UPDATES

ഹേമന്ത് കര്‍ക്കറയെ കൊന്നതാര് ?

നിശബ്ദ അട്ടിമറി തുറന്ന് കാണിക്കുന്ന സത്യങ്ങള്‍

                       

പ്രമുഖ അന്വേഷണാത്മക ജേണലിസ്റ്റും എഴുത്തുകാരനുമായ ജോസി ജോസഫിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദ സൈലന്റ് കൂ, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’-ന്റെ മലയാള വിവര്‍ത്തനമാണ് അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’.  പുസ്തകംആവശ്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക;   https://pages.razorpay.com/pl_MLZ7awv235fc7s/view   hemant karkares death

ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും രാജ്യം നടുങ്ങിയ ആക്രമണത്തിനിടെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ ദുരൂഹമായി കൊല്ലപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ഇന്ത്യയുടെ ഭീകരവാദ കാഴ്ച്ചപ്പാടിനെ തിരുത്തി ഹിന്ദുത്വ തീവ്രവാദത്തിന്റെ വേരുകൾ കണ്ടെത്തിയ ഒരാളോടുള്ള അടങ്ങാത്ത പക കൂടിയായിരുന്നു കർക്കറെയുടെ മരണത്തിന് പുറകിൽ എന്ന വാദങ്ങളും ഉയർന്നിരുന്നു. മുംബൈ ഭീകര വിരുദ്ധസേനാ മേധാവിയായിരുന്ന ഹേമന്ത് കർക്കറെയെ കൊന്നത് ആർഎസ്എസ് അനുകൂലിയായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ വെളിപ്പെടുത്തുന്നത്. ഈ അവസരത്തിൽ പ്രസക്തമാവുന്നത് ഒരു രാജ്യത്തിന്റെ ചോദ്യവും അന്വേഷണവുമായി അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്ന കർക്കറെയുടെ മരണത്തിന്റെ ചില സത്യങ്ങൾ പറയുന്ന ജോസി ജോസിന്റെ നിശബ്ദ അട്ടിമറിയെന്ന പുസ്തകമാണ്. മുംബൈ ഭീകാരക്രമത്തെ കുറിച്ച് പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ് ; hemant karkares death

നവംബർ ഇരുപത്തിയാറിന് വൈകുന്നേരം മുംബൈയിൽ നടന്ന് കൊണ്ടിരിക്കുന്നത് സംഘടിതവും അഭൂതപൂർവ്വവുമായ ഭീകരാക്രണമാണെന്ന് ഒരോ നിമിഷവും വ്യക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. മഹാരാഷ്ട്രാ സർക്കാർ രാത്രി പതിനൊന്നരയ്ക്ക് കേന്ദ്രസർക്കാരിനോട് ഭീകരാക്രമണം തടയാൻ ദേശീയ സുരക്ഷാ സേനയുടെ (എൻ.എസ്.ജി) സഹായം ആവശ്യപ്പെട്ടു. അപ്പോഴേക്കും ഭീകരവാദികൾ താജ് മഹൽ ഹോട്ടലും നരിമാൻ ഹൗസും ഒബ്‌റോയി ട്രൈഡെന്റും പിടിച്ചടക്കുകയും ഛത്രപതി ശിവജി ടെർമിനലിൽ കൂട്ടക്കൊല നടത്തുകയും ചെയ്തിരുന്നു.

ആക്രമണങ്ങൾ മുന്നേറുകയും നിരപരാധികൾ മരിച്ച് വീഴുകയും ചെയ്യുമ്പോൾ ഭൂതകാലത്തെ പ്രേതങ്ങൾ വിരുന്ന് വരാൻ തുടങ്ങി. ഒരോ ചുവടിലുമുള്ള ഔദ്യോഗിക പര്യാലോചനകൾ നടപടികൾ വൈകിച്ചു. അത് തന്നെയാണ് 1999-ലെ ഐസി-814 വിമാനറാഞ്ചലിലും സംഭവിച്ചത്. എത്രമാത്രം കമാൻഡോകൾ ആവശ്യമാണ് എന്ന ചോദ്യമായിരുന്നു ആദ്യം, എത്ര കമാൻഡോകളെ ആവശ്യമാകും എന്ന് നിർദ്ദേശിക്കാൻ മഹാരാഷ്ട്രാ സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു ധാരാളം ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ട, സംഭ്രമം പൂണ്ട മുംബൈ പോലീസ് എത്രമാത്രം സാധ്യമാകുമോ അത്രയും എന്നാണ് മറുപടി കൊടുത്തത്. കേന്ദ്രം അവസാനം 200 കമാൻഡോകളെ അയയ്ക്കാൻ തീരുമാനിച്ചു.

