ശ്രീലങ്കയിലെ കല്ലില്‍ നിര്‍മ്മിച്ച പ്രാചീനമായ പടിക്കെട്ടുകള്‍ മുതല്‍ വത്തിക്കാനിലെ ആധുനിക പടിക്കെട്ടുകള്‍ വളരെ മനോഹരവും അതുപോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. ലോകത്തെ ചില അത്ഭുതാവഹമായ പടിക്കെട്ടുകള്‍ പരിചയപ്പെടാം.
സ്പാനിഷ് സ്റ്റെപ്സ്, റോം, ഇറ്റലി
ലോകത്തെ ഏറ്റവും മനോഹരമായ പടിക്കെട്ടുകളില്‍ ഒന്നാണ് സ്പാനിഷ് സ്റ്റെപ്സ്. കുന്നിന്‍ മുകളിലെ പിയാസ ട്രിനിറ്റാ ഡെ മോന്റിലെ ട്രിനിറ്റാ ഡെ മോന്റി പള്ളിയും താഴെ സ്ഥിതി ചെയ്യുന്ന പിയാസ ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പടിക്കെട്ട്. 135 പടികളാണ് ഇതില്‍ ഉള്ളത്. റോമന്‍ ഹോളിഡേ എന്ന 1953യിലെ ക്ലാസ്സിക് ചലച്ചിത്രം പോലുള്ള നിരവധി സിനിമയില്‍ ഇത് ചിത്രീകരിച്ചിട്ടുണ്ട്. സഞ്ചാരികള്‍ പടികളില്‍ ഇരുന്ന് ജിലറ്റോ ഐസ്‌ക്രീം കഴിക്കുന്നത് ഇവിടെ പതിവാണ്.
കന്യോണ്‍ സ്റ്റെയര്‍കേസ്, ബാനോസ്, ഇക്വഡോര്‍
80 മീറ്റര്‍ ഉയരമുള്ള ഇക്വഡോറിലേ കന്യോണ്‍ പടിക്കെട്ട് ലോകത്തെ അതിഗംഭീരമായ പടിക്കെട്ടുകളില്‍ ഒന്നാണ്. പൈലോണ്‍ ഡെല്‍ ദിയബ്ലോ (ഡെവിള്‍സ് കോള്‍ഡ്രോണ്) എന്ന വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ നിര്‍മ്മിച്ചതാണ് ഈ പടികള്‍. ഏറ്റവും മികച്ച അനുഭവത്തിനായി മഴ പെയ്യുമ്പോള്‍ പസാതാസ നദി അതിവേഗത്തില്‍ ഒഴുകുന്ന സമയത്ത് ചെല്ലണം.
ചാന്ത് ബോരി, അഭനേരി, ഇന്ത്യ
പടിക്കെട്ടുകളും കുളവും ചേര്‍ന്നതാണ് ചാന്ത് ബോരി. ഒരു അപൂര്‍വ്വ കാഴ്ചയും അത്ഭുതപ്പെടുത്തുന്ന നിര്‍മ്മാണ രീതിയുമാണ് ചാന്ത് ബോരി. ഒന്‍പതാം നൂറ്റാണ്ടിലാണ് രാജസ്ഥാനിലെ അഭനേരി ഗ്രാമത്തില്‍ ഇത് നിര്‍മ്മിച്ചത്. 16 നിലകളിലായി 3500 പടികളുണ്ട് ഇതിന്. ഇന്ത്യയിലെ ആഴമേറിയ ഒരു സ്റ്റെപ് വെല്‍ ആണ് ചാന്ത് ബോരി.
ബാറ്റു കേവ്, കോലാലമ്പൂറിന് സമീപം, മലേഷ്യ
272 പടികളുണ്ട് മലേഷ്യയിലെ കോലാലമ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ബാറ്റു കേവിന്. ഇന്ത്യയ്ക്ക് പുറത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു മുരുക ക്ഷേത്രത്തിലേക്കാണ് ഈ പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 66 ഗ്യാലണ്‍ സ്വര്‍ണ്ണ പെയിന്റ് പൂശിയ 140 അടി ഉയരമുള്ള മുരുകന്റെ പ്രതിമയാണ് ഇവിടെയുള്ളത്. ടെമ്പിള്‍ കേവ്, ഡാര്‍ക്ക് കേവ്, ആര്‍ട്ട് ഗ്യാലറി കേവ് എന്നീ ചുണ്ണാമ്പ് കല്ല് കൊണ്ട് നിര്‍മ്മിച്ച മൂന്ന് ഗുഹകള്‍ക്കപ്പുറമാണ് മുരുകന്റെ ഈ ക്ഷേത്രം.
