UPDATES

പ്രവാസം

യുഎഇയില്‍ കുടുംബ വിസ ലഭിക്കുന്നതിന് പുതിയ മാനദണ്ഡം

ഫെഡറല്‍ ഐഡന്റിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നിയമം നടപ്പിലായ വിവരം അറിയിച്ചത്.

                       

യുഎഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡം. ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് ഇതുവരെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ വരുമാനം മാത്രം മാനദണ്ഡമാക്കി വിസ അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായി.

പ്രതിമാസം നാലായിരം ദിര്‍ഹം, അല്ലെങ്കില്‍ മൂവായിരം ദിര്‍ഹവും താമസ സൗകര്യവുമുള്ള പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും. ഭാര്യ, പതിനെട്ടു വയസിനു ചുവടെയുള്ള കുട്ടികള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് അടുത്തിടെയാണ് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഫെഡറല്‍ ഐഡന്റിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നിയമം നടപ്പിലായ വിവരം അറിയിച്ചത്. രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റം കൂടിയാണിത്. പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവര്‍ത്തിത്വവും ശക്തിപ്പെടുത്താന്‍ ഉതകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Share on

മറ്റുവാര്‍ത്തകള്‍