UPDATES

പ്രവാസം

സൗദിയില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കുറവ്

ഏഴായിരത്തി ഒരുന്നൂറ്റി ആറ് കോടി റിയാലായിരുന്നു മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ റെമിറ്റന്‍സ്.

                       

സൗദി അറേബ്യയില്‍ നടപ്പിലാക്കിയ തൊഴില്‍ പരിഷ്‌കരണങ്ങളെ തുടര്‍ന്ന് രാജ്യത്ത് നിന്ന് വിദേശികള്‍ അയക്കുന്ന പണത്തില്‍ ഗണ്യമായ കുറവെന്ന് റിപോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ രാജ്യത്തെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് ആറായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് കോടി റിയാലാണ്. ഏഴായിരത്തി ഒരുന്നൂറ്റി ആറ് കോടി റിയാലായിരുന്നു മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ റെമിറ്റന്‍സ്. ജുലൈയില്‍ അയച്ച തുകയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആയിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയാറ് കോടി സൗദി റിയാലാണ് ജൂലൈയിലെ റെമിറ്റന്‍സ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ആയിരത്തി ഇരുന്നൂറ്റി പതിനേഴ് കോടി റിയാലായിരുന്നു നാട്ടിലേക്ക് അയച്ച തുക.

ഒരു മാസം കുറവ് രേഖപ്പെടുത്തിയത് എഴുപത്തിയൊന്ന് കോടി റിയാല്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തുടര്‍ച്ചയായി ആറാം തവണയാണ് വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ പോയ മാസം സ്വദേശികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശങ്ങളിലേക്ക് അയച്ച തുകയില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. ജൂലൈയില്‍ സ്വദേശികള്‍ വിദേശത്തേക്ക് അയച്ചത് അഞ്ഞൂറ്റി നാല്‍പ്പത്തിമൂന്ന് കോടി റിയാല്‍. ഇതേ കാലയളവില്‍ മുന്‍ വര്‍ഷം നടന്ന റെമിറ്റന്‍സ് നാഞ്ഞൂറ്റി അന്‍പത്തിരണ്ട് കോടി റിയാലായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