കനത്തമഴയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്ത ജില്ലകളിലൊന്നാണ് വയനാട്. പുത്തുമല ദുരിതകേന്ദ്രമായി മാറുന്നതിടെ, കുറിച്യര്‍മലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുത്തുമല ഇടിഞ്ഞിറങ്ങുന്നതും സമീപത്തെ വീട്ടിൽ നിന്നും ആളുകൾ ഒച്ച വച്ച് താമസക്കാരെ മാറ്റാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.
ഇതുവരെ 10 പേരുടെ മൃതദേഹങ്ങളാണ് ഉണ്ടായ ഉരുൾ പൊട്ടലുണ്ടായ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. അതിനിടെ, കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമലയിൽ നിന്ന് കണ്ടെത്തിയത്.