രാത്രി ഒരുമണിക്കാണ് എൻഎസ്ജി മേധാവിക്ക് ഉടനടി സേനയെ മുംബൈയിലേയ്ക്ക് അയ്ക്കാൻ ഉത്തരവ് നൽകിയത്. ഇത് പ്രതീക്ഷിച്ച് എൻ.എസ്.ജി അവരുടെ സേനാംഗങ്ങളെ ഒരുക്കാൻ ആരംഭിച്ചിരുന്നുവെങ്കിലും 200 കമാൻഡോകളെ സംഘടിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. ഉറക്കത്തിനിടയിൽ നിന്നും മറ്റ് സാമൂഹിക പരിപാടികളിൽ നിന്നുമെല്ലാം സേനാംഗങ്ങളെ വിളിച്ച് വരുത്തി അണി നിരത്തി. പിന്നീട് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റുപകരണങ്ങളും സാമഗ്രികളും സംഘടിപ്പിക്കാനാരംഭിച്ചു. ഓരോ ഘട്ടവും കാലതാമസത്തിനിടയാക്കി. ഇത്രയധികം ആളുകളും അതീവഭാരക്കൂടുതലുള്ള ആയുധങ്ങളും ഉപകരണങ്ങളും അടങ്ങിയ സേനാവിഭാഗത്തെ വിന്യസിപ്പിക്കാൻ ഐ.എൽ-76 റഷ്യൻ യാത്രാ വിമാനം ആവശ്യമായിരുന്നു. ആ പാതിരാത്രിയിൽ പ്രതിരോധ മന്ത്രാലയം വ്യോമസേന സംവിധാനങ്ങളെ വിളിച്ചുണർത്തുകയും ഡൽഹിയിൽ ഐ.എൽ-76 വിമാനം ലഭ്യമല്ല എന്ന് കണ്ടെത്തുകയും ചെയ്‌തു. ഏറ്റവുമടുത്ത് അത്തരമൊരു വിമാനമുള്ളത് ചണ്ഡിഗഢിലായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രാലയം എയർ ഇന്ത്യയുമായി ബന്ധപ്പെട്ടു. അവർ അവരുടെ എയർ ബസ് 320 തരാമെന്ന് വാഗ്ദാനം ചെയ്‌തുവെങ്കിലും അതിൻ്റെ ജീവനക്കാർ തയ്യാറായിരുന്നില്ല. മാത്രമല്ല, ആ വിമാനത്തിന് ഇത്രയധികം ഭാരം താങ്ങാനും കഴിയുമായിരുന്നില്ല. രണ്ടോ മൂന്നോ എയർബസ് 320കളിൽ സേനാംഗങ്ങൾ മുംബൈയിലേയ്ക്ക് പോകുന്നതിൻ്റെ സാധ്യത ആരും ചർച്ചചെയ്തിരുന്നുപോലുമില്ലെന്നാണ് തോന്നുന്നത്.

