UPDATES

പ്രവാസം

ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി

തെക്കു-കിഴക്കന്‍ റിയാദിലെ 334 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ക്വിദ്ദിയ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം സൗദി രാജാവ് സല്‍മാന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു

                       

ലോക പ്രശസ്ത വിനോദ നഗരങ്ങളോട് കിട പിടിക്കുന്ന വിനോദ നഗരം സൃഷ്ടിക്കാനൊരുങ്ങി സൗദി അറേബ്യ. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാ പ്രദശനത്തിനും തീയറ്ററിനും അനുമതി നല്‍കി ചരിത്രം സൃഷ്ടിച്ചതിന് പിറകെയാണ് കല, സാംസ്‌കാരിക, വിനോദ കായിക രംഗകത്തെ വളര്‍ച്ച ലക്ഷ്യമിട്ട് സൗദി വിനോദ നഗരം സൃഷ്ടിരക്കാനൊരുങ്ങുന്നത്.

തെക്കു-കിഴക്കന്‍ റിയാദിലെ 334 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ക്വിദ്ദിയ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം സൗദി രാജാവ് സല്‍മാന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെയായിരുന്നു അത്യന്തം പ്രൗഡഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയില്‍ ക്വിദ്ദിയ എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയുടെ ലോഗോ പ്രകാശനവും സൗദി രാജാവ് നിര്‍വഹിച്ചു. സൗദി കിരീടാവകാശിയും പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിനോദ നഗരം നിര്‍മ്മിക്കുന്നത്. 2030 ഓടെ രാജ്യത്തെ വിനോദ മേഖലയെ പരിപോഷിപ്പിക്കുകയും ഇതിലൂടെ സാമ്പത്തിക വളര്‍ച്ചയടക്കം കൈവരിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യുഎസിലെ വാള്‍ട്ട് ഡിസ്‌നിയെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് സൗയിലെ വിനോദ നഗരം ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍. വാള്‍ട്ട് ഡിസ്‌നിയുടെ ആകെ വിസ്തൃതി 110 ചതുരശ്ര അടിമാത്രമാണെന്നിരിക്കേയാണ് 334 ചതുരശ്ര അടിയിലാണ് കിദ്ദ്വിയ ഒരുങ്ങുന്നത്. ക്വിദ്ദിയയുടെ നിര്‍മാണത്തിലൂടെ സൗദിയിലെ വിനോദ സാംസ്‌കാരിക, കായിക പരിപടികള്‍ക്ക് ഒരു പൊതു വേദി നല്‍കുകയാണ് സൗദി സര്‍ക്കാര്‍. ഈ പരിപാടികള്‍ക്ക് മികച്ച ഭാവിയും അവസരങ്ങളും നല്‍കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നിര്‍മാതാക്കളക്കായ മൈക്കല്‍ റീയിന്‍ഞ്ചര്‍ സിഇഒ വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