Continue reading “പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനത്തിന് എതിരെ ആരോഗ്യവകുപ്പും”

" /> Continue reading “പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനത്തിന് എതിരെ ആരോഗ്യവകുപ്പും”

"> Continue reading “പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനത്തിന് എതിരെ ആരോഗ്യവകുപ്പും”

">

UPDATES

പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനത്തിന് എതിരെ ആരോഗ്യവകുപ്പും

Avatar

                       

അഴിമുഖം പ്രതിനിധി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്ത ദിവസത്തെ വിഐപി സന്ദര്‍ശനങ്ങള്‍ക്ക് എതിരെ ആരോഗ്യ വകുപ്പും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപകട സ്ഥലത്തും ആശുപത്രിയിലും നടത്തിയ സന്ദര്‍ശനങ്ങള്‍ ചികിത്സയെ ബാധിച്ചുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മോദിക്കും രാഹുലിനും ഒപ്പം നൂറിലേറെ പേര്‍ ആശുപത്രിയില്‍ കയറി. ഇതേ തുടര്‍ന്ന് അരമണിക്കൂറിലേറെ നേരം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറത്തു നില്‍ക്കേണ്ടി വന്നത് ചികിത്സ വൈകിക്കാന്‍ കാരണമായി. 90 ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്കു പോലും ചികിത്സ വൈകാന്‍ കാരണമായി.

ഇരുവരുടേയും സന്ദര്‍ശനം രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് ഡിജിപി സെന്‍ കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞിരുന്നു. മോദിയും രാഹുലും വന്നത് ജനങ്ങള്‍ക്ക് ആശ്വാസമായിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ പരിക്കേറ്റവര്‍ക്ക് ദുരിതമായി എന്നാണ് ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ കാണിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