ജീവനക്കാരുടെ ജോലി സമയപ്പട്ടികയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത്‌ നിർണായകമായ ഒട്ടേറെ സമയവും ധാരാളം മനുഷ്യജീവനും നഷ്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്ക് ഒരു വെളിപാടുണ്ടായി. ആർ ആൻ ഡ് എ ഡബ്ലിയുവി ന്റെ വ്യോമ ഗവേഷണ കേന്ദ്രത്തിൽ, ദേശീയതലസ്ഥാനത്ത് തന്നെ, ഒരു ഐ.എൽ-76 അടക്കം വിമാനങ്ങളുടെ ഒരു നിരയുണ്ട്. പാതിരാത്രി ക്ക് ശേഷമേതോ നേരത്ത് ഈ വിമാനം ഉപയോഗിക്കാൻ ആർ ആൻ ഡ് എ ഡബ്ലിയു മേധാവി ഉത്തരവിട്ടു. അപ്പോഴേയ്ക്കും ഹേമന്ത് കർക്കറേയും അദ്ദേഹത്തിന്റെ സംഘങ്ങളേയും കൂട്ടക്കൊല ചെയ്ത‌ ഭീകരർ സർവ്വ പ്രദേശങ്ങളിലും ഭ്രാന്തുപിടിച്ചോടി നടന്ന് അത്താഴം കഴിച്ചിരിക്കുന്ന മനുഷ്യരെ കൊല്ലുകയും വിവാഹപാർട്ടികൾ ആക്രമിക്കുകയും ചെയ്തിരുന്നു.

200 കമാൻഡോകൾ അതിനിടെ എൻഎസ്ജിയുടെ മനേസർ കാമ്പസിൽ ഒരു മണിക്കൂർ യാത്ര ചെയ്‌ത് ഡൽഹി വിമാനത്താവളത്തിലെത്തി ഉപകരണങ്ങൾ കയറ്റി അവരും ഐ.എൽ വിമാനത്തിൽ കയറി അവസാനം പറന്നുയരുമ്പോൾ വെളുപ്പിന് മൂന്ന് മണിയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഈ കൂറ്റൻ വിമാനം മുംബൈയിൽ ഇറങ്ങുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മിക്കവാറും കമാൻഡോകളെ വിവിധ സംഭവസ്ഥലങ്ങളിലേയ്ക്ക് ബസുകളിൽ കയറ്റി കൊണ്ടുപോയി. എൻഎസ്ജി തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഏതാണ്ട് രാവിലെ ഒൻപത് മണിയായിരുന്നു.

ഭീകരവാദ ഭീഷണികളോടുള്ള അങ്ങേയറ്റത്തെ ഉദാസീനമായ സമീപനമാണ്. ആപൽസന്ധികളെ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മുകൾ തട്ടിനുണ്ടായ പരാജയം, പ്രതിഫലിപ്പിച്ചത്. പരിണിത ഫലം എന്തുതന്നെയായാലും എല്ലാക്കാര്യങ്ങളും കാലാകാലങ്ങളായി ചെയ്‌തു പോരുന്ന അതേ തരത്തിലേ തുടരുകയുള്ളൂ എന്ന ഒരുതരം നിസ്സന്ദേഹമായ മനോഭാവം ആയിരുന്നു അത്.

ഉദ്യോഗസ്ഥ തലത്തിലുള്ള ഈ കലഹങ്ങൾ തുടർന്നുകൊണ്ടയിരിക്കേ, മുംബൈ ഭീതിയുടേയും ആശയക്കുഴപ്പത്തിൻ്റേയും മുഷ്ടിയിലമർന്നിരുന്നു. അവിശ്വസീനമായ ഈ ഭീകരാക്രമണം തുടർന്നുകൊണ്ടേയിരിക്കേ ലോകം ഈ ബീഭത്സത ടെലിവിഷനുകളുടെ നേരിട്ടുള്ള സംപ്രേക്ഷണങ്ങളിലൂടെ നോക്കിക്കണ്ടു. രണ്ടുപേരുള്ള സംഘങ്ങളായി തിരിഞ്ഞ് ഭീകരർ മനുഷ്യരെ കൊന്നുകൊണ്ടേയിരിക്കുകയാണ്. മുംബൈയുടെ ഗോഥിക് മുഖമുദ്രയായ, നേരത്തേ വിക്ടോറിയ ടെർമിനസ് എന്നറിയപ്പെട്ടിരുന്ന സിഎസ് റ്റിയിലെ യാത്രക്കാർ തിങ്ങി നിറഞ്ഞ ഹാളിൽ രാത്രി ഒൻപതരയോടെ രണ്ടുപേർ ഇരച്ച് കയറി. അവർ ഒരുമണിക്കൂറോളം നേരം കൊണ്ട് 58 പേരെ വെടിവെച്ച് വീഴ്ത്തുകയും നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്‌തു. ജാഗരൂഗനായ ഒരു റെയിൽവേ അനൗൺസർ അസാധ്യമാം വിധം ധീരനായകനായി മാറുകയും ഭീകരവാദികളെ കുറിച്ച് യാത്രക്കാരെ ധരിപ്പിക്കുകയും ചെയ്തു.

