കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുക മാത്രല്ല ചെയ്യുന്നത്. കാര്‍ട്ടൂണുകളുടെ ലക്ഷ്യങ്ങളിലൊന്ന് ചിന്തിപ്പിക്കക എന്നത് കൂടിയാകണം. കാര്‍ട്ടൂണിന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കാരണമാകും. മരണവും കാര്‍ട്ടൂണിന് വിഷയമാകും എന്ന് കാലങ്ങളായി പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ തെളിയിച്ചതാണ്. ഇന്ത്യന്‍ കാര്‍ട്ടൂണുകളുടെ ശേഖരത്തില്‍ അത്തരത്തില്‍ കുറച്ച് കാര്‍ട്ടൂണുകളുണ്ട്. എന്നാല്‍ അത്തരം കാര്‍ട്ടൂണുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ രചിക്കപ്പെട്ടിട്ടുള്ളൂ എന്നത് കൊണ്ട് പ്രാധാന്യവുമുണ്ട്. മരണം വിഷയമായ കാര്‍ട്ടൂണുകള്‍ അതുകൊണ്ട് തന്നെ വേറിട്ട് നില്‍ക്കുന്നു.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ ഇങ്ങോട്ട് ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകള്‍ മരണവും വിഷയമാക്കിയിട്ടുണ്ട് എന്നത് എടുത്ത് പറയണം. മരണം കാര്‍ട്ടൂണ്‍ വിഷയം ആക്കുക എന്നുള്ളത് ചിരിപ്പിക്കുക എന്നുള്ള ലക്ഷ്യം കൊണ്ടായിരിക്കില്ല. ചിന്തിപ്പിക്കുന്ന കാര്‍ട്ടൂണുകളാണ് പലപ്പോഴും മരണാനന്തരം വരയ്ക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍ എന്ന് കാണാം. ഇഎംഎസ് മരിച്ചപ്പോഴും നായനാര്‍ മരിച്ചപ്പോഴും ഉമ്മന്‍ചാണ്ടി മരിച്ചപ്പോഴും നമ്മുടെ മലയാളത്തില്‍ കാര്‍ട്ടൂണുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
ജനപ്രീതിയുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് ഉമ്മന്‍ചാണ്ടി എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടി എവിടെയുണ്ടോ അവിടെയെല്ലാം ജനക്കൂട്ടം ഉണ്ടാകും എന്നത് ഒരു യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തരം മാതൃഭൂമിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി. മരണമടഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് ചുറ്റും വലിയ ജനക്കൂട്ടം. ദൈവം ചോദിക്കുകയാണ് എന്താടോ ഒരു ആള്‍ക്കൂട്ടം എന്ന്. ദൈവദൂതനായ മാലാഖ പറയുന്നു ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ ജനപ്രീതിയും ആള്‍ക്കൂട്ടവും ഈ ഒറ്റ കാര്‍ട്ടൂണ്‍ വഴി വ്യക്തമാക്കുന്ന ഒന്നാണ്. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തരം ഗോപികൃഷ്ണന്‍ വരച്ച ഈ കാര്‍ട്ടൂണ്‍ ചരിത്രവും ആണ്.
കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി