UPDATES

പ്രവാസം

കുട്ടികള്‍ക്ക് സൗജന്യവിസ; യുഎഇയില്‍ സന്ദര്‍ശകര്‍ വര്‍ധിക്കുന്നു

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടാവുകയെന്നതാണ് സൗജന്യ വിസാ നടപടിയുടെ പ്രധാനമായ ഒരു മാനദണ്ഡം.

                       

പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യവിസ അനുവദിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ യുഎഇയില്‍ എത്തിയതായി കണക്കുകള്‍. ജൂലായ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് സൗജന്യവിസ ഏര്‍പ്പെടുത്തിയത്.
യുഎഇയിലുള്ള വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളും വാഗ്ദാനം സ്വീകരിച്ചുകൊണ്ട് രാജ്യത്തെത്തിയതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ വിസാ നടപടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യു.എ.ഇ.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ കീഴിലുള്ള ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

വിവരങ്ങള്‍ക്ക് വകുപ്പിന്റെ ആമര്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്ററുമായി ബന്ധപ്പെടാം. യു.എ.ഇ.യില്‍നിന്ന് 8005111 എന്ന ടോള്‍ഫ്രീ നമ്പറിലേക്കാണ് വിളിക്കേണ്ടത്. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് +97143139999 നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാവും. ഇ-മെയില്‍ വഴിയും വിവരങ്ങള്‍ അറിയാനുള്ള സംവിധാനമുണ്ട്. വിലാസം: [email protected]

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടാവുകയെന്നതാണ് സൗജന്യ വിസാ നടപടിയുടെ പ്രധാനമായ ഒരു മാനദണ്ഡം. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല.

Related news


Share on

മറ്റുവാര്‍ത്തകള്‍