ഗൂഗിള്‍ പേ എന്ന ഓണ്‍ലൈന്‍ പേമെന്റ് ആപ്പിനെക്കിറിച്ച് നിങ്ങള്‍ കേട്ടിരിക്കുമെന്നുറപ്പ്. എന്നാലിപ്പോഴും ഇതിന്റെ ഉപയോഗത്തെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ പലര്‍ക്കിടയിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അവര്‍ക്കായാണ് അഴിമുഖത്തിന്റെ ഈ എഴുത്ത്.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരിലൂടെ യു.പി.ഐ പേമെന്റ് നടത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്വന്തം ആപ്പായ ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം വളരെ ലളിതമാണ്. ഇതെ ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം നിങ്ങളുടെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും ഉറപ്പുവരുത്താന്‍ മറക്കരുത്. കാരണം ഗൂഗിള്‍-പേയുടെ പ്രവര്‍ത്തനം ഫോണ്‍നമ്പര്‍ അധിഷ്ഠിതമായാണ്. പുറത്തിറങ്ങിയപ്പോള്‍ ഗൂഗിള്‍ തേസ് എന്നറിയപ്പെട്ടിരുന്ന ആപ്പാണിത്. ശേഷം ഗൂഗിള്‍-പേയെന്ന് പേര് മാറ്റുകയായിരുന്നു.
ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമാണ് ഗൂഗിള്‍-പേ. നേരിട്ടുള്ള ഇന്റര്‍നെറ്റ് ബാങ്കിംഗ് പോലെയത്ര കടുപ്പമുള്ളതല്ല ഗൂഗിള്‍-പേയുടെ ഉപയോഗം. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ വളരെ ലളിതമായി ഏതു സമയവും പണം കൈമാറാനാകുമെന്ന പ്രത്യേകതയും ആപ്പിനുണ്ട്. കൂടാതെ പണം കൈമാറുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കുമായി നിരവധി കാഷ് ബാക്ക് ഓഫറുകളും ഗൂഗിള്‍ നല്‍കുന്നുണ്ട്.
നല്ലൊരു സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും
ഗൂഗിള്‍-പേ ആപ്പ് ഉപയോഗിക്കാന്‍ ആകെ വേണ്ടത് നല്ലൊരു സ്മാര്‍ട്ട്‌ഫോണും അതില്‍ ഇന്റര്‍നെറ്റ് കണക്ടീവിറ്റിയും മാത്രമാണ്. ആന്‍ഡ്രോയിഡ് ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം മുതല്‍ മുകളിലോട്ടുള്ള ഫോണുകളില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഐ.ഓ.എസ് 10ന് മുകളിലോട്ടും പ്രവര്‍ത്തിക്കും. മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അതേ ഫോണ്‍ നമ്പര്‍ തന്നെയാകണം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും.
ഉപയോഗക്രമം
പേമെന്റ് നടത്തുന്നതെങ്ങനെ
https://www.azhimukham.com/science-scientists-warn-of-impending-8-5-magnitude-earthquake-in-himalayas/