UPDATES

വൈറല്‍

സമയമില്ലെങ്കില്‍ പറയാനവസരം വേണമെന്നില്ല; എനിക്ക് പറയാനുള്ളതു ജനം പറഞ്ഞുകഴിഞ്ഞു; വേണുവിന് എം ബി രാജേഷിന്റെ മറുപടി വൈറൽ

ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കാൻ ഉള്ള ജനാധിപത്യ മര്യാദ പോലും മാധ്യമങ്ങൾക്കില്ലെന്നു എം ബി രാജേഷ്

                       

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷവും സി പി എം- മാധ്യമ പോര് തുടരുന്നു. ചെങ്ങന്നൂരിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ച ശേഷം നടന്ന പ്രൈം ടൈം ഡിബേറ്റിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എം പി യും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം ബി രാജേഷ്.

മാതൃഭൂമിയിൽ വേണു ബാലകൃഷ്ണൻ നയിച്ച ചർച്ചയിൽ “എംബി രാജേഷ്, പെട്ടന്ന് പറയണം, എനിക്ക് സമയ പരിമിതിയുണ്ട്, ഇടവേളയിലേക്ക് പോകണം..” വളരെ പെട്ടന്ന് ചുരുങ്ങിയ വാചകങ്ങളിൽ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറയാൻ വേണു ആവശ്യപ്പെട്ടപ്പോൾ ആയിരുന്നു എം ബി രാജേഷിന്റെ അപ്രതീക്ഷിത മറുപടി, “സമയം പരിമിതമാണ് എങ്കിൽ എനിക്ക് ഇന്നത്തെ ദിവസം സമയം തരണമെന്നില്ല. എനിക്ക് പറയാനുള്ളതു മുഴുവൻ ജനം പറഞ്ഞുകഴിഞ്ഞു.” എന്നായിരുന്നു രാജേഷിന്റെ മറുപടി.
ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കാൻ ഉള്ള ജനാധിപത്യ മര്യാദ പോലും മാധ്യമങ്ങൾക്കില്ലെന്നു അദ്ദേഹം ആരോപിച്ചു.

വിവിധ സമുദായങ്ങളെ പ്രീണിപ്പിച്ചു കൊണ്ടല്ലേ ഇടതുപക്ഷം ചെങ്ങന്നൂരിൽ വിജയിച്ചതെന്ന അവതാരകന്റെ ചോദ്യം ആണ് എം ബി രാജേഷിനെ പ്രകോപിപ്പിച്ചത്.

കാനത്തിന്റെ മിഷന്‍ കുഞ്ഞുമാണി; ഒരു രാഷ്ട്രീയ കച്ചവടക്കാരനെ തീര്‍ത്ത കഥ

നിങ്ങളെ അവര്‍ക്ക് വിശ്വാസമില്ലാത്തത് അവരുടെ കുഴപ്പമല്ല മിസ്റ്റര്‍ ചെന്നിത്തല

ഇനി ആ എല്ലിന്‍ കഷണമെടുത്ത് പരണത്ത് വച്ചേക്ക് മാണി സാറേ

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Share on

മറ്റുവാര്‍ത്തകള്‍