UPDATES

വീടും പറമ്പും

വീടിന് മോടികൂട്ടാം ലാന്‍ഡ് സ്‌കേപ്പിംഗിലൂടെ

ലാന്‍ഡ്‌സ്‌കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്റ്‌സ്‌കേപ്പിങ്, നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്. .ഇംഗ്ലീഷ് ഗാര്‍ഡന്‍ ശൈലി, ജാപ്പനീസ് ശൈലി, പേര്‍ഷ്യന്‍ ശൈലി തുടങ്ങിയ രീതികളിലൊക്കെ ലാന്റ് സേ്കപ്പിങ് ചെയ്യാം.
.

                       

വീടിന് ഭംഗിയുള്ളൊരു മുറ്റം മോഹിക്കാത്തവര്‍ ആരുണ്ട്. പക്ഷേ, പ്രശ്‌നം അതല്ല ആകെ അഞ്ചു സെന്റിലാണ് വീട് പണിതിരിക്കുന്നത്. പിന്നെ എവിടെയാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യും എന്നാണ് എല്ലാവരുടെയും സംശയം. വീടിന്റെ പുറത്തളങ്ങളെ ആകര്‍ഷകമാക്കുന്ന കലാവിദ്യയാണ് ‘ലാന്റ് സേ്കപ്പിങ്’. ലാന്റ് സേ്കപ്പിങ് എന്നാല്‍ വെറുതെ ചെടിവച്ചുപിടിപ്പിക്കലെന്നാണ് പൊതുധാരണ. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അകത്തളങ്ങള്‍ക്കൊപ്പം പുറവും മനസ്സില്‍ കണ്ടുവേണം ലാന്റ് സേ്കപ്പിങ് ഡിസൈന്‍ ചെയ്യാന്‍. വീടിന്റെ അകത്തളങ്ങള്‍ക്ക് ചുവരുകള്‍ക്ക് പുറത്തുള്ള പ്രദേശവുമായി ഒരു സവിശേഷബന്ധമുണ്ട്.

വീടിന് പുറത്ത് ധാരാളം സ്ഥലമുണ്ടെങ്കിലേ ലാന്റ് സേ്കപ്പിങ് സാധ്യമാകൂയെന്ന ധാരണയെല്ലാം പഴഞ്ചനാണ്. ഇംഗ്ലീഷ് ഗാര്‍ഡന്‍ ശൈലി, ജാപ്പനീസ് ശൈലി, പേര്‍ഷ്യന്‍ ശൈലി തുടങ്ങിയ രീതികളിലൊക്കെ ലാന്റ് സേ്കപ്പിങ് നടത്താമെങ്കിലും കേരളം പോലെ സമശീതോഷ്ണകാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗാര്‍ഡനിങ് തിരഞ്ഞെടുക്കണം.ലാന്റ് സേ്കപ്പിങ്ങിന് ചൈനീസ് ഗ്രാസ്, കൊറിയന്‍ ഗ്രാസ് എന്നിവ ഉപയോഗിക്കുന്നത് ഭംഗി നല്‍കുമെങ്കിലും ദോഷങ്ങളുണ്ട്. കുട്ടികളെ പരിചരിക്കുന്നതുപോലെയുള്ള പരിചരണവും കൂടുതല്‍വെള്ളവും ഇത്തരം ഗ്രാസിന് ആവശ്യമാണ്.

കറുക, നാടന്‍ പുല്ല്, തെറ്റി, ചെത്തി, മുക്കുറ്റി, തുളസി, ചെമ്പരത്തി, നന്ത്യാര്‍വട്ടം തുടങ്ങിയ തനതുചെടികളും പുല്ലുകളും ഉപയോഗിച്ച് ‘ലാണ്‍’ തയ്യാറാക്കിയാല്‍ പരിചരണം, വെള്ളം എന്നിവ കുറയ്ക്കുമെന്നതിന് പുറമേ പണച്ചെലവും കുറയ്ക്കും. പുല്ലുകള്‍ ഉപയോഗിച്ചുള്ള ലാന്റ് സേ്കപ്പിങ്ങിന് പുറമേ കല്ലും മണ്ണും മാത്രം ഉപയോഗിച്ചും ലാന്റ് സേ്കപ്പിങ് നടത്താം. ‘ഡ്രൈ ലാന്റ് സേ്കപ്പിങ്’ എന്നാണ് ഇതിന്റെ പേര്.

ലാന്‍ഡ്‌സ്‌കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്റ്‌സ്‌കേപ്പിങ്, നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ്വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്‌സ്‌കേപ്പിങ്.ഇതിന് ചിലവ് വളരെ കൂടുതലാണ്. കെട്ടിടാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്.പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം.

Share on

മറ്റുവാര്‍ത്തകള്‍