കാശ്മീര്‍ പാകിസ്ഥാന് വിട്ടുനല്‍കാന്‍ രാജ്യത്തെ ആദ്യ ആഭ്യന്തര മന്ത്രിയും നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള നടപടിക്ക് നേതൃത്വം നല്‍കിയ നേതാവുമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തയ്യാറായിരുന്നു എന്ന് കാശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദീന്‍ സോസ്. പട്ടേല്‍ ഇത് സംബന്ധിച്ച് ഒരു കത്തും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഗവര്‍ണറുമൊക്കെ ആയിരുന്ന ലിയാഖത് അലി ഖാന് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ കൈവശം കാടുത്തുവിട്ടിരുന്നു. 1947 ഒക്ടോബറില്‍ കാശ്മീരിലെ പാക് അധിനിവേശം തടയാനായി ഇന്ത്യന്‍ സൈന്യം ശ്രീനഗറില്‍ എത്തിയ ദിവസം തന്നെയായിരുന്നു അത്. ഹൈദരാബാദ് ഇന്ത്യക്ക് വേണം. കാശ്മീര്‍ എടുത്തോളൂ എന്നായിരുന്നു പട്ടേലിന്റെ സന്ദേശം. എന്നാല്‍ ലിയാഖത് അലി നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. ലിയാഖത് അലിക്ക് ചരിത്രവും ഭൂമിശാസ്്ത്രവും അറിയില്ലായിരുന്നു എന്ന് സോസ് പറയുന്നു. ദ പ്രിന്റ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്തയുമായുള്ള അഭിമുഖത്തിലാണ് സെയ്ഫുദീന്‍ സോസ് ഇക്കാര്യം പറഞ്ഞത്.
അതേസമയം കാശ്മീര്‍ മതനിരപേക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായി നില്‍ക്കണം എന്ന നിര്‍ബന്ധം കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ നിന്നുള്ള നെഹ്രുവിനുണ്ടായിരുന്നു. നെഹ്രുവിന്റെ ഈ നിര്‍ബന്ധവും കാശ്മീരിലെ നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത സുഹൃദ്ബന്ധവുമാണ് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നില്‍ക്കാന്‍ കാരണമെന്ന് സോസ് പറയുന്നു. തുടക്കം മുതലേ കാശ്മീര്‍ പാകിസ്ഥാന് വിട്ടുതരാം എന്ന നിലപാടായിരുന്നു സര്‍ദാര്‍ പട്ടേലിനുണ്ടായിരുന്നത്. പാര്‍ട്ടീഷന്‍ കൗണ്‍സിലിലും ലിയാഖത് അലിയെ ഇത് ബോധ്യപ്പെടുത്താല്‍ പട്ടേല്‍ ശ്രമിച്ചു. പാകിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി ഒരു ബന്ധവുമില്ലാത്ത ഹൈദരാബാദ് ഡെക്കാണ്‍ മേഖല ഞങ്ങള്‍ക്ക് വേണം, കാശ്മീര്‍ നിങ്ങളെടുത്തോളൂ എന്നായിരുന്നു പട്ടേലിന്റെ നിലപാട്. എന്നാല്‍ നെഹ്രു ഇതിനെ ശക്തമായി എതിര്‍ത്തു. നെഹ്രുവിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ പട്ടേലിന് കഴിഞ്ഞില്ല.
കാശ്മീരുമായുള്ള നെഹ്രുവിന്റെ ബന്ധം അത്രയ്ക്ക് ശക്തമായിരുന്നു. കാശ്മീര്‍ മതനിരപേക്ഷ ഇന്ത്യയിലായിരിക്കും സുരക്ഷിതമായിരിക്കുക എന്ന് നെഹ്രു കരുതി. നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ളവയുമായി നെഹ്രുവിന് നല്ല ബന്ധമുണ്ടായിരുന്നു. 1945ല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സോപോര്‍ സെഷനില്‍ നെഹ്രു പങ്കെടുത്തിരുന്നു. കാശ്മീരിന്റെ ചരിത്രത്തെക്കുറിച്ച് നെഹ്രുവിന് നല്ല ധാരണയുണ്ടായിരുന്നു. ഷെയ്ഖ് അബ്ദുള്ള നെഹ്രുവിന്റെ അടുത്ത സുഹൃത്തായിരുന്നു. സ്വതന്ത്രമായി കാശ്മീരിന് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പാകിസ്ഥാന്റെ അധിനിവേശത്തോടെ മനസിലാക്കിയ ഷേയ്ഖ് അബ്ദുള്ള ഇന്ത്യയുമായി ചേരാന്‍ താല്‍പര്യപ്പെട്ടു. ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിച്ചതുമില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തുടരുന്ന കാലത്തോളം ഇന്ത്യയുടെ ഭാഗമായിരിക്കണം എന്ന് ഷേയ്ഖ് അബ്ദുള്ള ആഗ്രഹിച്ചിരുന്നു. നെഹ്രുവിനൊപ്പമുണ്ടായിരുന്ന റാഫി അഹമ്മദ് കിദ്വായിയേയും അജിത് പ്രസാദ് ജെയിനിനെ പോലുള്ളവരുമാണ് കാശ്മീര്‍ പ്രശ്‌നം വഷളാക്കിയതെന്നും ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യേണ്ടി വന്നതില്‍ നെഹ്രുവിന് കുറ്റബോധമുണ്ടായിരുന്നു എന്നും സെയ്ഫുദീന്‍ സോസ് പറയുന്നു.
വായനയ്ക്ക്: https://goo.gl/Q9Mwbd
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
https://www.azhimukham.com/nationalwrap-nehru-birthday-current-relevance/
https://www.azhimukham.com/india-burning-kashmir-govt-muscular-policy/
https://www.azhimukham.com/india-mehboobamufti-responds-retaliates-amitshah/
https://www.azhimukham.com/edit-while-modi-government-preparing-for-tough-steps-kashmir-is-facing-bloody-battle/
https://www.azhimukham.com/india-bjp-withdraw-pdp-alliance-jammukashmir/