UPDATES

സയന്‍സ്/ടെക്നോളജി

ഹിമാലയത്തില്‍ മഞ്ഞുരുകുന്നത് കഴിഞ്ഞ നൂറ്റാണ്ടിനെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍; 800 ദശലക്ഷം ആളുകളെ ബാധിക്കും

2000 ത്തിനു ശേഷം ഓരോ വര്‍ഷവും 8 ദശലക്ഷം ടണ്‍ മഞ്ഞാണ് ഹിമാലയത്തില്‍ ഉരുകി കൊണ്ടിരിക്കുന്നത്.

                       

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് വേഗത്തില്‍ ഹിമാലയത്തിലെ മഞ്ഞുരുകുന്നതായി പുതിയ പഠനം. 1970 കളുടെ പകുതിയില്‍ എടുത്ത ഹിമാലയത്തിന്റെ ചിത്രവും ഇപ്പോഴെടുത്ത ചിത്രവും താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയിരിക്കുന്നത്.

2000 ത്തിനു ശേഷം ഓരോ വര്‍ഷവും 8 ദശലക്ഷം ടണ്‍ മഞ്ഞാണ് ഹിമാലയത്തില്‍ ഉരുകി കൊണ്ടിരിക്കുന്നത്. 1975 നും 2000 ത്തിനുമിടയില്‍ 4000 ദശലക്ഷം ടണ്ണോളം മഞ്ഞ് ഉരുകിക്കഴിഞ്ഞു. എന്നാല്‍ മഞ്ഞുരുകുന്നത് ഒരേ അളവില്‍ അല്ലെന്നും വ്യത്യസ്ഥ കാരണങ്ങളാണ് ഇതിനെ ബാധിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ഫോസില്‍ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ആഗോളതാപനമാണ് ഇതിന്റെ പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത കാണിക്കുന്നതാണ് ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലെ ഹിമാനികള്‍ ഉരുകുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ പഠനം നടന്നത്. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതില്‍ നിന്നും വ്യത്യസ്ഥമായി ഹിമാലയന്‍ ഹിമാനികള്‍ ഉരുകുന്നതുമൂലം ഏഷ്യ ഭൂഖണ്ഡത്തിലെ 800 ദശലക്ഷം ആളുകള്‍ക്ക് നേരിട്ടുള്ള പ്രത്യാഘാതമുണ്ടാകും. പാകിസ്ഥാന്‍, ഇന്ത്യ, ചൈന, ഹിമാലയന്‍ ഹിമാനികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നദികളെ ആശ്രയിക്കുന്ന നിരവധി രാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

ഹിമാലയത്തിലെ മഞ്ഞുരുകല്‍ പല സ്ഥലങ്ങലിലും വെള്ളപ്പൊക്കത്തിനും കാരണമാകാം. ഫെബ്രുവരിയില്‍ നടന്ന മറ്റൊരു പഠനത്തില്‍ പറയുന്നത് ഹിന്ദു കുഷ് ഹിമാലയന്‍ മേഖലയിലെ മൂന്നിലൊന്ന് ഭാഗം ഈ നൂറ്റാണ്ടോടു കൂടി തന്നെഉരുകി ഇല്ലാതാവും. എത്രയും പെട്ടന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കുറയ്ക്കാനായില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

Read More : ആനയുടെ തലച്ചോറിനു ഇത്രയും തൂക്കം വരാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം

Share on

മറ്റുവാര്‍ത്തകള്‍