കഴിഞ്ഞമാസമാണ് സൗദിയെ ഐക്യരാഷ്ട്രസഭയുടെ വനിത അവകാശ കമ്മിഷനില്‍ അംഗമായി തെരഞ്ഞെടുത്തത്
സൗദി ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ജല മെര്‍ക്കലിന്റെ മുടി കൃത്രിമമായി മറച്ച സംഭവം വിവാദത്തില്‍. ലെബനീസ് രാഷ്ട്രീയ എഴുത്തുകാരി സറാ അബ്ദദല്ല തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇതിന്റെ ചിത്രം പുറത്തുവിട്ടത്.
ഇതൊരു തമാശയല്ല: ഐക്യരാഷ്ട്രസഭയുടെ വനിത അവകാശ കമ്മിഷനിലെ പുതിയ അംഗമായ സൗദി ജര്‍മ്മന്‍ ചാന്‍സിലര്‍ സൗദി ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരുടെ മുടി നീക്കം ചെയ്തിരിക്കുന്നു’ എന്നാണ് ട്വീറ്റ്. കഴിഞ്ഞമാസമാണ് സൗദിയെ ഐക്യരാഷ്ട്രസഭയുടെ വനിത അവകാശ കമ്മിഷനില്‍ അംഗമായി തെരഞ്ഞെടുത്തത്.
എന്നിട്ടും ചാനലില്‍ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീ കൂടിയായ എയ്ഞ്ജലയുടെ മുടി മറച്ചതാണ് വിവാദമായത്.