UPDATES

പ്രവാസം

ലഹരിക്കടത്ത് കേസില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 4206 പേര്‍ ഗള്‍ഫ് ജയിലുകളിലുണ്ട്.

                       

ഗള്‍ഫില്‍ ലഹരിക്കടത്ത് കേസില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപോര്‍ട്ട്. സൗദി അറേബ്യയില്‍ തടവിലുള്ള ഇന്ത്യക്കാരില്‍ 40 ശതമാനം പേരും മദ്യമോ മയക്കുമരുന്നോ കടത്തിയ കേസിലാണ് പിടിയിലായിട്ടുള്ളത്. ജയിലില്‍ കഴിയുന്ന 350 പേരില്‍ 75 പേര്‍ മലയാളികളാണെന്നും റിപോര്‍ട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 4206 പേര്‍ ഗള്‍ഫ് ജയിലുകളിലുണ്ട്. സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്നത് 1811 പേരാണ്. ഇതില്‍ 350 പേര്‍ മദ്യം കടത്തിയ കേസിലാണ് പിടിയിലായത്. ഇതില്‍ 75 പേര്‍ മലയാളികളാണ്. മയക്കുമരുന്ന് കടത്തിയതിന് പിടിയിലായത് 220 പേരും.
സൗദിയില്‍ ആകെയുള്ള ഇന്ത്യന്‍ തടവുകാരില്‍ 40 ശതമാനവും ലഹരിക്കടത്ത് കേസിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. നിരോധിത മരുന്നുകളുമായി സൗദിയില്‍ എത്തിയവരും മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിട്ടുണ്ട്. യുഎഇ അതിര്‍ത്തിയായ അല്‍ അഹ്‌സ, ബഹ്‌റൈനോട് ചേര്‍ന്നുള്ള ദമ്മാം ജയിലുകളിലാണ് മദ്യക്കടത്തിന് പിടിയിലായവര്‍ കഴിയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