UPDATES

വായിച്ചോ‌

കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ: മലയാള സിനിമയിലെ ശ്രദ്ധേയമായ കാസ്റ്റിംഗിനെപ്പറ്റി

പറവയില്‍ മനുഷ്യര്‍ മാത്രമല്ല പ്രധാന കഥാപാത്രങ്ങളായത്. പറവകളും കൂടിയാണ്.

                       

മലയാള സിനിമയിലെ ശ്രദ്ധേയമായ കാസ്റ്റിംഗ് പ്രവണതയെക്കുറിച്ചാണ് കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെയുള്ള സിനിമകളെ മുന്‍നിര്‍ത്തി ഫിലിം കംപാനിയന്‍ ലേഖനം പറയുന്നത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ ഇതില്‍ പ്രധാനപ്പെട്ടൊരു സിനിമയാണ് എന്ന് ലേഖിക നീലിമ മേനോന്‍ അഭിപ്രായപ്പെടുന്നു. പറവയില്‍ മനുഷ്യര്‍ മാത്രമല്ല പ്രധാന കഥാപാത്രങ്ങളായത്. പറവകളും കൂടിയാണ്. പറവകള്‍ക്ക് ഒരു വര്‍ഷത്തോളം പരിശീലനം നല്‍കിയിരുന്നതായി സൗബിന്‍ ഷാഹിര്‍ ഫിലിം കംപാനിയനോട് പറഞ്ഞിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷന്റെ യൂടൂബ് വീഡിയോകള്‍ ശ്രദ്ധേയമാണ്. നീണ്ട റൗണ്ടുകള്‍ക്ക് ശേഷമാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ എല്ലാം എടുത്തുപറയാവുന്നതാണ്. സുഡാനി ഫ്രം നൈജീരിയയില്‍ എടുത്ത് പറയേണ്ട കാസ്്റ്റിംഗ് പ്രായമായ രണ്ട് അമ്മമാരുടേതാണ്. സാവിത്രിയും സരസയും അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പറ്റി.

വായനയ്ക്ക്: From Kammatipaadam To Sudani From Nigeria, Amazing Casting Stories From Malayalam Cinema

Share on

മറ്റുവാര്‍ത്തകള്‍