ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളിൽ അക്രമി 5 പേരെ കുത്തിക്കൊന്നു. കൊലപ്പെടുത്തിയവരിൽ 9 മാസം പ്രായമുള്ള കൈ കുഞ്ഞും. സിഡ്‌നിയിലുള്ള ബോണ്ടി ജംഗ്ഷനിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് മാളിലാണ്ആക്രമണം നടന്നത്.
മാളിലെത്തിയ പ്രതി നടത്തിയ അതിക്രമത്തിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആളുകളെ ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനത്തിനിടെ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. പ്രതി ഒറ്റക്കാണ് മാളിൽ ആക്രമണം നടത്തിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാളിൽ ഇയ്യാൾ നടത്തിയ ഒറ്റയാൾ ആക്രമണത്തിൽ ഒമ്പത് പേരെയാണ് കുത്തിയത്. പ്രതി ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ഭീഷണി തുടരുന്നില്ലെന്നും പോലീസ് അറിയിച്ചു.
അതിനിടെ ഒരു ടീ-ഷർട്ടും ഷോർട്ട്സും ധരിച്ച് കയ്യിൽ കത്തിയുമായി എത്തിയ പ്രതിയെ വനിത ഉദ്യോഗസ്ഥ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ആക്രമത്തിന്റ വിവരങ്ങൾ ഷോപ്പിംഗ് മാളിലുണ്ടായിരുന്ന വ്യക്തി പുറത്തു വിട്ടിരുന്നു. സംഭവസമയത്ത് താൻ ഷോപ്പിംഗ് മാളിലുള്ള ഒരു സ്റ്റോറിൽ അഭയം പ്രാപിച്ചതായും രണ്ട് വെടിയൊച്ച കേട്ടതായും സൗണ്ട് എഞ്ചിനീയറായ റോയ് ഹുബർമാൻ പറഞ്ഞു. “പിന്നീട് കടയിലെ ജീവനക്കാരൻ പൂട്ടാൻ കഴിയുന്ന പുറകിലേ മുറിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഞങ്ങൾ പുറകിലൂടെ മാളിന് പുറത്തു കടന്നു”റോയ് ഹ്യൂബർമാൻ പറഞ്ഞു.
പ്രതിയുടെ കൂടെ ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.