UPDATES

ഓഫ് ബീറ്റ്

ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കാന്‍ നീക്കം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-101

                       

ഇന്ത്യ എന്ന പേരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യയുടെ പേര് തന്നെ മാറ്റുന്നതിനുള്ള ശ്രമം ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. ഭരണപക്ഷം ഭയക്കുന്നതും ഇന്ത്യയെ തന്നെയാണ് എന്നാണ് തോന്നുന്നത്. നെഹ്‌റുവിന്റെ ഓര്‍മകള്‍ ഒന്നും ഉണ്ടാകാതിരിക്കുവാനായി ബിജെപി വലിയ രീതിയില്‍ ശ്രമം നടത്തുന്നത് നമ്മള്‍ കണ്ടതാണ്. മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിലും നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എത്ര എത്ര റോഡുകളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ തിരുത്തി.

വി.എസ്സിന്റെ ജനപ്രീതി

ക്വിറ്റ് ഇന്ത്യ എന്ന വലിയ പ്രക്ഷോഭം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രഖ്യാപിച്ചു. ഇന്ത്യ എന്ന വാക്കിനോടുള്ള അലര്‍ജി ബിജെപി തുറന്നു കാട്ടിയിരിക്കുന്നു. 1942 ഓഗസ്റ്റ് എട്ടിനാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിലാണ് ക്വിറ്റിന്ത്യ പ്രമേയം പാസാക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഉടനടി വിടുകയും ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുകയും വേണമെന്ന് ആഹ്വാനവുമായിട്ടാണ് മഹാത്മാഗാന്ധി 1942ല്‍ ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ക്വിറ്റിന്ത്യ പ്രമേയം പ്രസ്താവിച്ചു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 1942ല്‍ തുടക്കം കുറിച്ച ക്വിറ്റിന്ത്യാ സമരത്തിന് ഇപ്പോഴും പ്രസക്തി. അന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ദേശീയ നേതാക്കള്‍ ഇറങ്ങിയതെങ്കില്‍ വര്‍ഗീയ വിഷം ചീറ്റുന്ന കേന്ദ്രസര്‍ക്കാരിനെതിരെയാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യ എന്ന കൂട്ടായ്മ രൂപീകരിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതുകണ്ട് അരിശം മൂത്താണ് ക്വിറ്റിന്ത്യ സമരവുമായി മോദി ഇറങ്ങുന്നത്.

ജി20 ഉച്ചകോടിയില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് മാറ്റുന്നതായി സൂചനകള്‍ വന്നിരുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ഇന്ത്യയുടെ പ്രസിഡന്റ് എന്നതിന് പകരം ഭാരതത്തിന്റെ പ്രസിഡന്റ് എന്ന പേരില്‍ രേഖപ്പെടുത്തിയത് ചര്‍ച്ചയായി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള രേഖയിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ 2023 സെപ്തംബര്‍ 6ന് മലയാള മനോരമയില്‍ ബൈജു പൗലോസിന്റെ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. പെട്രോള്‍ തീര്‍ന്ന സ്‌കൂട്ടര്‍ തള്ളി പോകുന്ന പ്രധാനമന്ത്രി മോദി. തൊട്ടടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്ന് പെട്രോളടിക്കാതെ ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ഭാരത് പെട്രോളിയം പമ്പിലേയ്ക്കാണ് പോകുകയാണ് മോദി.

കാര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ

 

Share on

മറ്റുവാര്‍ത്തകള്‍