എല്‍ പെനോള്‍ ഡി ഗൗതാപേ, കൊളംബിയ
എല്‍ പെനോള്‍ എന്ന ഗൗതാപേയിലെ കല്ല് 200 മീറ്റര്‍ ഉയരമുള്ള വലിയ ഒറ്റക്കല്‍ സ്മാരകമാണ്. ഒരിക്കല്‍ തഹാമി ഇന്ത്യക്കാരുടെ ആരാധനാ കേന്ദ്രമായിരുന്നു ഇവിടം. മൂന്ന് നിലയുള്ള ഒരു ടവര്‍ ആണ് മുകളില്‍ നിര്‍മ്മിച്ചിട്ടുള്ളത്. കല്ലിന് അരികിലൂടെയാണ് 740 പടികളാണ് മുകളിലേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പടികളിലൂടെ നടന്ന് പകുതിയെത്തുമ്പോള്‍ കന്യാ മറിയത്തിന്റെ ക്ഷേത്രം കാണാം.
മോമോ സ്റ്റെയര്‍കേസ്, ദി വത്തിക്കാന്‍
ഇരട്ട ഹെലിക്സ് രൂപകല്‍പ്പനയാണ് വത്തിക്കാനിലെ മോമോ സ്റ്റെയര്‍കെയ്സിനുള്ളത്. വത്തിക്കാനിലെ മ്യൂസിയത്തില്‍ എത്തുന്ന ആളുകള്‍ക്ക് സുഗമമായി മ്യൂസിയം ചുറ്റിക്കാണാനാണ് പടിക്കെട്ടുകള്‍ ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്നത്. 1932-ല്‍ ഇറ്റാലിയന്‍ ആര്‍ക്കിടെക്ടായ ഗിസേപ്പി സിമോനെറ്റിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഒരു സ്റ്റെയര്‍വേ മുകളിലേക്ക് പോകുമ്പോള്‍ അപ്പുറത്തെ സ്റ്റെയര്‍വേ താഴേക്ക് ഇറങ്ങുകയാണ്. ഇരുവശത്തും തടസ്സങ്ങള്‍ ഇല്ലാതെ ഇറങ്ങാനും കയറാനും ഈ പടിക്കെട്ടുകള്‍ സഹായിക്കും. ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം എടുത്ത പടിക്കെട്ടും ഇതാണ്.
സിഗരിയ ലയണ്‍സ് റോക്ക്, ഡംബുള്ള, ശ്രീലങ്ക
ശ്രീലങ്കയിലെ ഡാംബുള്ളയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് സിഗരിയ. 200 മീറ്റര്‍ ഉയരമുള്ള കല്ലിന്റെ മുകളിലാണ് ഈ സ്മാരകമുള്ളത്. 1200 പടികള്‍ ചവിട്ടിവേണം ഇതിന്റെ മുകളില്‍ എത്താന്‍. പകുതി വഴിയെത്തുമ്പോള്‍ സിംഹത്തിന്റെ വലിയ രണ്ട് കാല്‍പ്പാദങ്ങള്‍ കാണാം. കല്ലുകളിലെ ചുമര്‍ച്ചിത്രങ്ങള്‍ കണ്ടു കൊണ്ട് നിങ്ങള്‍ക്ക് മുകളിലേക്ക് കയറാം. മുകളില്‍ നിന്നുള്ള കാഴ്ചയും ഗംഭീരമാണ്.
കടലിലെ ആദ്യ റോളര്‍ കോസ്റ്ററുമായി കാര്‍ണിവല്‍ ക്രൂയിസ് (വീഡിയോ)