UPDATES

ഓഫ് ബീറ്റ്

ഇപ്പോഴും മഹാത്മാ ഗാന്ധിജി കാര്‍ട്ടൂണുകളില്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-109

                       

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മരണമടഞ്ഞിട്ട് വര്‍ഷങ്ങളേറെയായി. ഇപ്പോഴും മഹാത്മാ ഗാന്ധി കാര്‍ട്ടൂണ്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. ഗാന്ധിയെ വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ആരും തന്നെ മഹാത്മാ ഗാന്ധിയെ നേരിട്ട് കണ്ടിട്ടുകൂടി ഉണ്ടാവില്ല. എന്തുകൊണ്ടാണ് മഹാത്മാ ഗാന്ധി ഇന്നും കാര്‍ട്ടൂണില്‍ കഥാപാത്രം ആകുന്നത് എന്നുള്ളത് ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. ഗാന്ധിയുടെ വീക്ഷണം ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രസക്തമാണ് എന്നുള്ളതിന്റെ തെളിവാണ് അദ്ദേഹം ഇപ്പോഴും കാര്‍ട്ടൂണ്‍ കഥാപാത്രമായി വരുന്നത്. മരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും കാര്‍ട്ടൂണുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒട്ടേറെ വ്യക്തികളുണ്ട്. ലെനിനും, ചെഗുവരെയും, കാറല്‍ മാക്‌സും, മണ്ഡേലയും, എബ്രഹാം ലിങ്കണും, ചാര്‍ലി ചാപ്ലിനും മറ്റും ഈ നിരയിലുണ്ട്. അതേസമയം ഹിറ്റ്‌ലറെ പോലുള്ളവരും കാര്‍ട്ടൂണുകളില്‍ വരുന്നുണ്ട് എന്നത് കാണാതെ പോകരുത്.

ഉമ്മന്‍ചാണ്ടിയുടെ ജനക്കൂട്ടം സ്വര്‍ഗ്ഗത്തിലും

മരണപ്പെട്ടവര്‍ കാര്‍ട്ടൂണുകളില്‍ വരുന്നത് അപൂര്‍വ്വതയാണ്. ചരിത്രത്തില്‍ ഇടം നേടിയ ചിലര്‍ക്കേ അതിന് സാധിച്ചിട്ടുള്ളൂ. കാര്‍ട്ടൂണിലൂടെ ഗാന്ധി സംസാരിക്കുന്നുണ്ട്. വര്‍ത്തമാനകാല രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം ഗാന്ധിയെ കാണാം. അവര്‍ തമ്മില്‍ കാര്‍ട്ടൂണുകളില്‍ വര്‍ത്തമാന രാഷ്ട്രീയം സംസാരിക്കുന്നു. ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റുകള്‍ മുതല്‍ കാലങ്ങളായി വരച്ചു കൊണ്ടിരിക്കുന്ന ഒരു ഇന്ത്യന്‍ പ്രതീകമായ കഥാപാത്രമാണ് മഹാത്മാ ഗാന്ധി. ഇന്നും വിദേശ പത്രങ്ങളില്‍ ഗാന്ധി കാര്‍ട്ടൂണ്‍ വരുന്നുണ്ട് എന്നുള്ളത് ചെറിയ കാര്യമല്ല.

മഹാത്മാഗാന്ധി കഥാപാത്രമായി വന്നിട്ടുള്ള ഒട്ടേറെ മലയാള കാര്‍ട്ടൂണുകള്‍ കാണാം. 1996 ഒക്ടോബര്‍ മാസം 31ന് മാധ്യമം ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് വേണു വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഈ കാര്‍ട്ടൂണില്‍ മഹാത്മാ ഗാന്ധി മാത്രമാണ് കഥാപാത്രം. പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ജയിലിന്റെ ജയിലറകളാണ്. ഓരോ ജയിലറിയിലും മുന്‍മന്ത്രി, മുന്‍മന്ത്രി, എന്ന ബോര്‍ഡുകള്‍ കാണാം. പക്ഷേ ആരുടെയും മുഖം കാര്‍ട്ടൂണില്‍ വരച്ചു ചേര്‍ത്തിട്ടില്ല. മഹാത്മാഗാന്ധി ജയിലറയ്ക്ക് മുന്നില്‍ നിന്ന് പറയുകയാണ്… ക്ലോസറ്റിന്റെയോ കോണ്‍ഗ്രസിന്റെയോ ഈ ദുര്‍ഗന്ധം… ഈ കാര്‍ട്ടൂണ്‍ വരച്ച അവസരത്തില്‍ ഒട്ടേറെ മുന്‍ മന്ത്രിമാര്‍ ജയിലില്‍ പോയ വാര്‍ത്തകള്‍ നിറഞ്ഞിരുന്ന സമയമായിരുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട് : മാധ്യമം

 

Share on

മറ്റുവാര്‍ത്തകള്‍