‘ആ അപകടം എന്നെ ഒരുപാട് മാറ്റി , എന്റെ ഇരുകൈകളും നഷ്‌കമായി എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി’
നാഷണല്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ചന്ദീപ് സിങ് സുദന്‍ എന്ന 20 വയസുകാരന്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയത്. തന്റെ 11 വയസില്‍ വൈദ്യുതാഘാത്തതിന് ഇരയായ ചന്ദീപ് അത്ഭുതകരമായിയാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ ആ അപകടത്തില്‍ ജമ്മു സ്വദേശി ചന്ദീപിന് നഷ്ടമായത് അവന്റെ ഇരുകൈകളാണ്.
തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഈ അപകടത്തെ ചന്ദീപ് ഓര്‍ക്കുന്നത് ഇങ്ങനെയാണ് ‘ആ അപകടം എന്നെ ഒരുപാട് മാറ്റി, എന്റെ ഇരുകൈകളും നഷ്ടമായി എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി. എന്റെ കരച്ചില്‍ കണ്ട് എന്റെ വീട്ടുക്കാര്‍ എന്നോട് പറഞ്ഞത് കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ഓര്‍ത്ത് സങ്കടപെട്ടിട്ട് കാര്യമില്ല. വരാന്‍ പോകുന്ന ഭാവിയെപ്പറ്റി ചിന്തിക്കൂ’ എന്നാണ്.
എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ചന്ദീപ് ഒരു അറിയപ്പെടുന്ന കായികതാരം ആയതിന്റെ പിന്നിലെ നെടുംതൂണുകള്‍ ചന്ദീപിന്റെ കുടുംബവും ,കൂട്ടുകാരും തന്നെയാണ്. ഇന്ന് ചന്ദീപിന്റെ പേരില്‍ സ്‌കേറ്റിംഗിന് രണ്ട് വേള്‍ഡ് റെക്കോഡുകളുണ്ട് ്ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, അസ്സിസ്‌റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് വിറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ തൈക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമെഡലുകളും ചന്ദീപ് നേടിടുണ്ട്.
കൂടുതല്‍ വായനയ്ക്ക്- https://www.thebetterindia.com/168411/india-gold-medal-taekwondo-jammu-boy-inspiring/