June 13, 2025 |
Share on

വിന്‍ഡോസിനുള്ളില്‍ ഇനി ലിനക്‌സും അലക്‌സയും

ആപ്പിളിന്റെ സിറിയെ പോലെ മൈക്രോസോഫ്റ്റിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റാണ് കോര്‍ട്ടാന. കോര്‍ട്ടാനയിലും ചില മാറ്റങ്ങള്‍ വരുന്നുണ്ട്.

പുതിയ ചില മാറ്റങ്ങള്‍ക്കൊരുങ്ങി ലോകത്തെ മൂന്നാമത്തെ വണ്‍ ട്രില്യന്‍ ഡോളര്‍ കമ്പനിയായ മൈക്രോസോഫ്റ്റ്. വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍. പുതിയ പ്രഖ്യാപന പ്രകാരം ഇനി മുതല്‍ വിപണിയിലിറങ്ങുന്ന വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ലിനക്‌സ് കേണല്‍ കൂടി നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തങ്ങളുടെ എതിരാളികളും സ്വതന്ത്ര കമ്പ്യൂട്ടിങ്ങ് വക്താക്കളുമായ ലിനക്‌സിന് സ്വീകാര്യമായ പല നീക്കങ്ങളും ഇവര്‍ ഇതിനു മുന്‍പ് നടത്തിയിരുന്നു.

ആപ്പിളിന്റെ സിറിയെ പോലെ മൈക്രോസോഫ്റ്റിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റാണ് കോര്‍ട്ടാന. കോര്‍ട്ടാനയിലും ചില മാറ്റങ്ങള്‍ വരുന്നുണ്ട്. വിളിച്ചുണര്‍ത്തലുകള്‍ ഇല്ലാതെ, കമാന്‍ഡിങ്ങ് രീതിയില്ലാതെ വളരെ സ്വാഭാവികമായി മതിയാകും അതില്‍ ആവശ്യങ്ങള്‍ അറിയിക്കുന്നത്.

വിന്‍ഡോസില്‍ അലകസ ആപ്പ് അവതരിപ്പിച്ച് കുറച്ചുകാലമായി. ഇതോടെ വിന്‍ഡോസില്‍ രണ്ട് വോയ്‌സ് അസ്സ്റ്റന്റുമരാണുള്ളത്. ഉപയോക്താവിന്റെ ശബ്ദം കൊണ്ടു തന്നെ ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നു.

മൈക്രോ സോഫ്റ്റ് വേഡിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയിരുന്നു ഗൂഗിളും ഗ്രാമര്‍ലിയുമെല്ലാം. അതിനെ വെല്ലാന്‍ വേഡിന്റെ ഓണ്‍ലൈന്‍ പതിപ്പിറക്കുകയാണ് മൈക്രോ സോഫ്റ്റിപ്പോള്‍. ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സിന്റെ സഹായമുള്ളതിനാല്‍ തന്നെ ഗ്രാമറില്‍ വരുത്തുന്ന െൈതറ്റ് മുതല്‍ സന്ദര്‍ഭാനുയോജ്യമായ വാക്കുവരെ മനസിലക്കാന്‍ സാധിക്കുന്നു. ഇതുമൂലം എഡിറ്റിങ്ങിന്റെ സമയം കുറയ്ക്കാന്‍ കഴിയുന്നു.

തിരഞ്ഞെടുപ്പു വിവരങ്ങള്‍ ജനങ്ങള്‍ക്ക് പെട്ടന്നറിയുന്നതിനായി ഇലക്ഷന്‍ ഗാര്‍ഡ് എന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറും ഇവര്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഉപകരണമല്ലാത്ത ഹോളോ ലെന്‍സും അവര്‍ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×