UPDATES

വായിച്ചോ‌

ഗാര്‍ഹിക പീഡനത്തെ ന്യായീകരിച്ച് പുരുഷാധിപത്യ കുടുംബങ്ങളെ സ്ത്രീകള്‍ സംരക്ഷിക്കുന്ന വിധം

വീട്ടിലെ ഇത്തരം സാഹചര്യങ്ങള്‍ കണ്ട് വളരുന്ന ആളുകളിലും ഈ മനോഭാവം വളര്‍ന്ന് വലുതാവുന്നു. സ്ത്രീകള്‍ സഹിക്കേണ്ടവരും, പുരുഷന്മാര്‍ ഭരിക്കേണ്ടവരുമാണെന്ന മനോഭാവം അവര്‍ വളര്‍ത്തിയെടുക്കും.

                       

‘1990 ന്യൂ ഡല്‍ഹി, മുത്തശ്ശന്റെ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന എനിക്ക് പ്രായം 16, ഞാന്‍ പത്രം വായിക്കുകയായിരുന്നു. മുത്തശ്ശന്‍ പെട്ടെന്ന് വാതില്‍ തുറന്ന് കൈയ്യിലൊരു പാഴ്‌സലുമായി കടന്നുവന്നു.

നിന്റെ അമ്മയുടെ കയ്യില്‍ നിന്ന് നിനക്കൊരു പാഴ്‌സല്‍ വന്നിട്ടുണ്ട്. അത് പാചക കുറിപ്പുകളുടെ പുസ്തകമാണ്. എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്ന് ഞാന്‍ പഠിക്കുകയായിരുന്നു.  ഇത് നിന്റെ അമ്മയ്ക്ക് തന്നെ തിരിച്ചയക്കുന്നതാവും നല്ലതെന്ന് പറഞ്ഞുകൊണ്ട് മുത്തശ്ശനത് എന്റെ നേര്‍ക്കെറിഞ്ഞു. പാഴ്‌സല്‍ വന്നുകൊണ്ടത് എന്റെ ഇടത്തെ പുരികത്തിലായിരുന്നു.’ ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈനില്‍ വിക്രം സുത്ഷി കുടുംബത്തില്‍ നിന്ന് തനിക്കും അമ്മയ്ക്കും സ്ത്രീകളെന്ന നിലയില്‍ നേരിട്ട അക്രമങ്ങളെ കുറിച്ച് എഴുതുന്നു.

ശബ്ദം കേട്ടെത്തിയ മുത്തശ്ശി പറഞ്ഞത് അദ്ദേഹം വേഗം തണുക്കുമെന്നും. താന്‍ വിവാഹം കഴിക്കുന്ന കാലത്തേക്കാളും അദ്ദേഹമിപ്പോള്‍ നല്ല മനുഷ്യനായിരിക്കുന്നുവെന്നുമാണ്. എന്റെ കുടുംബത്തില്‍ അക്രമം സാധാരണ സംഭവമായിരുന്നു. എന്റെ അമ്മായിയുടെ വിവാഹ ദിവസം മുത്തശ്ശന്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോ അവര്‍ക്ക്‌ നേരെ എറിഞ്ഞതിനെ കുറിച്ച് അമ്മ പറഞ്ഞ് ഞാന്‍ കേട്ടിരുന്നു.

എന്റെ മുത്തശ്ശന്‍ മുത്തശ്ശിയെ തലമുടിയില്‍ കുത്തിപ്പിടിച്ച് വീടിനുചുറ്റും വലിച്ചിഴക്കുമായിരുന്നു. മുത്തശ്ശന്റെ ഒരു വിനോദമായി മാത്രമായിരുന്നു എല്ലാവരും ഇതിനെ കണ്ടിരുന്നത്. ഞാനൊരിക്കല്‍ മുത്തശ്ശിയോട് ഇത്തരം ചൂഷണങ്ങളെ എന്തുകൊണ്ടാണ് സഹിക്കുന്നതെന്ന് ചോദിച്ചു. ഇതൊരു ഭാര്യയുടെ കടമയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞ മറുപടി.

വീട്ടിലെ ഇത്തരം സാഹചര്യങ്ങള്‍ കണ്ട് വളരുന്ന ആളുകളിലും ഈ മനോഭാവം വളര്‍ന്ന് വലുതാവുന്നു. സ്ത്രീകള്‍ സഹിക്കേണ്ടി വരും, പുരുഷന്മാര്‍ ഭരിക്കേണ്ടവരുമാണെന്ന മനോഭാവം അവര്‍ വളര്‍ത്തിയെടുക്കും.

ഇന്ത്യയില്‍ പുരുഷാധിപത്യം ചാക്രികമായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നു. പുരുഷനാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരായി തന്നെ സ്ത്രീകള്‍ ജീവിച്ച് പോരുന്നു എന്നത് വസ്തുതയാണ്. 2015-2016 ല്‍ 628,892 വീടുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇന്ത്യന്‍ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ ന്യായീകരിക്കുന്നതായി കാണാന്‍ കഴിയും. 40, 49 പ്രായത്തിനിടയിലുള്ള സ്ത്രീകളാണ് ഗാര്‍ഹിക പീഡനത്തെ കൂടുതലായും ന്യായീകരിക്കുന്നത്.

കൂടുതല്‍ വായിക്കാം :

What growing up with two abusive men taught me about the #MeToo movement in India

Share on

മറ്റുവാര്‍ത്തകള്‍