July 09, 2025 |
Share on

പ്രവാസികള്‍ക്ക് ആശ്വാസം; വാട്‌സ്ആപ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം

വാട്‌സ്ആപിന് പുറമെ ഫേസ്‌ടൈം, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭിച്ചിരുന്നില്ല.

ഖത്തറില്‍ വാട്‌സാപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നീങ്ങിയതായി നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഖത്തറില്‍ നേരത്തെ വാട്‌സ്ആപ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭിക്കുമായിരുന്നെങ്കിലും 2017 മുതല്‍ നിയന്ത്രണങ്ങളായി. മെസേജുകളും വീഡിയോകളും ഫോട്ടോകളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.

എന്നാല്‍ കഴിഞ്ഞ ദിവസം നിയന്‍ന്ത്രണങ്ങള്‍ നീങ്ങിയാതായി പ്രവാസികള്‍ തന്നെ അറിയിക്കുകയായിരുന്നു. വാട്‌സ്ആപിന് പുറമെ ഫേസ്‌ടൈം, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭിച്ചിരുന്നില്ല. ഇവയും ഇപ്പോള്‍ ലഭിച്ചു തുടങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ വിളിക്കാനാവുമെന്നതിനാല്‍ നിയന്ത്രണം നീങ്ങിയത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

×