UPDATES

വായിച്ചോ‌

ഏപ്രിൽ ഫൂൾ; ഇത് കിം ജോംഗ് ഉൻ അല്ല

ലോകനേതാക്കളുടെ അപരന്മാരെയൊക്കെ സംഘടിപ്പിച്ച് ഒരു ഗ്രൂപ്പ് ഉണ്ടാക്കണമെന്നാണ് ഹൗഡിന്റെ ആഗ്രഹം.

                       

ഹൊവാഡ് എക്സ് എന്നയാൾ തെരുവിൽ ഇറങ്ങിനടക്കുമ്പോൾ പോലീസുദ്യോഗസ്ഥരുൾപ്പടെ അടുത്ത് വന്ന്’ ഞാൻ നിങ്ങളോടൊപ്പം ഒരു സെല്ഫിയെടുത്തോട്ടെ’ എന്ന് ചോദിക്കും. ട്രംപുമായുള്ള ഉച്ചകോടിയുടെ തീരുമാനം എന്തൊക്കെയാണ് എന്ന് അന്വേഷിക്കും. സാധാരണക്കാരനായ ഈ ഹോങ്കോങ്‌കാരനെ പോകുന്നിടത്തെല്ലാം ആളുകൾ തടഞ്ഞ് നിർത്തുന്നതിന് ഒറ്റ കാരണമേയുള്ളൂ. നോർത്ത് കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള അതിശയകരമായ സാമ്യം. ഉന്നിനെപോലെ വെട്ടിയ തലമുടിയും അതെ ചിരിയും മുഖച്ഛായയായും. ഡ്രമ്മിസ്റ്റും നിരവധി മ്യൂസിക്ക് ആൽബങ്ങൾ ചെയ്ത് അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള ആളുമായ ഹൊവാഡ് ഇപ്പോൾ അറിയപ്പെടുന്നത് ഉന്നിന്റെ അപരൻ എന്നാണ്.

വിഢികളുടെ ദിനമായ ഏപ്രിൽ ഒന്നിന് ഹൊവാഡ് ടൈം മാഗസിന് നൽകിയ അഭിമുഖവും ഹൊവാഡ് കിം ജോംഗ് ഉന്നായി മാറുന്ന മേക്ക് ഓവർ വീഡിയോയും ഇപ്പോൾ തരംഗമാകുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപരനെ ഇതിനോടകം തന്നെ ഈ ഉന്നിന്റെ അപരൻ കണ്ടുമുട്ടിയിരുന്നു. ഇത്തരം ലോകനേതാക്കളുടെ അപരന്മാരെയൊക്കെ സംഘടിപ്പിച്ച് ഒരു ഗ്രൂപ്പ് ഉണ്ടാക്കണമെന്നാണ് ഹൗഡിന്റെ ആഗ്രഹം. സ്വേച്ഛാധിപതികൾ എന്നർത്ഥം വരുന്ന ‘ദി ടൈറന്റ്സ്’ എന്ന് ഈ ഗ്രൂപ്പിന് പേര് നൽകണമെന്നാണ് ഇയാളുടെ ആഗ്രഹം.’ ഞങ്ങൾക്ക് ഇനിയിപ്പോ സൗദിയിലെ കിരീടാവകാശി സൽമാൻ രാജകുമാരനെ കൂടി കിട്ടണം.’  ഇയാൾ ടൈം  മാഗസിനോട് പറയുന്നു.

ലോകത്തെ ഏറ്റവും അപകടകാരിയായ നേതാക്കന്മാരിലൊരാളായ ഉന്നിന്റെ അപരനായത് അദ്ദേഹത്തിന്റെ പ്രവർത്തികളെ മഹത്വവൽക്കരിക്കാനല്ല മറിച്ച് അതിനെ പരിഹസിക്കാനാണെന്ന് ഹൊവാഡ് പ്രഖ്യാപിക്കുന്നത്. ‘നിങ്ങൾക്കൊരു സ്വേച്ഛാധിപതിയുടെ മുഖമുണ്ടെങ്കിൽ അത് ചില ശക്തമായ സന്ദേശങ്ങൾ വിനിമയം ചെയ്യുന്നുണ്ട്.’ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഹൊവാഡ് പറയുന്നു. ഉന്നിന്റെ പേരിൽ ഒരു ഡേറ്റിങ് പ്രൊഫൈൽ ഉണ്ടാക്കിയതിന് വിയറ്റ്നാം ഇയാളെ നാടുകടത്തിയിരുന്നു. ‘ചിരി പോലെ ഇത്രയും മൂർച്ചയുള്ള ഒരു ആയുധം വേറെയില്ല. എന്നാണ് ഇയാൾ ടൈമിനോട് പറയുന്നത്.

കൂടുതൽ വായനയ്ക്ക്: http://time.com/5549634/howard-x-kim-jung-un-impersonator/

Share on

മറ്റുവാര്‍ത്തകള്‍