ഈ രണ്ട് പേരും സി.എസ്.റ്റിയിൽ നിന്ന് തെരുവിലേയ്ക്കിറങ്ങി ജനങ്ങൾക്ക് നേരെ വെടിയുതിർക്കാനാരംഭിച്ചു. അവർ പോലീസ് സ്റ്റേഷൻ കടന്ന് പോയി സ്റ്റേഷനിലെ വെളിച്ചമെല്ലാം കെടുത്തി പോലീസുകാർ ആ പരിസരങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു അപ്പോൾ. ഈ ഭീകരർ രണ്ട് കിലോമീറ്റർ നടക്കുകയും കാമ ആസ്‌പത്രിയിൽ എത്തിച്ചേരുകയും ചെയ്തു. അവിടത്തെ ജീവനക്കാർ ബുദ്ധിപരമായി രോഗികളുടെ വാർഡുകൾ അപ്പോഴേയ്ക്കും അടച്ച് പൂട്ടിയിരുന്നു.

ഈ ആക്രമണങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുമ്പോൾ ഭീകര വിരുദ്ധ സേനയുടെ തലവൻ ഹേമന്ത് കർക്കറെ അദ്ദേഹത്തിന്റെ ദാദറിലുള്ള വസതിയിലായിരുന്നു. അദ്ദേഹം ഡ്രൈവർക്കും ഗാർഡുകൾക്കുമൊപ്പം ഉടൻ തന്നെ സി.എസ്.റ്റിയിലേയ്ക്ക് പോവുകയും അവിടെ വച്ച് ഹെൽമെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിക്കുയും ചെയ്തു‌. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തേതും ശ്വാശ്വതവുമായ കാഴ്ചയായി പിന്നീട് മാറിയത് അതായിരുന്നു. കാർക്കറെ സി.എസ്‌.റ്റിയിലെത്തുമ്പോഴേയ്ക്കും ഭീകരവാദികൾ അവിടെ നിന്ന് നീങ്ങിയിരുന്നു. അപ്പോഴേയ്ക്കും കാമാ ആസ്‌പത്രിയിൽ ഐ.പി.എസ് ഓഫീസറായ സദാനന്ദ് ദത്തേയ്ക്ക് പരിക്ക് പറ്റിയതായി വിവരം ലഭിച്ചു. അങ്ങനെ അവിടെ നിന്ന് അവർ ഒരു ടൊയോട്ട ക്വാളിസിൽ കയറി കർക്കറേയ്ക്കൊപ്പം മറ്റൊരു ഐ.പി.എസ് ഓഫീസറായ അശോക് കാംതേ ഉണ്ടായിരുന്നു. വിവാദ ഏറ്റുമുട്ടൽ വിദഗ്ദ്ധനായ വിജയ് സലാസ‌ർ ആയി രുന്നു വണ്ടി ഓടിച്ചിരുന്നത്. പിൻ സീറ്റിൽ നാല് കോൺസ്റ്റബിൾ തിങ്ങിയിരുന്നു.

ആ ജീപ്പിലുണ്ടായിരുന്നവരിൽ ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാളായ കോൺസ്റ്റബിൾ അരുൺ ജാധവ് പിന്നീട് സംഭവം വിവരിച്ചു ‘സി.എസ്.റ്റി സ്റ്റേഷൻ വിട്ട് അഞ്ച് മിനുട്ടുകൾക്ക് ശേഷം ഒരു മരത്തിന്റെ മറയിൽ നിന്ന് പ്രത്യക്ഷപ്പെട്ട രണ്ട് പേർ എ.കെ.47 തോക്കുകളുമായി ഞങ്ങളുടെ വാഹനത്തിന് നേരെ വെടിയുതിർക്കാൻ തുടങ്ങി’ അദ്ദേഹം പറഞ്ഞു. രംഗ് ഭവനിലേയ്ക്ക് വണ്ടി തിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. വണ്ടിയുടെ മുന്നിൽ ഇരുന്നിരുന്ന ഓഫീസർമാർ – കാംതേയും സലാസ‌റും- ഭീകരർക്ക് നേരെ വെടിവയ്ക്കുകയും ഭീകരരിൽ ഒരാളെയെങ്കിലും പരിക്കേൽപ്പിക്കുകയും ചെയതു .

