UPDATES

വായിച്ചോ‌

അർബുദത്തെ തോൽപ്പിക്കാനായി വയർ നീക്കം ചെയ്ത മോഡൽ; ഇത് അതിജീവനത്തിന്റെ കഥ

മിസ് അമേരിക്ക മത്സരത്തിൽ മികച്ച ആറ് പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇവർക്ക് പിന്നീട് പുറത്ത് പോകേണ്ടി വന്നു.

                       

വയർ നീക്കം ചെയ്തിട്ട് ഒരാൾക്ക് ജീവിക്കാനാകുമോ?” മിസ്സിസ് ടെക്സാസ്” ചെസ്‌നി മൺറോയുടെ ഉത്തരം ഉറക്കെയുള്ള ഒരു ‘യെസ്’ ആണ്. ഗ്യാസ്ട്രിക്ക് അർബുദം കൂടുതൽ ഇടങ്ങളിലേക്ക്  വ്യാപിക്കുന്നതിന്  മുൻപ് ഡോക്ടറുമാരുടെ നിർദ്ദേശപ്രകാരം വയർ നീക്കം ചെയ്ത് ഈ സുന്ദരി ഇപ്പോൾ ആത്മവിശ്വാസത്തോടെ ജീവിച്ച് കാണിച്ചുകൊടുക്കുകയാണ്. സുന്ദരിപ്പട്ടം ഉൾപ്പടെയുള്ള സ്വപ്നങ്ങളുടെ പിന്നാലെ പോകുകയും സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കുകയും ജീവിക്കാൻ പ്രേരിപ്പിക്കുകയുമാണ് ‘ബോൾഡും’ ‘ബ്യുട്ടിഫുളുമായ’ ഈ യുവതി.  ജനിതകമായി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന  അർബുദ സാധ്യതയെ സ്വന്തം വയർ നീക്കം ചെയ്തുകൊണ്ടാണ് ഇവർ അതിജീവിച്ചത്. മൺറോയുടെ കുടുംബത്തിലെ പലർക്കും ഈ അർബുദബാധയുണ്ട്. എങ്കിലും ആദ്യമായാണ് ഒരാൾ വയർ നീക്കം ചെയ്യാൻ ധൈര്യം കാണിച്ചത്.. അർബുദത്തിന് സാധാരണ നൽകുന്ന ചിലിസകലാരീതികളായ കീമോതെറാപ്പിയും റേഡിയേഷനും ഒന്നും ഇവരുടെ രോഗത്തിന് ഫലം ചെയ്യില്ല എന്ന് കണ്ടതുകൊണ്ടാണ് വയർ പൂർണ്ണമായും നീക്കം ചെയ്യാൻ ഡോക്ടര്മ്മാര് നിർദ്ദേശിച്ചത്. വൈകിയാൽ ഉടൻ തന്നെ സ്തനാർബുദം ആയി മാറിയേക്കുമെന്നുള്ളതിനാലാണ് അടിയന്തിരമായി ചികില്സ നടത്തിയത്.

ഇരുപത്തി മൂന്നാം വയസ്സിലാണ് ഇവർക്ക് അർബുദം സ്ഥിരീകരിക്കുന്നത്. ചിത്സയ്‌ക്കിടയിൽ പലവട്ടവും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെന്നാണ് ഇവർ തന്നെ പറയുന്നത്. രോഗതീക്ഷണതയ്ക്കിടയിലാണ് ഇവർ ടെക്സസ് സുന്ദരിയുടെ കിരീടമണിയുന്നത്. മിസ് അമേരിക്ക മത്സരത്തിൽ മികച്ച ആറ് പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇവർക്ക് പിന്നീട് പുറത്ത് പോകേണ്ടി വന്നു. രോഗപീഡകൾക്കിടയിലും സൗന്ദര്യ മേഖലയിൽ തന്റേതായ മുദ്ര പതിപ്പിച്ച ഈ സ്ത്രീ ജീവിക്കാനുള്ള തന്റെ ഊർജം മറ്റുള്ളവരിലേക്ക് പകരുന്നുമുണ്ട്.  ‘വീ ആർ ഓൾ മാമ്മൽസ്’ എന്ന സന്നദ്ധ സംഘടന ആരംഭിച്ച് ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും: https://beautypageants.indiatimes.com/Young-beauty-queen-gets-her-stomach-removed/Young-beauty-queen-gets-her-stomach-removed/eventshow/68480806.cms

Share on

മറ്റുവാര്‍ത്തകള്‍