മമ്മൂട്ടി വൈശാഖ് കൂട്ട് കെട്ടിൽ ‘മധുരരാജ’ വിഷു റിലീസായി പോയ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. പുലിമുരുഗൻ എന്ന ഹിറ്റിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റർ ഹെയ്‌ൻ ടീം വീണ്ടും ഒന്നിച്ചപ്പോൾ വീണ്ടും ഒരു സൂപ്പർ ഹിറ്റ് കൂടിയാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ ‘കണ്ടില്ലേ കണ്ടില്ലേ’ എന്ന വീഡിയോ ഗാനവും ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
കല്യാണ പാട്ടായി ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. മമ്മൂട്ടിയുടെ പാട്ടും ഡാൻസും തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.
മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. അന്‍വര്‍ സാദത്തും ദിവ്യ എസ് മേനോനും കോറസും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. മമ്മൂട്ടി, ജയ്, വിജയരാഘവന്‍, വിനയപ്രസാദ്, മഹിമ നമ്പ്യാര്‍, ഷംന കാസിം തുടങ്ങിയവരാണ് ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്നത്.