UPDATES

വായിച്ചോ‌

പാസ്‌വേഡ് കൈമാറാതെ ക്രിപ്‌റ്റോ എക്‌സേഞ്ച് സ്ഥാപകന്‍ മരിച്ചു; 145 മില്ല്യണ്‍ ഡോളര്‍ മൂല്യം ഡിജിറ്റല്‍ മണി ഇടപാടുകള്‍ നടത്താനാവാതെ കമ്പനി കടക്കെണിയില്‍

ജെറാള്‍ഡിന്റെ ഭാര്യ ജെന്നിഫര്‍ റോബര്‍ട്ട്‌സണ്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ഏകദേശം ഒരുലക്ഷത്തിലധികം ഇടപാടുകാരുടെ ക്രിപ്‌റ്റോ കറന്‍സിയാണ് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ്.

                       

ക്രിപ്‌റ്റോ കറന്‍സി എക്‌സേഞ്ച് സ്ഥാപകന്‍ ജെറാള്‍ഡ് കോട്ടന്റെ മരണം കമ്പനിയെ കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലേക്ക് നയിക്കുകയാണ്. ജെറാള്‍ഡ് അക്കൗണ്ട് പാസ്‌വേഡ് കൈമാറാത്തിനാല്‍ 145 മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഡിജിറ്റല്‍ മണിയാണ് ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ മരവിച്ച് കിടക്കുന്നത്.

ജനുവരി അവസാന വാരത്തില്‍ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു കനേഡിന്‍ സ്വദേശിയായ ജെറാള്‍ഡിന് മരണം സംഭവിച്ചത്. ക്രിപ്‌റ്റോ കറന്‍സിയായും ബിറ്റ്‌കോയിനായും പലതരത്തില്‍ ഡിജിറ്റില്‍ മണിയായിട്ടുള്ള കോടിക്കണക്കിന് കമ്പനിയുടെ നിക്ഷേപം പാസ്‌വേര്‍ഡ് ഇല്ലാത്തതിനാല്‍ ഇടപാട് നടത്താന്‍ സാധിക്കാതെ കിടക്കുകയാണ്.

തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്ന കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇടപാടുകാര്‍ പണം ആവശ്യപ്പെട്ട് പ്രശ്‌നം ഉണ്ടാക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് കമ്പനി സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.

ജെറാള്‍ഡിന്റെ ഭാര്യ ജെന്നിഫര്‍ റോബര്‍ട്ട്‌സണ്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ഏകദേശം ഒരുലക്ഷത്തിലധികം ഇടപാടുകാരുടെ ക്രിപ്‌റ്റോ കറന്‍സിയാണ് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ്.

ക്രോണ്‍സ് രോഗ (Crohn’s Disease) ബാധിതനായ ജെറാള്‍ഡ് ഡിസംബര്‍ ഒന്‍പതിനായിരുന്നു അന്തരിച്ചത്. ജയിപൂരില്‍ വച്ചായിരുന്നു 30 കാരനായ ജെറാള്‍ഡിന്റെ അന്ത്യം.

കൂടുതല്‍ വായനയ്ക്ക് – https://www.ndtv.com/world-news/crypto-exchange-founder-gerald-cotten-filed-will-12-days-before-he-died-he-was-30-1989129

Share on

മറ്റുവാര്‍ത്തകള്‍