UPDATES

ഓഫ് ബീറ്റ്

കുറ്റിച്ചൂലും സ്ഥാനാര്‍ത്ഥികളും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-120

                       

തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കേള്‍ക്കുന്ന വാക്കാണ് കുറ്റിച്ചൂല്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ആര് നിന്നാലും ജയിക്കും എന്ന സ്ഥിതി വിശേഷം ഉണ്ടാകും. ഈ അവസരത്തില്‍ പ്രയോഗിക്കുന്നതാണ് കുറ്റിച്ചൂല് എന്ന പ്രയോഗം. അവിടെ ഏത് കുറ്റിച്ചൂല് നിന്നാലും ജയിക്കുമെന്നത് ഏറെ പറഞ്ഞിട്ടുള്ള ഒന്നാണ്. പണ്ടൊക്കെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത് കുറ്റിച്ചൂലുകളായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ആദ്യകാലത്ത് രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ സ്വാധീനമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തുന്ന മികച്ച സ്ഥാനാര്‍ത്ഥികളെ ആയിരുന്നു ഈ കുറ്റിച്ചൂലുകള്‍ തോല്‍പ്പിച്ചിരുന്നത്. പക്ഷേ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കുറ്റിച്ചൂലുകളായ സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും ഉണ്ടൊകുന്നുണ്ടെങ്കിലും ജയസാധ്യത ഉറപ്പില്ല. ചൂലുകള്‍ക്കും കുറ്റിച്ചൂലുകള്‍ക്കും വര്‍ത്തമാനകാലത്ത് വന്നുപെട്ട അതിഗഹനമായ മൂല്യശോഷണം ഇവിടെ എടുത്ത് പറയണം.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

കര്‍മശൈലിയും ആശയവിനിമയ രീതികളും കൊണ്ട് സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ വിസ്മയിപ്പിക്കുകയും പുതുതലമുറയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ചൂല്. ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ ഒരു സാഹചര്യം. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിക്കും എന്ന് ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ പറയുകയുണ്ടായി. ഈ അവസരത്തില്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഏറെ കൗതുകകരമാണ്.

കോടതിയാണ് രംഗം വാദിയുടെ പ്രതിനിധിയാണ് ചൂല്. പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയായ ഇ കെ നായനാര്‍. ചൂലു തന്നെയാണ് വാദിക്കുന്നത്. ജഡ്ജിയെ നോക്കി ചൂല് പറയുകയാണ് യുവര്‍ ഓണര്‍ അന്തസായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന എന്നെ ഈ പ്രതി ചിലരോട് ഉപമിച്ച് എന്റെ നാണവും മാനവും കെടുത്തുന്നു… കുറ്റിച്ചൂല്‍ പ്രയോഗം നടത്തിയ ഇ കെ നായനാര്‍ പ്രതിയായി കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇന്ന് കുറ്റിചൂലിന് പ്രസക്തി ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ ഈ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