UPDATES

പ്രവാസം

ഇന്ത്യന്‍ പാസ്പോര്‍ട്ടിനൊപ്പം യുഎസ് വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ളവര്‍ക്ക് യുഎഇ വിസ തരും

ബുധനാഴ്ചയാണ് പുതിയ വിസ നയം യുഎഇ മന്ത്രിസഭ അംഗീകരിച്ചത്. 14 ദിവസത്തേക്കാണ് യുഎഇ വിസ അനുവദിക്കുക.

                       

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് യുഎസ് വിസയോ ഗ്രീന്‍ കാര്‍ഡോ ഉണ്ടെങ്കില്‍ യുഎഇയില്‍ എത്തുമ്പോള്‍ തന്നെ ഇനിമുതല്‍ യുഎഇ വിസ അനുവദിക്കും. ബുധനാഴ്ചയാണ് പുതിയ വിസ നയം യുഎഇ മന്ത്രിസഭ അംഗീകരിച്ചത്. 14 ദിവസത്തേക്കാണ് യുഎഇ വിസ അനുവദിക്കുക. ഒരു നിശ്ചിത ഫീസ് അടച്ചാല്‍ ഒരു തവണ വിസയുടെ കാലാവധി നീട്ടാം.

സാമ്പത്തിക, രാഷ്ട്രീയ, വ്യാപരാ രംഗങ്ങളില്‍ ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് വിസ നടപടികള്‍ ലളിതമാക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഗോള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായി മാറാനുള്ള യുഎഇയുടെ അഭിവാഞ്ജയും തീരുമാനത്തിന് പിന്നിലുണ്ട്. ആറ് മാസത്തില്‍ കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, അംഗീകൃത യുഎസ് വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ളവര്‍ക്കും 14 ദിവസത്തേക്ക് യുഎഇയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുമെന്ന് ഒരു ഔദ്ധ്യോഗിക പ്രഖ്യാപനത്തില്‍ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യ-യുഎഇ വ്യാപരം പ്രതിവര്‍ഷം 60 ബില്യണ്‍ ഡോളര്‍ (220 ബില്യണ്‍ യുഎഇ ദിര്‍ഹം) വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയാണ് ഇപ്പോള്‍ യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി. യുഎഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 27ബില്യണ്‍ ഡോളറും ഇന്ത്യയുടെ യുഎഇയിലേക്കുള്ള കയറ്റുമതി 33 ബില്യണ്‍ ഡോളറുമാണ്. 45,000 ഇന്ത്യന്‍ കമ്പനികളിലൂടെ 70 ബില്യണ്‍ ഡോളര്‍ യുഎഇയില്‍ ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിര്‍മ്മാണ, സാങ്കേതികവിദ്യ, സേവന, ലോഹസംസ്‌കരണ വ്യവസായ, ഊര്‍ജ്ജ മേഖലകളിലായി 10 ബില്യണ്‍ ഡോളറാണ് യുഎഇ നിക്ഷേപിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം 1.6 ദശലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ യുഎഇ സന്ദര്‍ശികകുമ്പോള്‍, 50,000 യുഎഇക്കാരാണ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യയിലെയും യുഎഇയിലെയും നഗരങ്ങള്‍ക്കിടയില്‍ പ്രതിദിനം 143 വിമാനങ്ങളാണ് പറക്കുന്നത്. 2017ലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ മുഖ്യാതിഥി അബുദാബി രാജകുമാരനും യുഎഇ സായുധ സേനയുടെ സുപ്രീം കമാന്ററുമായ ഷേഖ് മുഹമ്മദ് ബില്‍ സായദ് അല്‍ നാഹ്യാന്‍ ആയിരുന്നു. പ്രതിരോധ, സമുദ്രവ്യാപാര മേഖലകളില്‍ ഉള്‍പ്പെടെ 14 കരാറുകളാണ് അന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്.

Share on

മറ്റുവാര്‍ത്തകള്‍