UPDATES

സയന്‍സ്/ടെക്നോളജി

ലൈംഗീകാതിക്രമങ്ങൾക്ക് തടയിടാൻ ‘ബ്ലർ ഫീച്ചറുമായി’ ഇൻസ്റ്റാഗ്രാം

പുതിയ ഫീച്ചർ ഫെയ്‌സ്ബുക്കിലോ വാട്ട്‌സ്ആപ്പിലോ ലഭ്യമാകില്ല.

                       

സന്ദേശങ്ങളിൽ നഗ്നത ഉൾപ്പെടുന്ന ഭാഗങ്ങൾ അവ്യക്തമാക്കികൊണ്ട് പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം എത്തുന്നു. ലൈംഗിക തട്ടിപ്പുകളിൽ നിന്നും മറ്റ് തരത്തിലുള്ള ദുരുപയോഗത്തിൽ നിന്നും കൗമാരക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ‘ബ്ലർ ഫീച്ചർ’. കൂടാതെ, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോം എല്ലാവർക്കും സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മെറ്റയുടെ പ്രചാരണങ്ങളുടെ ഭാഗം കൂടിയാണ് പുതിയ ഫീച്ചർ.

ലൈംഗിക തട്ടിപ്പുകൾക്കെതിരെയും ചിത്രങ്ങൾ ദുരുപയോഗം ചെയുന്നതിനെയും ചെറുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പുതിയ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് ഏപ്രിൽ 11 വ്യാഴാഴ്ച ബ്ലോഗ് പോസ്റ്റ് വഴിയാണ് മെറ്റ അറിയിച്ചത്. ഇൻസ്റാഗ്രാമിന്റെ പുതിയ ഫീച്ചർ ക്രിമിനലുകൾ കൗമാരക്കാരിലേക്ക് എത്താതിരിക്കാനുള്ള ഫലപ്രദമായ മാർഗമായിരിക്കും എന്നാണ് മെറ്റ പറയുന്നത്.

ലൈംഗിക ചൂഷണവും , ഒരു വ്യക്തിയെ അവരുടെ നഗ്ന ഫോട്ടോകൾ ഓൺലൈനിൽ അയയ്‌ക്കാൻ പ്രേരിപ്പിക്കുകയും ഇര പണം നൽകുകയോ അക്രമികൾ ആവശ്യപ്പെടുന്ന ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങുകയോ ചെയ്തില്ലെങ്കിൽ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പല സംഭവങ്ങളും ഇൻസ്റാഗ്രാമിന്റെ ഇത്തരം ഒരു തീരുമാനത്തിന് പുറകിലുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സംസ്ഥാനമായ മിഷിഗണിലെ കൗമാരക്കാരായ ആൺകുട്ടികളെയും യുവാക്കളെയും ലൈംഗികമായി ചൂഷണം ചെയ്തതിന് കുറ്റസമ്മതം നടത്തുകയും അറസ്റ്റിലാകുകയും ചെയ്ത രണ്ട് നൈജീരിയൻ സഹോദരന്മാരുടെ കേസും, 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണം ചെയ്ത വിർജീനിയ ഷെരീഫിൻ്റെ ഡെപ്യൂട്ടി ഉൾപ്പെടുന്ന പല കേസുകളും ഇൻസ്റാഗ്രാമിന്റെ ഈ തീരുമാനത്തിന് പുറകിലുണ്ട്.

‘ നഗ്ന ചിത്രങ്ങൾ ചോദിക്കാൻ തട്ടിപ്പുകാർ പലപ്പോഴും സന്ദേശങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് ഇൻസ്റ്റാഗ്രാം പറഞ്ഞു. ഇതിനെ പ്രതിരോധിക്കുന്നതിനായി, നഗ്നത ഉൾപ്പെടുന്ന ഏതെങ്കിലും ചിത്രങ്ങളെ അവ്യക്തമാക്കുകയും നഗ്നചിത്രങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് ഒരു വ്യക്തിയെ രണ്ടുതവണ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നേരിട്ടുള്ള സന്ദേശങ്ങൾക്കായി നഗ്നതാ സംരക്ഷണ ഫീച്ചർ ഉടൻ പരീക്ഷിക്കാൻ തുടങ്ങും. ഉപയോക്താക്കൾ അവരുടെ ഫീഡിലും സന്ദേശങ്ങളിലും അനാവശ്യ നഗ്നത കാണുന്നത് ഒഴിവാക്കാൻ വേണ്ടി മാത്രമല്ല, നഗ്നചിത്രങ്ങൾ അയച്ച് ആളുകളെ കബളിപ്പിച്ച് ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാരിൽ നിന്ന് തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കാനും വേണ്ടിയാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്’, എന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കി.

