സമ്പന്നമായ കടലോരമാണ് തായ്‌ലന്‍ഡ് ടൂറിസത്തിന്റെ കരുത്ത്
സെക്‌സ് ടൂറിസത്തിന്റെ പറുദീസയായിട്ടാണ് തായ്‌ലന്‍ഡ് എന്ന കുഞ്ഞന്‍ രാജ്യം അറിയപ്പെടുന്നത്. എന്നാല്‍ മനോഹരമായ ഈ രാജ്യത്തെ മറ്റിടങ്ങളെ പറ്റി പലര്‍ക്കും ധാരണയുണ്ടാവില്ല. സെക്‌സ് ടൂറിസത്തിലൂടെ പ്രശസ്തമായ പട്ടായ കൂടാതെ ചിയാങ്ങ് റീ, പൈ, ഫാനം റൂംഗ്, റെയ്‌ലി, ഖാവോ സോക്ക് നാഷണല്‍ പാര്‍ക്ക്, അയുത്തത്വ, കാഞ്ചന്‍ബുരി, ചിയാങ്ങ് മയി, ബാങ്കോക്ക്, തായ്‌ലന്‍ഡ് ദ്വീപുകള്‍ ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒട്ടേറെയിടങ്ങള്‍ ഈ രാജ്യത്ത് ആസ്വാദിക്കാനായിട്ടുണ്ട്.
തെക്കു-കിഴക്കന്‍ ഏഷ്യന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തായലന്‍ഡിന്റെ മുഴുവന്‍ പേര് ‘കിങ്ങ്ഡം ഓഫ് തായ്‌ലാന്‍ഡ്’ എന്നാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്‌ലാന്‍ഡ് ഉള്‍ക്കടല്‍, മലേഷ്യ, പടിഞ്ഞാറ് ആന്‍ഡമാന്‍ കടല്‍, മ്യാന്മാര്‍ എന്നിവയാണ് തായ്‌ലാന്‍ഡിന്റെ അതിരുകള്‍. തായ്‌ലാന്‍ഡിന്റെ പഴയ പേര് സയാം എന്ന പേരിലാണ്. സമ്പന്നമായ കടലോരമാണ് തായ്‌ലന്‍ഡ് ടൂറിസത്തിന്റെ കരുത്ത്.
1.പട്ടായ
തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടായ. ബീച്ചുകളും കൃഷിയിടങ്ങളുമാണ് ഇവിടെ കൂടുതല്‍. പാരാഗ്ലൈഡിങ്ങിനും അണ്ടര്‍ വാട്ടര്‍ കടല്‍യാത്രയ്ക്കും ഇവിടെ സൗകര്യമുണ്ട്.
2. ചിയാങ്ങ് റീ
തായ്‌ലന്‍ഡിലെ പടിഞ്ഞാറന്‍ നഗരം. രാജ്യത്തെ പ്രധാന വ്യപാരയിടമായ ഗോള്‍ഡന്‍ ട്രിയാംഗിള്‍ ഇവിടെയാണ്.
3.പൈ
വടക്കന്‍ പ്രദേശമായ ഈ ഗ്രാമം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ട്രക്കിംഗിനും സാഹസികതയ്ക്കും പറ്റിയയിടമാണ് ഇവിടെ.
4.ഫാനം റൂംഗ്
കിഴക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഇവിടം നിര്‍ജീവമായ അഗ്നിപര്‍വത പ്രദേശമാണ്. 10-ാം നുറ്റാണ്ടിലോ 13-ാം നൂറ്റാണ്ടിലോ പണികഴിപ്പിച്ച ഇവിടുത്തെ പ്രശസ്തമായ ശിവ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്.
5.റെയ്‌ലി
കടല്‍ തീരവും അതിനോട് ചേര്‍ന്നുള്ള ട്രക്കിംഗിന് കയറാന്‍ പറ്റിയ മലകളുമാണ് ഈ സുന്ദരമായ ഇടത്തിന്റെ പ്രത്യേകത.
6.ഖാവോ സോക്ക് നാഷണല്‍ പാര്‍ക്ക്
തായ്‌ലന്‍ഡിലെ സുന്ദരമായ ഒരു വനമേഖലയാണിവിടം. വന്യജീവികള്‍ നിറഞ്ഞ മേഖലകളും, ചെറു തടാകങ്ങളും. ചുണ്ണാമ്പുപാറകളും നിറഞ്ഞ പ്രദേശമാണ് ഖാവോ സോക്ക് നാഷണല്‍ പാര്‍ക്ക്.
7.അയുത്തത്വ
1350- പണികഴിപ്പിച്ച നദീതട നഗരമാണ് അയുത്തത്വ. ഇത് ഒരു ദ്വീപാണ്. പുരാതനമായ കെട്ടിടങ്ങളും അന്തരീക്ഷവുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
8.കാഞ്ചന്‍ബുരി
പടിഞ്ഞാറന്‍ തായ്‌ലന്‍ഡിലെ വെള്ളച്ചാട്ടങ്ങളും വനങ്ങളും നിറഞ്ഞ മേഖലയാണ് കാഞ്ചന്‍ബുരി.
9.ചിയാങ്ങ് മയി
മലകളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണിത്. മനോഹരമായ കാഴ്ചകളും മലകളും ട്രക്കിംഗ് സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.
10.തായ്‌ലന്‍ഡ് ദ്വീപുകള്‍
ലോകത്തിലെ മനോഹരമായ ബീച്ചുകള്‍ നിറഞ്ഞ ദ്വീപാണിത്.