UPDATES

പ്രവാസം

എന്തുകൊണ്ടാണ് യുഎഇയെ മലയാളികള്‍ ഇത്രയേറെ ഇഷ്ടപ്പെടുന്നത്? ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉത്തരം

മുഖ്യമന്ത്രി പിണറായി വിജയന്‍ ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിരുന്നു.

                       

എന്തുകൊണ്ടാണ് യുഎഇയെ മലയാളികള്‍ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ? ഇവിടെ എണ്‍പത് ശതമാനത്തോളം മലയാളികളാണ്, തന്റെ കൊട്ടാരത്തില്‍ 100 ശതമാനവും മലയാളികള്‍ തന്നെ. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചോദ്യമാണ് ഇത്. തന്റെ അതിഥിയായ കേരള മുഖ്യമന്ത്രി പിണറായി വിജയനോ
ടായിരുന്നു ചോദ്യം. മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്നായിരുന്നു കേരള മുഖ്യമന്ത്രി  ഇതിന് മറുപടി നല്‍കിയത്.

യുഎഇ കൊട്ടാരത്തില്‍ വന്‍ സ്വീകരണം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു. കേരളത്തെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോള്‍ കേരളം സന്ദര്‍ശിക്കാന്‍ സെപ്റ്റംബര്‍ മാസമാണ് നല്ല സമയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് മര്‍മൂം പാലസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

യുഎഇയി ലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി, യഎ ഇമന്ത്രി റീം അല്‍ ഹാഷിമി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