UPDATES

പണക്കാരനെ കൊള്ളയടിച്ച് ചാരിറ്റി ഇതാണ് ജോഷിയുടെ വീട്ടില്‍ കയറിയ ആ കള്ളന്‍

സ്വന്തം ഗ്രാമീണരെ പണക്കാരനാക്കുന്ന
ബീഹാറിന്റെ കൊച്ചുണ്ണി

                       

റോബിൻഹുഡ് സിനിമയിൽ ആകൃഷ്ടനായാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് തുറന്നു സമ്മതിച്ചിരിന്ന മുഹമ്മദ് ഇർഫാനാണ്, സംവിധായകൻ ജോഷിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന് പിന്നിലെന്ന് കേരള പോലീസ് കണ്ടെത്തിയിരുന്നു. കവർച്ച നടത്തിയ ബിഹാർ റോബിൻഹുഡ്‌ എന്ന മുഹമ്മദ് ഇർഫാൻ ആള് ചില്ലറക്കാരനല്ല. 13 സംസ്ഥാനങ്ങളിലായി 40ലധികം കവർച്ചാ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഷാദ് കുറ്റവാളിയാണെങ്കിൽ സ്വന്തം നാട്ടിൽ അയാൾക്കൊരു സാമൂഹ്യസേവകന്റെ പ്രതിച്ഛയായാണ്. മോഷിടിച്ച പണം തന്റെ നാട്ടിലെ ദരിദ്രരുടെ ആവശ്യത്തിനു വേണ്ടി വിനിയോഗിക്കുകയാണ് ഇയ്യാളുടെ പതിവ്.

കായംകുളം കൊച്ചുണ്ണിയിൽ തുടങ്ങി, മീശമാധവൻ, ജോഷിയുടെ തന്നെ റോബിൻഹുഡ്, തീരൻ തുടങ്ങിയ സിനിമകളിൽ നമ്മൾ കണ്ടുപരിചയിച്ച മോഷ്ട്ടാക്കളുടെ മോട്ടീവ് തന്നെയാണ് ഇയ്യാളുടെ മോഷണത്തിന് പിന്നിലും. ബിഹാറിലെ സീതാമർഹി ജില്ലയിൽ ഗാർഹയ്‌ക്ക് സമീപം ജോഗിയ സ്വദേശിയാണ്‌ ഉജ്വൽ എന്ന മുഹമ്മദ്‌ ഇർഫാൻ. അതി സമ്പന്നനാണ് ഇർഫാൻ. ഇയ്യാളുടെ ഭാര്യ ജനപ്രതിനിധി കൂടിയാണ്. ഭാര്യ ഗുൽഷൻ പർവീൺ ബീഹാറിലെ സീതാമർഹി പഞ്ചായത്ത് അംഗമാണ്. പഞ്ചായത്തിന്റെ ബോർഡ് വച്ച കാറുമായാണ് കൊച്ചിയിൽ എത്തിയത്. ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഹണിച്ച് പ്രേമിച്ച് വിവാഹിതരായതാണ്. പിന്നീട് ഹോട്ടലും തുണിക്കടയും നടത്തി പൊളിഞ്ഞു. ശേഷമാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ചാരിറ്റി ഹീറോയായ ഇർഫാന്റെ പേരിൽ പ്രചാരണം നടത്തിയ ഗുൽഷൻ വൻഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പനമ്പിള്ളി നഗറിൽ നിരവധി ആഡംബര വീടുകളുണ്ടെങ്കിലും കൃത്യമായി ജോഷിയുടെ വീട് തെരെഞ്ഞെടുത്തതിന് പിന്നിലെ കാരണം ഇനിയും വ്യക്തമാകാനുണ്ട്. സൂപ്പർ ചോർ, ജാഗ്വാർ തീഫ് എന്നീ വിളിപ്പേരും മുഹമ്മദ് ഇർഫാനുണ്ട്. നാട്ടുകാരുടെ ഹീറോയായ ഇർഫാൻ 2010ൽ ആദ്യമായി മോഷണത്തിന് ഇറങ്ങിയ. ഡൽഹി ന്യൂ ഫ്രണ്ട് കോളനിയിലെ കവർച്ചാ കേസിൽ 2013ൽ ആദ്യമായി അറസ്റ്റ്. ഡൽഹി, ബംഗാൾ ജയിലുകളിൽ തടവ്. പിന്നീട് ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൽക്കത്ത തുടങ്ങിയ സമ്പന്ന കോളനികളിൽ ബീഹാർ റോബിൻഹുഡ് വിളയാടി. കവർച്ചാ മുതലിൽ നിന്ന് ഒരുകോടി മുടക്കി സ്വന്തം ഗ്രാമമായ ജോഗിയയിൽ 7 റോഡുകളും നിർമ്മിച്ചു. കട്ടെടുക്കുന്ന പണത്തിന്റെ 20 ശതമാനം ചികിത്സാ, വിവാഹ ധനസഹായത്തിനും ഇയാൾ നൽകിയിരുന്നു. വീടുകൾ മുൻകൂട്ടി കണ്ടുവച്ച് മോഷ്ടിക്കുന്ന രീതിയല്ല ഇർഫാന്റേത്. വെറും കൈയോടെ മടങ്ങുന്ന പതിവുമില്ല. സ്‌ക്രൂഡ്രൈവർ പോലുള്ള ലഘു ഉപകരണങ്ങളാണ് കവർച്ചയ്ക്ക് ഉപയോഗിക്കുന്നത്. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ഓപ്പറേഷൻ സമയം. ആഭരങ്ങളും പണവും മാത്രമേ മോഷ്ടിക്കാറുള്ളൂ.

കാറിലാണ് ഇർഫാൻ മോഷണത്തിനെത്തിയത്. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത്‌ അധ്യക്ഷനെന്ന ബോർഡ് വച്ച കാറായിരുന്നു ഇർഫാൻ ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ ചെക്പോസ്റ്റുകൾ സുഖമായി കടക്കാൻ സാധിക്കും. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്ന് മോഷണശ്രമത്തിന് ഇയ്യാളെ പോലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയതിനു ശേഷം നടത്തുന്ന ആദ്യ കവർച്ചയാണ് ഇത്. സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയ പ്രതിയെ ഉഡുപ്പിയിൽ നിന്നാണ് കേരള പോലീസ് അറസ്റ്റുചെയ്തത്.

Share on

മറ്റുവാര്‍ത്തകള്‍