പക്ഷേ മാരകങ്ങളായ ആയുധങ്ങളുമേന്തി നടക്കുന്ന ഭീകരരെ തടഞ്ഞ് നിർത്താൻ അത് പര്യാപ്തമായിരുന്നില്ല. മിക്കവാറും പോലീസുകാർ നിമിഷങ്ങൾക്കുള്ളിൽ മരിച്ചുവീണു. “രണ്ട് ഭീകരരും ഞങ്ങളുടെ വണ്ടിക്കടുത്തേയ്ക്ക് വന്ന് കർക്കറേ, കാംതെ, സലാസ്‌കർ എന്നിവരുടെ മൃതശരീരം പുറത്തേയ്ക്ക് വലിച്ച് റോഡിൽ തള്ളിയിട്ടു. ഞങ്ങളും (കോൺസ്റ്റബ്ൾമാർ) മരിച്ചെന്ന് കരുതി അവർ വാഹനത്തിലേയ്ക്ക് കയറി മെട്രോ ജങ്ഷൻ ലക്ഷ്യമാക്കി കാറോടിക്കാൻ തുടങ്ങി… അരുൺ ജാധവി പിന്നീട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടറോട് പറഞ്ഞു. (7) മെട്രോ ജംഗ്ഷനിൽ അവർ ചില മാധ്യമപ്രവർത്തകർക്കും പോലീസ് വാഹനങ്ങൾക്കും നേരെ വെടിയുതിർത്തു. പിന്നീട് വിധാൻ ഭവൻ ലക്ഷ്യമാക്കി പോവുകയും അവിടെ അലക്ഷ്യമായി വെടിയുതിർക്കാനാരംഭിച്ചു. കുറച്ച് നിമിഷങ്ങൾക്കു ശേഷം ക്വാളിസിന്റെ ടയറുകളിലൊന്ന് പൊട്ടിയതോടെ അവർ ആ വാഹനമുപേക്ഷിച്ച് പോയി. അപ്പോഴാണ് ജാധവിന് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞത്.

കർക്കറേയുടെ മരണത്തിന് മുമ്പും പിമ്പും ധാരാളം വിവാദങ്ങളുണ്ടായി. ഇന്ത്യൻ സുരക്ഷാ സംവിധാനത്തിന്റെ അന്തർലീനമായ മുൻ വിധികളെ മറികടന്ന് ഹിന്ദുത്വ ഭീകരവാദ കേസിന്റെ വിശദാംശങ്ങൾ അദ്ദേഹവും സംഘവും പുറത്ത് കൊണ്ട് വന്നിട്ട് ദിവസങ്ങളേ ആയിരുന്നുള്ളൂ. അതുവരെ ഹിന്ദുത്വ ശക്തികളുടെ ക്രൂരകൃത്യങ്ങൾ എന്ന കലാപങ്ങൾ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബോംബുകളുടേയും സ്‌ഫോടക വസ്‌തുക്കളുടേയും തലത്തിലേയ്ക്ക് അത് എത്തിയിരുന്നേ ഇല്ല, ഹിന്ദുത്വ ഭീകരസംഘങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടതിന് ശേഷം കർക്കറേ കടുത്ത ആക്രമണത്തിന് വിധേയനായി പ്രഗ്യാ താക്കൂർ ഭീകരവാദിയാണെന്ന് വിശ്വസിക്കാൻ ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങ്ങ് തയ്യാറായില്ല. അതിന് പിന്നിൽ ഗൂഢാലോചനയാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു ബിജെപിയുടെ അക്കാലത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന എൽ കെ അദാനിയാകട്ടെ എ.റ്റി.എ സ് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടു.

