ഡിജിപിക്ക്് നിര്‍ദേശം നല്‍കിയത്. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ഗുണ കേവില്‍ കുടുങ്ങിയപ്പോള്‍ കൂട്ടുകാര്‍ സഹായത്തിനായി പോലീസിനെ സമീപിച്ചിരുന്നു.


‘ഇതൊരു പൊളിച്ചെഴുത്താണ്, പാട്ടെഴുത്തിനു പിന്നിലെ എന്റെ രാഷ്ട്രീയവുമതാണ്’സുഹൈല്‍ കോയ/ അഭിമുഖം


അന്ന് നേരിട്ട ദുരനുഭവങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ അത് അനുഭവിച്ച ക്രൂരതകളില്‍ ഒരു ഭാഗം മാത്രമാണെന്നും അതിലും വലിയ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് അന്ന് മോശമായി പെരുമാറിയ പോലീസുകാര്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

വിഷയത്തില്‍ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിലെ സൂഭാഷ് പ്രതികരിച്ചത് ഇങ്ങനെ…

കേസുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ല. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളുകള്‍ വിവാദമുണ്ടാക്കുന്നതെന്നുമാണ് സുഭാഷ് പറഞ്ഞത്.
ആ പോലിസുകാര്‍ ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ചിരിക്കാം. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ജീവനോടെയുണ്ടെങ്കില്‍ അവര്‍ സിനിമ കാണുകയും തെറ്റുകള്‍ മനസിലാവുകയും ചെയ്യും. അതിലും കൂടുതലായി ഒന്നും വേണ്ട. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ സംഭവം സിനിമയായി എത്തുമ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് അതിലെ നന്മ ആളുകള്‍ ഉള്‍കൊള്ളുമെന്നത് മാത്രമാണ്. അത്തരം തെറ്റുകള്‍ ആര്‍ക്കും സംഭവിക്കരുതെന്നുമാണെന്നുമാണ്.സംഭവം കഴിഞ്ഞിട്ട് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും സിജു ഡേവിഡും പ്രതികരിച്ചു.

 

English summary; After 18 years, TN police to act on torture of ‘real Manjummel boys’

Share on

മറ്റുവാര്‍ത്തകള്‍