നേരത്തെ 180 ദിവസമെങ്കിലും തുടര്‍ച്ചയായി നാട്ടില്‍ നില്‍ക്കുന്നവര്‍ക്കു മാത്രമായിരുന്നു ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള അര്‍ഹത
വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അപേക്ഷ നല്‍കുന്നതിനനുസരിച്ച് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ഉത്തരവ്. കേന്ദ്ര ഐ.ടി വകുപ്പാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഇതുമായി ബന്ധെപ്പട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഉത്തരവ് പറയുന്നു. പാസ്‌പോര്‍ട്ടിനു പുറമെ താമസ രേഖ, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് ഇല്ലാത്ത സാഹചര്യത്തില്‍ താമസ രേഖയുടെ പുറത്ത് ആധാര്‍ കാര്‍ഡ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എളുപ്പം ലഭ്യമാക്കാനുള്ള സൗകര്യം വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ 180 ദിവസമെങ്കിലും തുടര്‍ച്ചയായി നാട്ടില്‍ നില്‍ക്കുന്നവര്‍ക്കു മാത്രമായിരുന്നു ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള അര്‍ഹത. നാട്ടിലേക്ക് പുറപ്പെടും മുമ്പ് തന്നെ ഓണ്‍ലൈന്‍ വഴി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സൗകര്യവും ലഭ്യമായിരിക്കും. എന്നാല്‍ നാട്ടിലെ ആധാര്‍ കേന്ദ്രങ്ങള്‍ക്കു പുറമെ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏര്‍െപ്പടുത്തണമെന്ന ആവശ്യവും ശക്തമാണ്.