അക്കാലത്തെ ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്രമോദിയും കർക്കറേയ്ക്കും സംഘത്തിനും മീതെ ചാടി വീണു. മുംബൈ ആക്രമണത്തിൽ കർക്കറെ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തിന് അതിവേഗത്തിൽ തന്നെ ഒരു കോടി രൂപ നഷ്ടപരിഹാരം മോദി പ്രഖ്യാപിച്ചു. അത് പക്ഷേ അദ്ദേഹത്തിന്റെ കുടുംബം തള്ളിക്കളഞ്ഞു. അവരുടെ വസതി സന്ദർശിക്കരുത് എന്ന് മുന്ന തവണ ഗുജറാത്ത് മുഖ്യമന്ത്രി മോദിയോട് ആ കുടുംബം ആവശ്യപ്പെട്ടു. എന്നിട്ടും ഒരിക്കൽ മോദി ആ വീട്ടിൽ പോയി അവിടെത്തെ സ്വീകരണമുറിയിൽ കുറച്ച് നേരം ഇരുന്ന് തിരിച്ച് പോയി.
കർക്കറെയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് ബി.ജെ.പിയു ടെ ഭാഗത്ത് നിന്നുണ്ടായ യുക്തിക്ക് നിരക്കാത്ത വ്യാകുലത ഒരു വസ്തുത വ്യക്തമാക്കി.

ആ വെളിപ്പെടുത്തൽ ഹിന്ദുത്വ കുടുംബത്തിന്റെ യശസിന് നല്ലതല്ലായിരുന്നു. ലോകത്തെ മുഖ്യധാരയിലുള്ള മിക്കവാറും രാഷ്ട്രീയ മുന്നേറ്റങ്ങൾ തങ്ങൾക്കൊപ്പമുള്ള അക്രമാസക്തരായ ചെറുസംഘങ്ങളെ തങ്ങളിൽ നിന്ന് നിന്നടർത്തിമാറ്റിയിരുന്നുവെങ്കിലും ബി.ജെ.പി ക്കും അവരുടെ വലിയ ആവാസവ്യവസ്ഥയ്ക്കും അത് ചെയ്യാനായില്ല. വാസ്തവത്തിൽ മോദിക്ക് കീഴിൽ ആ പാർട്ടി, ഇത്തരം സംഘങ്ങളെ വാസ്തവത്തിൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്‌തത്‌. ഭോപ്പാൽ ലോകസഭ മണ്ഡലത്തിൽ പ്രഗ്യാസിങ്ങ് ഠാക്കൂറിനെ മത്സരിക്കാൻ നിശ്ചയിച്ചതാണ് അതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവ്. അക്രമാസക്തരായ അരിക് സംഘടനകളെ തള്ളിപ്പറയുകയോ അവരെ അച്ചടക്കത്തിലേയ്ക്ക് നയിക്കുകയോ ചെയ്ത് പരിപൂർണമായി സമാധാനത്തിന്റേയും ജനാധിപത്യത്തിന്റേയും വഴികളിലേയ്ക്ക് തിരിയുകയും ചെയ്യാൻ ബിജെപി തയ്യാറാകാത്തിടത്തോളം കാലം അവരുടെ പാർട്ടിക്കും ഇന്ത്യൻ ജനാധി പത്യത്തിനും അതുണ്ടാക്കുന്ന പരിക്ക് സാരമുള്ളതാകും.

കർക്കറെ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ആസ്പത്രി മോർച്ചറിയിൽ നിന്ന് നിഗൂഢമായി അപ്രത്യക്ഷമായത് പുതിയ വിവാദത്തിൻ്റെ കേന്ദ്രമായി മാറി. അതിന്റെ പ്രാധാന്യം മനസിലാക്കാതെ താനാണ് അത് അവിടെ നിന്നെടുത്ത് ഉപക്ഷേിച്ചത് എന്ന് കുറച്ച് കാലത്തിന് ശേഷം ആസ്‌പത്രിയിലെ തൂപ്പുകാരൻ വെളിപ്പെടുത്തി. ആ ജാക്കറ്റിൻ്റെ ഗുണനിലവാരത്തെ കുറിച്ച ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്തുകൊണ്ടാണ് അതിന് ഓഫീസറെ സംരക്ഷിക്കാൻ കഴിയാത്തത് എന്നും.

കാർക്കറെയുടെ മരണം ഹിന്ദു ഭീകരവാദത്തെ കുറിച്ചുള്ള അന്വേഷണത്തെ ശിഥിലമാക്കുമെന്നുള്ള ഊഹാപോഹം പരന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്‌തു. എന്നിരുന്നാലും 2009 ജനുവരിയിൽ എ.റ്റി.എസ് 14 ഹിന്ദു ഭീകരവാദികൾക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തു. ഇതിൽ മൂന്ന് പേർ ഒളിവിലായിരുന്നു.

പുതിയ സാങ്കേതികവിദ്യകളുടെ ബലത്തിലുള്ളതും സുസംഘടിതവുമായ ഹിന്ദു ഭീകരവാദ ശൃംഖലയുടെ ഉദയം രഹസ്യാന്വേഷണ വിഭാഗങ്ങൾക്കിടയിലുള്ളവരെ പോലും അത്ഭുതപരതന്ത്രരാക്കി. അവരതിന് സ്വയം ഉത്തരം കണ്ടെത്താനും ശ്രമിക്കുകയായിരുന്നു. ഒരു സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഇത്തരം തീവ്രവാദ സംഘത്തിന്റെ ഭാഗമായത് യാദൃശ്ചികത മാത്രമായിരിക്കുമോ? ഈ സംഘത്തിന് അയാൾ നൽകിയ ആർഡിഎക്സും മറ്റ് വെടിക്കോപ്പുകളും അയാൾ ക്ക് ലഭിച്ചത് എവിടെ നിന്ന്? മധ്യേന്ത്യ കേന്ദ്രീകരിച്ച് ഭീകരവാദ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന സൂചനകൾ ഇത്രയും കാലം അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഈ സ്ഫോടനങ്ങളിലെല്ലാം ഇസ്ലാമിക് സംഘടനകളിൽ കുറ്റം ചാരുന്ന തരത്തിൽ, സകലമാന ഏജൻസികളും, വ്യാജകഥകൾ സൃഷ്ടിച്ചെടുത്തത്; അതും മുസ്ലീം പള്ളികൾ പോലും ആക്രമിക്കപ്പെട്ടപ്പോഴും? !

ഈ കാലത്തിനിടയിൽ, രഹസ്യന്വേഷണ ഏജൻസികളിലും മറ്റ് അന്വേഷണ ഏജൻസികളിലും ഉള്ള, ഒട്ടേറെ വിശ്വാസ്യയോഗ്യമായ സ്രോതസുകളിൽ നിന്ന് ഞാനൊരു കാര്യം കേട്ടിട്ടുണ്ട്. ഇന്ത്യൻ സുരക്ഷാ സംവിധാനത്തിലെ ഒരു വിഭാഗം തന്നെയാണ്, രാഷ്ട്രീയ നേതൃത്വത്തിന്റെ ആശീർവാദത്തോടെ തന്നെ അഭിനവ് ഭാരത് എന്ന സംഘത്തെ സൃഷ്ടിച്ചെടുത്തത് എന്ന് അവർ സംശയിക്കുന്നുവെന്നാണ് അത്. മുസ്ലീം ഭീകരസംഘടനകൾക്കുള്ള മുന്നറിയിപ്പായാണത്രേ അത് ആരംഭിച്ചത്. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചിട്ടുള്ള, ഒരു രഹസ്യാന്വേഷണ ഏജൻസിയുടെ മുൻ മേധാവി ഏതാണ്ട് പൂർണമായ ഉറപ്പോടെ പറയുന്നത് 2003-ലാണ് ഈ ആശയം ജനിച്ചിട്ടുള്ളത് എന്നും, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളിലൊന്നാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത് എന്നുമാണ്. അതിലും പ്രധാനമായുള്ളത്, അക്കാലത്ത് സർക്കാരുമായി പ്രശസ്തമായ രീതിയിൽ നല്ല ബന്ധം പുലർത്തിയിരുന്ന ഒരു വിദേശ രാജ്യമാണ് ഈ തന്ത്രത്തിനുള്ള പ്രേരണ നൽകിയത് എന്നാണദ്ദേഹം വിശ്വസിച്ചിരുന്നത് എന്നാണ്.

ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സുപ്രധാന ഉപജാപകനായ കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് ഈ സംഘത്തിന് നൽകിയ ആർ.ഡി.എക്സ് കരസേനയുടെ ശേഖരത്തിൽ നിന്നുള്ളതല്ല എന്ന് കരസേനയുടെ ഒരു മുൻ മേധാവി എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എവിടെ നിന്നാണ് അയാൾക്കത് ലഭിച്ചത്? സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്ന നിലയിൽ മലേഗാവ് ഭീകരാക്രമണ കേസിലെ അന്വേഷണത്തിൻ്റെ നോഡൽ ഓഫീസറായിരുന്നു ബ്രിഗേഡിയർ (റിട്ട) രാജ്‌കുമാർ. അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് അക്കാലത്ത് ശ്രീകാന്ത് പുരോഹിതിന്റെ പോസ്റ്റിങ്ങിനെ കുറിച്ച് തിട്ടപ്പെടുത്താനും ആർ.എഡി.എക്‌സ് ലഭിക്കാൻ സാധ്യതയുണ്ടോ എന്നറിയാനും ഉധംപൂർ ആസ്ഥാനമായ വടക്കൻ കമാൻഡിന് എഴുതിയിരുന്നു എന്നാണ്. അയാൾ ശ്രീനഗറിൽ കുറച്ച് കാലം ജോലി ചെയ്തിരുന്നുവെങ്കിലും ആർ.ഡി.എക്സ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെട്ടിരുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. ചില പ്രത്യേക പ്രവർത്തനങ്ങൾക്ക് മാത്രമേ അതുപയോഗിച്ചിരുന്നുള്ളൂ. എല്ലാവർക്കും അത് ലഭ്യമായിരുന്നില്ല എന്നുമദ്ദേഹം പറഞ്ഞു.

വ്യക്തമായ പല സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാസംവിധാനത്തിലെ ഒരു വിഭാഗം അതേ ഹിന്ദുത്വ ഭീകരതയെ കുറിച്ചുള്ള അന്വേഷണത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നതായി പല ഉദ്യോഗസ്ഥരും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു മുതിർന്ന സിബിഐ ഓഫീസർ എന്നോട് പറഞ്ഞത് മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ, തെന്നിന്ത്യ ആസ്ഥാനമായുള്ള ഒരു പ്രമുഖ വ്യക്തി, ഒരു റിട്ടേയേഡ് ഉദ്യോസ്ഥൻ എന്നിങ്ങനെയുള്ള മൂന്ന് അതീവ പ്രധാനികളായ ഹിന്ദുത്വ നേതാക്കളെ ചോദ്യം ചെയ്യണമെന്ന ആവശ്യം സിബിഐ മേധാവിക്ക് സമർപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചു.

ഈ വിഷയത്തെ പുതിയ ദൃശ്യങ്ങളും അന്വേഷണങ്ങളും പുതിയ ചരിത്ര പഠനങ്ങളിലേക്ക് നയിക്കാൻ പ്രശസ്ത എഴുത്തുകാരൻ കൂടിയായ ജോസി ജോസഫ് എഴുതിയ ‘നിശബ്‌ദ അട്ടിമറി’ എന്ന പുസ്തകം വായിക്കാം. ഇന്ത്യൻ ഭരണകൂടങ്ങളെ നിയന്ത്രിച്ചു പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിതങ്ങൾ പറയുന്ന പുസ്തകമാണ് ‘നിശബ്‌ദ അട്ടിമറി’.

content summary : josy josephs nishabdha attimari reveals the real truth behind hemant karkares death

 

Share on

മറ്റുവാര്‍ത്തകള്‍