UPDATES

വൈറല്‍

ഈ ഹോം ഗാര്‍ഡ് ഡാന്‍സ് കളിക്കുവല്ല, ട്രാഫിക്ക് നിയന്ത്രിക്കുകയാണ്/ വീഡിയോ

ഡാന്‍സ് കളിച്ചോണ്ട് ട്രാഫിക്ക് നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സി എഎന്‍ഐ സോഷ്യല്‍ മീഡിയയില്‍ ഇട്ടത്തോടെ ഇദ്ദേഹം ഇപ്പോള്‍ സ്റ്റാറായി

                       

പ്രതാപ് ചന്ദ്ര ഖണ്ഡാല്‍ എന്ന ഹോംഗാര്‍ഡാണ് ട്രാഫിക്ക് ഡ്യൂട്ടി നോക്കുന്നതെങ്കില്‍ റോഡില്‍ കാത്തുക്കെട്ടി കിടക്കുന്നവര്‍ക്ക് ആശ്വാസമാണ്. കാരണം പ്രതാപ് ചന്ദ്ര നല്ല കിടലന്‍ ഡാന്‍സ് സ്റ്റെപ്പുകളൊക്കെ ഇട്ടാണ് ട്രാഫിക്ക് നിയന്ത്രിക്കുന്നത് തന്നെ..

മുപ്പത്തിമൂന്നുകാരനായ ചന്ദ്ര ഡാന്‍സ് കളിച്ചോണ്ട് ട്രാഫിക്ക് നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സി എഎന്‍ഐ സോഷ്യല്‍ മീഡിയയില്‍ ഇട്ടത്തോടെ ഇദ്ദേഹം ഇപ്പോള്‍ സ്റ്റാറായി. ഒഡീഷ ഭൂവനേശ്വറിലെനിരത്തുകളിലാണ് ചന്ദ്ര, ട്രാഫിക്ക് നിയന്ത്രിക്കുന്നത്‌,

താന്‍ ഡാന്‍സ് കളിച്ചോണ്ട് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാരണത്തെക്കുറിച്ച് പറയുന്നത്- ‘ എന്റെ സന്ദേശങ്ങള്‍ ഡാന്‍സിലൂടെയാണ് അറിയിക്കുന്നത്. ജനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നില്ല, പക്ഷെ എന്റെ സ്റ്റൈല്‍ ജനങ്ങളെ ആകര്‍ഷിച്ചു അവര്‍ ഇപ്പം നിയമങ്ങള്‍ പാലിച്ച് തുടങ്ങിയിട്ടുണ്ട്’ എന്നാണ്.

Share on

മറ്റുവാര്‍ത്തകള്‍