18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്കായി മെറ്റ മുൻകൂട്ടി തെരഞ്ഞെടുത്ത ഓപ്ഷനായ ഫീച്ചർ നടപ്പിലാക്കും, അതിൽ നഗ്നത അടങ്ങിയ ചിത്രങ്ങൾ അവ്യക്തമാക്കുന്നതിനോടൊപ്പം ചിത്രം അയക്കുന്നതിനെ സംബന്ധിച്ച ഒരു മുന്നറിയിപ്പും ലഭിക്കും. കൗമാരപ്രായക്കാർക്ക് ഇത്തരം മെസ്സേജുകൾ കാണാനോ അയച്ചയാളെ തടയാനോ ചാറ്റ് റിപ്പോർട്ടുചെയ്യാനും സാധിക്കും. മുതിർന്ന ഉപയോക്താക്കൾക്ക് ഫീച്ചർ ഉപയോഗിക്കാനോ വേണ്ടയോ എന്നതിനുള്ള അറിയിപ്പായിരിക്കും ലഭിക്കുക.

നഗ്നത സന്ദേശങ്ങൾ അയക്കുന്നവർക്ക്, ജാഗ്രത പാലിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ ലഭിക്കും. എന്നാൽ ഈ ഫീച്ചർ ഫെയ്‌സ്ബുക്കിലോ വാട്ട്‌സ്ആപ്പിലോ ലഭ്യമാകില്ല. യുവാക്കളെ സംരക്ഷിക്കാൻ വേണ്ടത്ര നടപടിയെടുക്കാത്തതിന് ഇൻസ്റ്റാഗ്രാമും മറ്റ് സോഷ്യൽ മീഡിയ കമ്പനികളും വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇൻസ്റ്റാഗ്രാമിൻ്റെ ഉടമയും മെറ്റാ പ്ലാറ്റ്‌ഫോമിൻ്റെ സിഇഒയുമായ മാർക്ക് സക്കർബർഗ് ഈ വർഷമാദ്യം സെനറ്റ് ഹിയറിംഗിനിടെ ഇത്തരം ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിരുന്നു.  സോഷ്യൽ നെറ്റ്‌വർക്കുകൾ ലോകത്തിലെ പിഡോഫൈലുകളുടെ ( 13 വയസ്സിൽ താഴെയുള്ള കുട്ടികളോട് മുതിർന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകർഷണം) ഏറ്റവും വലിയ കേന്ദ്രമാണെന്ന് ആരോപിച്ചു കൊണ്ട് ന്യൂ മെക്‌സിക്കോയുടെ അറ്റോർണി ജനറൽ മെറ്റയ്‌ക്കെതിരെ കേസെടുത്തിരുന്നു.

“ലൈംഗിക തട്ടിപ്പ് തട്ടിപ്പുകളിൽ ഏർപ്പെടാൻ സാധ്യതയുള്ള അക്കൗണ്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യ ആപ്പിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻസ്റ്റാഗ്രാം പറഞ്ഞു. കൂടാതെ കുറ്റവാളികൾ കൗമാരക്കാരുമായി ഇടപഴകുന്നത് തടയാൻ അവർക്ക് സന്ദേശമയക്കുന്നത് തടയാനും ഇത്തരം അൽകൗണ്ടുകളിൽ നിന്ന് കൗമാരക്കാരുടെ അക്കൗണ്ട് നീക്കം ചെയ്യന്നതും ഉൾപ്പടെ പല പുതിയ നടപടികളും മെറ്റ സ്വീകരിക്കുമെന്നും അറിയിച്ചു.

Related news


Share on

മറ്റുവാര്‍ത്തകള്‍