UPDATES

പ്രവാസം

ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് പതിവിലും കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാം

ഷാര്‍ജയിലേയ്ക്ക് ട്രിപൊളി സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്‌സ് റോഡിലേയ്ക്ക് പോകുന്ന ഭാഗത്ത് മൂന്ന് വരികളുള്ള പാലവും നിര്‍മിച്ചിട്ടുണ്ട്.

                       

ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് പതിവിലും കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍.ട്രിപൊളി റോഡ് നവീകരണ പദ്ധതി പൂര്‍ത്തിയായതോടെയാണ് ഷാര്‍ജാ – ദുബായ് യാത്രയുടെ ദൈര്‍ഘ്യം കുറഞ്ഞത്. 12 കിലോ മീറ്റര്‍ ദൂരം വരുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്‌സ് റോഡിനുമിടയില്‍ സഞ്ചരിക്കാന്‍ എട്ട് മിനിറ്റ് കുറയുമെന്നതാണ് പദ്ധതി നേട്ടമായത്. ട്രിപൊളിഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ജംഗ്ഷനില്‍ (മിര്‍ദിഫ് സിറ്റി സെന്ററിനടുത്ത്) നിന്ന് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡ് 6.5 കിലോ മീറ്റര്‍ വ്യാപിപ്പിക്കുകയും എമിറേറ്റ്‌സ് റോഡില്‍ 5.3 കി.മീറ്റര്‍ ദൂരം ഇരുവശത്തും മൂന്ന് വരികളാക്കി നീട്ടിയുമാണ് വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. അല്‍ അമര്‍ദിഅല്‍ ഖവാനീജ് സ്ട്രീറ്റുകള്‍ക്കും അല്‍ അവീര്‍റാസല്‍ഖോര്‍ റോഡുകള്‍ക്കും സമാന്തരമായി നടവഴിയോടെ ഇന്റര്‍സെക് ഷന്‍ നവീകരിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് ഈ പദ്ധതി ആവിഷക്രിച്ച് പൂര്‍ത്തിയാക്കിയതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. ആര്‍ടിഎയുടെ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വികസനം.

പുതിയ വികസന പദ്ധതിയുടെ പൂര്‍ത്തീകരണം ദുബായിലും ഷാര്‍ജയിലും താമസിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകും. ഇരു എമിറേറ്റുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്‌നത്തിനും പരിഹാരമാകും. അല്‍ വര്‍ഖയിലേയ്ക്കും മിര്‍ദിഫിലേയ്ക്കുമുള്ള യാത്രയും സുഗമമാക്കും. ഒരു വശത്ത് നിന്ന് 6,000 വാഹനങ്ങളടക്കം ഇരു ഭാഗത്ത് നിന്നും 12,000 വാഹനങ്ങള്‍ മണിക്കൂറില്‍ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ഷെയ്ഖ് മുഹമ്മദ് സായിദ് റോഡില്‍ നിന്ന് എമിറേറ്റ്‌സ് റോഡിലേയ്ക്ക് തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 2,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. കൂടാതെ, ട്രിപൊളിഅല്‍ജിയേഴ്‌സ് സ്ട്രീറ്റില്‍ നിന്ന് ടണലിലേയ്ക്ക് ഇരുഭാഗങ്ങളിലും മൂന്ന് വരികളാക്കി ഉയര്‍ത്തി. എമിറേറ്റ്‌സ് റോഡിന്റെ രണ്ടു ഭൂഗര്‍പാതകളില്‍ ഒട്ടകങ്ങള്‍ക്ക് റോഡ് കടക്കാനുള്ള വഴികള്‍ക്കും വീതികൂട്ടിയിട്ടുണ്ട്. ഷാര്‍ജയിലേയ്ക്ക് ട്രിപൊളി സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്‌സ് റോഡിലേയ്ക്ക് പോകുന്ന ഭാഗത്ത് മൂന്ന് വരികളുള്ള പാലവും നിര്‍മിച്ചിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