UPDATES

ഇന്ത്യൻ രാഷ്ട്രീയ ഫണ്ടിംഗിനെ നയിക്കുന്ന ലോട്ടറി രാജാവ്

ഇലക്ട്രൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു

                       

ലോട്ടറി രാജാവെന്ന പേരിൽ ഇന്ത്യയിൽ പ്രശസ്തനായ മ്യാൻമറിൽ നിന്നുള്ള ഒരു സാധാരണക്കാരനായിരുന്നു സാൻ്റിയാഗോ മാർട്ടിൻ. കഴിഞ്ഞ ദിവസം പുറത്തു വിട്ട ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ പറയുന്നതനുസരിച്ച് മാർട്ടിനും ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ ദാതാക്കളിൽ ഒരാളായിരുന്നുവെന്നാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2024 ജനുവരിക്കും ഇടയിൽ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് മാർട്ടിൻ്റെ കമ്പനി വാങ്ങികൂട്ടിയത്.

ദക്ഷിണേന്ത്യയിലെ ബിസിനസ്സിൻ്റെ കാര്യം പരിഗണിക്കുമ്പോൾ, 59 വയസ്സുള്ള മാർട്ടിനെപ്പോലെ വിവാദങ്ങളും ഗൂഢാലോചനകളും സൃഷ്ടിച്ചിട്ടുള്ള ചുരുക്കം ആളുകളിൽ ഒരാളാണ്. മ്യാൻമറിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1988-ൽ കോയമ്പത്തൂരിൽ മാർട്ടിൻ ലോട്ടറി ഏജൻസി ലിമിറ്റഡ് സ്ഥാപിച്ചു. അദ്ദേഹത്തിൻ്റെ പേര്, ‘ലോട്ടറി മാർട്ടിൻ’, എന്നാക്കിയത് ആ കാലഘട്ടത്തിൽ പ്രദേശത്തെ ബാധിച്ച ലോട്ടറി ഭ്രാന്താണ്.

കോയമ്പത്തൂർ ആസ്ഥാനമാക്കിയിരുന്ന, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കർണാടകയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിച്ചു, ഒടുവിൽ സിക്കിം, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കാനുള്ള അനുമതിയും സ്വന്തമാക്കി. സാധാരണക്കാരുടെ പ്രതീക്ഷകളിലും സ്വപ്നങ്ങളിലും കെട്ടിപ്പടുത്ത മാർട്ടിന്റ സാമ്രാജ്യം സമ്പത്തിൻ്റെയും സ്വാധീനത്തിൻ്റെയും കൂടിയായിരുന്നു.

ലോട്ടറി വലിയ സംഭാവന നൽകുന്ന കേരളത്തിലാണ് മാർട്ടിൻ്റെ രാഷ്ട്രീയ അഴിമതി ആദ്യമായി ഉണ്ടായത്. 2008ൽ സിക്കിം സർക്കാരിനെ 4,500 കോടിയിലധികം വഞ്ചിച്ചുവെന്ന ആരോപണം മാർട്ടിൻ നേരിട്ടപ്പോൾ, അദ്ദേഹം സിപിഐ എം മുഖപത്രമായ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകി. പിണറായി വിജയൻ്റെയും വിഎസ് അച്യുതാനന്ദൻ്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സിപിഐഎമ്മിനുള്ളിൽ ഉൾപ്പാർട്ടി പോര് ശക്തമായിരുന്ന ഈ സമയത്ത് പാർട്ടിയെയും മുഖപത്രത്തെയും നിയന്ത്രിച്ച പിണറായി വിജയൻ വിഭാഗത്തിന് ഈ സംഭാവന നാണക്കേടായി. അച്യുതാനന്ദൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തി. ഇതോടെ മാർട്ടിൻ നൽകിയ പണം തിരികെ നൽകേണ്ടി വന്നു. ഇ പി ജയരാജനെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ അധഃപതനത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് മാർട്ടിൻ്റെ പേര് കൂട്ടിച്ചേർത്തു തുടങ്ങി.

പിന്നീട്, 2015-ൽ ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അച്യുതാനന്ദൻ മാർട്ടിൻ്റെ ബിസിനസ്സിൻ്റെ വ്യാപ്തി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മാർട്ടിനെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള അപൂർവ്വം നേതാക്കളിൽ ഒരാളാണ് അച്യുതാനന്ദൻ. ഇന്നാൽ അദ്ദേഹം ഭാഗ്യക്കുറിയെ ഭാഗ്യമില്ലാത്തവരുടെ ജീവിതരേഖയായും പ്രതീക്ഷയുടെ കിരണമായുമാണ് കണ്ടിരുന്നത്. “അവർക്ക് (പൊതുജനങ്ങൾക്ക്), ഇത് നിരുപദ്രവകരമായ സ്വപ്നമാണ്,” അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ലോട്ടറി ടിക്കറ്റ് വരുമാനം ഇതിന് തെളിവായിരുന്നു: സംസ്ഥാനത്തിൻ്റെ വരുമാനം 2011 ൽ 557 കോടി രൂപയിൽ നിന്ന് 2015 ൽ 5,696 കോടി രൂപയായി പിന്നീടത് 2020 ൽ 9,974 കോടി രൂപയായി ഉയർന്നു.

