നമ്മുടെ ഒരു വോട്ടിന്റെ വില എത്രയാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു വോട്ടിന്റെ വില ഇന്നുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നേ പറയുവാന്‍ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് സര്‍വ്വസാധാരണമാണ്. അത് കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ്. അന്നായിരിക്കും വോട്ട് ചെയ്യുന്ന പൊതുജനം രാജാവിനെ പോലെ കഴിയുക. സ്ഥാനാര്‍ത്ഥികള്‍ യാചകരെ പോലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ്. ഒരു വോട്ടിന്റെ വില അത്ര വലുതാണ് എന്ന് നമ്മുടെ ജനാധിപത്യ മതേതര രാജ്യം ലോകത്തിനു മുന്നില്‍ കാണിച്ചുതന്നിട്ടുള്ളതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതും, വോട്ടിങ്ങിലൂടെ അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും.
തെരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവദിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ് വോട്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ബോധവും, വോട്ടിങ്ങ് പ്രക്രിയ രഹസ്യമായിരിക്കുമെന്നതും ഓരോ പൗരനും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഓരോ വേട്ടറുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നേതാക്കള്‍ പെടാപ്പാട് പെടുന്നത്. വോട്ടര്‍മാര്‍ ഇപ്പോള്‍ പാര്‍ട്ടി നോക്കിയല്ല വോട്ടുകള്‍ ചെയ്യുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളെ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യതയുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ഒരു വോട്ടര്‍ക്ക് മുന്നില്‍ വോട്ടിനായി യാചിച്ചു നില്‍ക്കുന്ന നേതാക്കന്മാരുടെ രസകരമായ കാര്‍ട്ടൂണ്‍ മാതൃഭൂമിക്ക് വേണ്ടി ബി. എം. ഗഫൂര്‍ വരച്ചത് ശ്രദ്ധേയമാണ്. കാര്‍ട്ടൂണില്‍ ദേവിലാലും, രാജീവ് ഗാന്ധിയും, ചന്ദ്രശേഖറും, വി. പി. സിങ്ങും, എല്‍. കെ. അദ്വാനിയും എം ടി രാമറാവുമെല്ലാം ഉണ്ട് എന്നുള്ളത് കൗതുകകരം തന്നെ. എല്ലാവരും വോട്ടര്‍നോട് വോട്ടുകള്‍ യാചിക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി