UPDATES

ഇന്ന് കേരളം വിധിയെഴുതും; അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കുമോ?

1161 പ്രശ്‌നബാധിത ബൂത്തുകള്‍; കര്‍ശന നിരീക്ഷണം

                       

രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തമായിരിക്കെ തെരഞ്ഞെടുപ്പ് വിധിയെഴുത്തിനായി കേരളം ഇന്നു പോളിങ് ബൂത്തില്‍ Kerala in polling booth.  20 മണ്ഡലങ്ങളിലായി ആകെ 2,77,49,159 വോട്ടര്‍മാര്‍. മോദിയുടെ ഉത്തരേന്ത്യന്‍ പ്രസംഗം ,കേരള വികസനം, പൗരത്വ ഭേദഗതി, കേന്ദ്ര അവഗണന,പാനൂരിലെ ബോംബ് എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയായി. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ അടിയൊഴുക്കുകളെയാണ് മുന്നണികള്‍ ഭയക്കുന്നത്. കോലീബി സഖ്യമെന്ന വിവാദമാണ് ആദ്യമുണ്ടാത്.പിന്നാലെയാണ് സിപിഎം ബിജെപിയ്ക്ക് വോട്ട് മറിച്ച് നല്‍കുമെന്ന ആരോപണം വരുന്നത്. മലപ്പുറത്ത് ഇരുസമസ്ത ഗ്രുപ്പുകള്‍ക്കിടയിലുണ്ടായ ഭിന്നതും വില്ലനാവുന്നു. ത്രികോണ പോരിലാണ് തലസ്ഥാനം. കണ്ണൂരില്‍ ഫോട്ടോ ഫിനിഷിങ്. അങ്ങനെ പലമണ്ഡലങ്ങളും പ്രവചനാതീതമാണ്.
വോട്ടിങ് ശതമാനത്തിലുണ്ടാവുന്ന മാറ്റങ്ങളും മുന്നണികള്‍ക്ക് നിര്‍ണായകമാണ്.2019ല്‍ 20ല്‍ 19 സീറ്റും നേടിയ യു.ഡി.എഫ് ഇത്തവണയും അതേ അവകാശവാദമാണ് ഉന്നയിക്കുന്നത്.
കഴിഞ്ഞ തവണ 15 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37.46 ശതമാനം വോട്ടുകളാണ് നേടിയത്. യു.ഡി.എഫ് ഘടകകക്ഷിയായ ലീഗിന് 5.48 ശതമാനം വോട്ട് ലഭിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനും ആര്‍.എസ്.പിക്കും യഥാക്രമം 2.08, 2.46 % വോട്ടു കിട്ടി. ആകെ 47.48 ശതമാനം വോട്ടാണ് യു.ഡി.എഫ് നേടിയത്. 2019ല്‍ ആലപ്പുഴ സീറ്റ് മാത്രമാണ് എല്‍.ഡി.എഫ് ജയിച്ചത്. വോട്ടുവിഹിതം 36.29 ശതമാനമാണ്. 14 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് 25.97 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഇടുക്കി, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 4.24% നേടി. above all നാല് സീറ്റില്‍ മത്സരിച്ച സി.പി.ഐ 6.08 ശതമാനം വോട്ടുകളും നേടി. ഇക്കുറി യു.ഡി.എഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് നല്‍കി. ഇതോടെ സി.പി.എം 15 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 13% വോട്ട് വിഹിതം നേടാനായി. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് 4 സീറ്റുകളില്‍ നിന്ന് 1.88% വോട്ടില്‍ തൃപ്തിപ്പെട്ടു. അന്ന് എന്‍.ഡി.എയില്‍ ഉള്‍പ്പെട്ട പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസിന് 0.76 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തവണ പി.സി തോമസ് കേരള കോണ്‍ഗ്രസ് ജോസഫിനൊപ്പമാണുള്ളത്. ആകെ 15.64 ശതമാനം വോട്ടാണ് അന്ന് എന്‍.ഡി.എയ്ക്ക് ലഭിച്ചത്. രണ്ട് കേന്ദ്രമന്ത്രിമാരടക്കം വമ്പന്മാരെയാണ് ഇത്തവണ എന്‍.ഡി.എ മത്സരിപ്പിക്കുന്നത്. BUT

1161 പ്രശ്‌നബാധിത ബൂത്തുകള്‍; കര്‍ശന നിരീക്ഷണം

സംസ്ഥാനത്തെ 1161 പ്രശ്‌നബാധിത ബൂത്തുകളും 742 അതീവ പ്രശ്‌നബാധിത ബൂത്തുകളും ഉള്‍പ്പെടെ 1903 ബൂത്തുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും. അമ്പതോളം നിരീക്ഷകരുണ്ട്. തിരുവനന്തപുരം,തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ ബൂത്തുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 22832 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. മവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലുള്‍പ്പെടെ പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേന രംഗത്തുണ്ട്. and again then

അരലക്ഷത്തോളം പോലീസുകാരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. നാലായിരത്തി അഞ്ഞൂറിലധികം ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഓരോ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും രണ്ടു വീതം പ്രേടാളിങ് ടീമുകള്‍ ഉണ്ടായിരിക്കും. ദ്രുതകര്‍മ്മ സേനാ സംഘവും പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രംഗത്തുണ്ടാകും. 25,229 വോട്ടിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ആയിരത്തില്‍ ഏറെ വരുന്ന പ്രശ്ന ബാധിധ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം. above all

 

lContent Summary: With 194 contestants in fray, Kerala gears up for polls with over 2.75 cr voters.

Kerala in polling booth accordingly

 

Share on

മറ്റുവാര്‍ത്തകള്‍