UPDATES

വിദേശം

മുഖാമുഖം പള്ളിയും അമ്പലവും; സ്‌നേഹസാഹോദര്യന്റെ കഥ പറഞ്ഞ് അബുദാബി

എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന യുഎഇയുടെ വിശാലമനസ്സിന് നിറഞ്ഞ കൈയ്യടി

                       

സ്‌നേഹസാഹോദര്യന്റെ കഥ പറയുകയാണ് അബുദാബി ഇപ്പോള്‍. അബുദാബിയില്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ)യുടെ പുതിയ പള്ളി ഉദ്ഘാടനം കഴിഞ്ഞിരിക്കുകയാണ്. സന്തോഷം തരുന്നത് ക്രിസ്ത്യന്‍ പള്ളി പണിതിരിക്കുന്നത് ഫെബ്രുവരിയില്‍ തുറന്ന ബാപ്സ് അമ്പലത്തിന് മുന്നിലാണെന്നതാണ്. ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍ ഈ പള്ളി കാണാം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്റ് അംഗങ്ങളും പള്ളിയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഫെബ്രുവരി 14നാണ് ബാപ്സ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. Abu Dhabi.

ഒരു മുസ്ലീം രാജ്യത്താണ് ഈ കാഴ്ച എന്നതാണ് സന്തോഷത്തിന്റെ തിളക്കം കൂട്ടുന്ന വസ്തുത. ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ സമ്മാനിച്ച 4.37 ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 11 മില്യണ്‍ ദിര്‍ഹം (ഏകദേശം 24.98 കോടി രൂപയാണ്) പള്ളിയുടെ നിര്‍മ്മാണ ചെലവ്. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന യുഎഇയുടെ വിശാലമനസ്സിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയിലും ലഭിക്കുന്നത്. ഈജിപ്ഷ്യന്‍ ആര്‍ക്കിടെക്റ്റായ മഹേര്‍ ലാമിയാണ് മാലാഖയുടെ ചിറകുകളുടെ സ്മരിപ്പിക്കുന്ന വിധത്തില്‍ പള്ളി ഡിസൈന്‍ ചെയ്തത്.ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ആശയത്തിലാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

Content summary; UAE: New church to opened next to BAPS Hindu temple in Abu Dhabi.

 

Share on

മറ്റുവാര്‍ത്തകള്‍