ഡിഎംകെ പാർട്ടിയുമായി സാൻ്റിയാഗോ മാർട്ടിൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. 2011-ൽ 20 കോടി ബജറ്റിൽ ഇളഗ്നൻ എന്ന തമിഴ് ചിത്രത്തിന് അദ്ദേഹം ഫണ്ട് ചെയ്തു. മാക്സിം ഗോർക്കിയുടെ “ദ മദർ” എന്ന കൃതിയെ ആസ്പദമാക്കി തൻ്റെ 75-ാമത് തിരക്കഥ എഴുതിയത് അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയായിരുന്നു.

എന്നാൽ എഐഎഡിഎംകെ അധികാരത്തിലെത്തിയതോടെ മാർട്ടിൻ്റെ ജീവിതവും വ്യവസായവും മാറിമറിഞ്ഞു. ജയലളിത അധികാരമേറ്റതിൻ്റെ ആദ്യനാളുകളിൽ മാഫിയ നേതാക്കളെ കൈകാര്യം ചെയ്യാൻ ഉപ യോഗിച്ച ഭൂമി കൈയേറ്റ കുറ്റങ്ങൾക്കും, ഗുണ്ടാ ആക്‌ട് പ്രകാരവും നൂറുകണക്കിന് ഡിഎംകെ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം മാർട്ടിനും അറസ്റ്റിലായി. പിന്നീട് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ തടങ്കൽ റദ്ദാക്കുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

മാർട്ടിൻ എട്ട് മാസത്തിലധികം ജയിലിൽ കഴിഞ്ഞിരുന്നു. കൂടാതെ ലോട്ടറി കേസുകളിൽ സിബിഐ അന്വേഷണം നേരിടുകയും ചെയ്തപ്പോൾ, അദ്ദേഹത്തിൻ്റെ ഭാര്യ ലീമ റോസ് വ്യവസായം ഏറ്റെടുത്തു. ഡിഎംകെ അധ്യക്ഷൻ എം കരുണാനിധിയുടെ കുടുംബവുമായി അടുപ്പമുള്ള ഒരാൾ ഉൾപ്പെടെ രണ്ട് ലോട്ടറി ഏജൻ്റുമാർ മാർട്ടിനെ വ്യാജ ലോട്ടറി കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് 2012 മേയിൽ അവർ പരാതി നൽകി.

പിന്നീട് അവർ ഭാരതീയ ജനനായക കച്ചിയിൽ (ഐജെകെ) ചേരുകയും അധികാരത്തിലെത്തുന്നതിന് മുമ്പ് കോയമ്പത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.

എം കെ സ്റ്റാലിൻ്റെ മരുമകൻ ശബരീശൻ്റെ അടുത്ത വൃത്തത്തിലായിരുന്ന മാർട്ടിൻ്റെ മരുമകൻ ആധവ് അർജുന അടുത്തിടെ ദളിത് രാഷ്ട്രീയ സംഘടനയും ഡിഎംകെ സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) യുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി. തെരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയുടെ ധനസമാഹരണ ശ്രമങ്ങളുമായി എപ്പോഴും ബന്ധപ്പെട്ടിരുന്ന അർജുന, ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ വിസികെ പാർട്ടിയിലേക്ക് മാറിയതായി റിപ്പോർട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനും ജിം പരിശീലകനുമായ  അർജുനയ്ക്ക് ശക്തമായ രാഷ്ട്രീയ അഭിലാഷമുണ്ടെന്നാണ് ഡിഎംകെ കുടുംബത്തിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ, ലോട്ടറിക്ക് അപ്പുറത്തേക്ക് മാർട്ടിൻ്റെ ബിസിനസുകൾ വികസിച്ചിരുന്നു. കോയമ്പത്തൂരിനടുത്തുള്ള മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളേജും ആശുപത്രിയും, എസ് എസ് മ്യൂസിക് ടെലിവിഷൻ മ്യൂസിക് ചാനൽ, എം ആൻഡ് സി പ്രോപ്പർട്ടി വികസനം, മാർട്ടിൻ നന്താവനം അപ്പാർട്ടുമെൻ്റുകൾ, ലീമ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ അവയിൽ ചിലതാണ്.

2011ൽ അനധികൃത ലോട്ടറി കച്ചവടങ്ങൾ തടയുന്നതിൻ്റെ ഭാഗമായി തമിഴ്‌നാട്, കർണാടക പോലീസ് സേനകളിൽ നിന്ന് മാർട്ടിൻ അന്വേഷണം നേരിട്ടു. 2013-ൽ, സംസ്ഥാനത്ത് അനധികൃത ലോട്ടറി ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി കേരള പോലീസ് മാർട്ടിൻ്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് 2015ൽ ആദായനികുതി വകുപ്പ് തമിഴ്‌നാട്, കേരളം, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ള മാർട്ടിൻ്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.

2016ൽ ലോട്ടറി ബിസിനസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ  എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് മാർട്ടിന്റെ സ്വത്തുക്കളിൽ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ, അനധികൃത ലോട്ടറി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തിൻ്റെ ഭാഗമായി 2018 ൽ, ഒന്നിലധികം സംസ്ഥാനങ്ങളിലെ മാർട്ടിൻ്റെ വസതികളിലും ഓഫീസുകളിലും സിബിഐ പരിശോധന നടത്തി.

2023 മെയ് മാസത്തിൽ സിക്കിം സർക്കാരിന് 900 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി ആരോപിക്കപ്പെടുന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 457 കോടി രൂപ ഇഡി കണ്ടുകെട്ടിയതാണ് മാർട്ടിനെതിരെയുള്ള അവസാനത്തെ നടപടികളിലൊന്ന്.

Share on

മറ്റുവാര്‍ത്തകള്‍