UPDATES

വീഡിയോ

ഗോളിയെ കബളിപ്പിച്ച ‘മാജിക്കല്‍ റിയലിസം’: പോസ്റ്റില്‍ തട്ടി മുകളിലേക്ക് പോയ പന്ത് തിരിച്ചുവന്ന് ഗോളടിച്ചു!

പോസ്റ്റില്‍ തട്ടി ആകാശത്തേയ്ക്കുയര്‍ന്ന പന്ത് തിരിച്ചുവന്ന് ഗ്രൗണ്ടില്‍ ഒരു കുത്തും കുത്തി നേരെ ആരും കാക്കാനില്ലാത്ത പോസ്റ്റിലേയ്ക്ക് കയറിപ്പോയി.

                       

പെനാള്‍ട്ടി കിക്ക് കാത്ത് നില്‍ക്കുന്ന ഏകാന്തത കഴിഞ്ഞു. പന്ത് ഗോള്‍പോസ്റ്റിന്റെ ബാറില്‍ തട്ടി തിരിച്ചുപോയി. കഷ്ടപ്പെട്ട് സേവ് ചെയ്യാന്‍ ശ്രമിച്ചത് ഏറ്റില്ലെങ്കിലും ഗോളാകാതെ പോയല്ലോ എന്ന ആവേശത്തില്‍ ഗോളി മുന്നിലേയ്ക്ക് ആര്‍ത്തുവിളിച്ച് ഓടി. അപ്പോളാണ് ആ ‘മാജിക്കല്‍ റിയലിസം’ സംഭവിക്കുന്നത്. പോസ്റ്റില്‍ തട്ടി ആകാശത്തേയ്ക്കുയര്‍ന്ന പന്ത് തിരിച്ചുവന്ന ഗ്രൗണ്ടില്‍ ഒരു കുത്തും കുത്തി നേരെ ആരും കാക്കാനില്ലാത്ത പോസ്റ്റിലേയ്ക്ക് കയറിപ്പോയി.

തായ്‌ലന്റില്‍ അണ്ടര്‍ 18 ടൂര്‍ണമെന്റില്‍ ബാങ്കോക്ക് സ്‌പോര്‍ട്‌സ് ക്ലബും സത്രി അംഗ്‌തോംഗും തമ്മില്‍ ഒക്ടോബര്‍ 21ന് നടന്ന മത്സരത്തിനിടെയാണ് ഈ അദ്ഭുത ഗോള്‍. മത്സരം അധികസമയത്തിലും 2-2 എന്ന സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേയ്ക്ക് പോവുകയായിരുന്നു. കിക്കെടുത്തയാള്‍ ഗോള്‍ ആയില്ലല്ലോ എന്ന നിരാശയില്‍ തല കുനിച്ച് നില്‍ക്കുമ്പോളാണ് ആ വിശുദ്ധ ഗോള്‍ പിറന്നത്.

Share on

മറ്റുവാര്‍ത്തകള്‍