UPDATES

വിദേശം

എന്താണ് നിഗൂഢമായ ‘ഹവാന സിന്‍ഡ്രോം’

അമേരിക്കയ്‌ക്കെതിരായ റഷ്യയുടെ മാരകായുധമോ?

                       

യുഎസ് ഉദ്യോഗസ്ഥരെ ഹവാന സിൻഡ്രോം ഉപയോഗിച്ച് റഷ്യ ആക്രമിക്കുകയാണെന്ന് പ്രധാന യുഎസ് സൈനിക അന്വേഷകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അമേരിക്കൻ ടെലിവിഷൻ വാർത്താ മാസികയായ 60 മിനിറ്റിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരസേനയിൽ നിന്ന് വിരമിച്ച ലെഫ്റ്റനൻ്റ് കേണൽ ഗ്രെഗ് എഡ്ഗ്രീൻ താൻ ‘ഹവാന സിൻഡ്രോമിന്റെ’ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണ് എന്നും വ്യക്തമാക്കി.

‘മിക്ക ഹവാന സിൻഡ്രോം കേസുകളിലും റഷ്യയ്ക്ക് ഒരു പൊതുവായ പങ്കുണ്ടെന്നാണ് ഗ്രെഗ് അവകാശപ്പെടുന്നത്. ഹവാന സിൻഡ്രോം യു എസ് ഉദ്യോഗസ്ഥരുടെ മികവിനെയും കഴിവിനെയും, സ്വാധീനിക്കുകയും സാരമായി ബാധിക്കുകയും ചെയുന്നു എന്നതാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളിലൊന്ന്’ എന്നും അദ്ദേഹം പറഞ്ഞു.

ഹവാന സിൻഡ്രോം ഇതുവരെ യു എസിലെ സൈന്യത്തിലെ മധ്യനിര ഉദ്യോഗസ്ഥർക്ക് ഉണ്ടായിട്ടില്ല, പകരം ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസിയിലുടനീളമുള്ള  5% ശതമാനമുള്ള മികച്ച ഓഫീസർമാർക്കിടയിലാണ് ഇത് സംഭവിക്കുന്നത്. അവർക്കെല്ലാം റഷ്യയുമായി ഓരോ തരത്തിൽ ബന്ധമുള്ളവരായിരുന്നു. ഇവർ റഷ്യയ്‌ക്കെതിരെ പ്രവർത്തിക്കുകയും റഷ്യയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തവരായിരുന്നു എന്നതാണ് വസ്തുത. കാരിയുടെ അനുഭവം അതിനുദാഹരണമാണ് ‘ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിനുള്ളിൽ കടന്നു കയറിയ റഷ്യൻ ചാരനെക്കുറിച്ച് സിബിഎസ് ന്യൂസ്, ഡെർ സ്പീഗൽ, റഷ്യൻ കേന്ദ്രീകൃത മാസികയായ ദി ഇൻസൈഡർ എന്നിവയുമായി സംയുക്തമായ അന്വേഷണത്തിലായിരുന്നു കാരി. ഇക്കാലത്താണ് എഫ്ബിഐ ഉദ്യോഗസ്ഥയായ കാരി ഹവാന സിൻഡ്രത്തിന്റെ പിടിയിലാകുന്നത്. 2021-ൽ ഫ്‌ളോറിഡയിലെ വീട്ടിൽ തുണി കഴുകുന്നതിനിടയിലാണ് കാരിയിൽ ആദ്യമായി ഹവാന സിൻഡ്രത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്.

“ഞാൻ ഈ അവസ്ഥയിൽ കുടുങ്ങിപ്പോയതുപോലെയാണ് എനിക്ക് അനുഭവപെട്ടത്. എനിക്ക് ഒരു കാര്യവും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സിനിമയിൽ ബോംബ് സ്‌ഫോടനത്തിന് ശേഷം ഉണ്ടാകുന്ന മൂളൽ പോലുള്ള ഒരു തരം ശബ്ദം എന്നെ മുഴുവനായി വിഴുങ്ങിയതുപോലാണ് അനുഭവപ്പെട്ടത്. ആ ശബ്ദം ഇടതു വശത്തുള്ള ജനാലയിൽ നിന്ന് വന്നു എന്റെ ചെവിയിലേക്ക് തുളച്ച് കയറിയതായാണ് തോന്നിയത്. പെട്ടന്ന് എന്റെ തലയിൽ ശക്തമായ പ്രഹരമേറ്റത്‌പോലെയും അനുഭവപ്പെട്ടു. എനിക്ക് അവിടെ നിന്ന് പുറത്തു കടക്കണെമന്നു തോന്നി തുടർന്ന് ഞങ്ങളുടെ കിടപ്പ് മുറിയിലേക്ക് വന്നു പക്ഷെ ഞാൻ അവിടെ വച്ച് ഛർദിച്ചു.’ എന്നാണ് കാരി തന്റെ അവസ്ഥയെ പറ്റി പറഞ്ഞത്.

കാരിയെ രോഗ ലക്ഷണങ്ങൾ ബാധിച്ചപ്പോൾ , വിറ്റാലി കോവലെവ് എന്ന റഷ്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുകയായിരുന്നു അവർ. റഷ്യൻ പൗരനായ ഇയാളെ ഫ്‌ളോറിഡയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും, തുടർന്ന് പോലീസ് വിറ്റാലിയിൽ നിന്ന് റഷ്യൻ പാസ്പോർട്ടും ബാങ്ക് അക്കൗണ്ട് നോട്ടുകളും കണ്ടെത്തിയിരുന്നു. അതോടൊപ്പം കമ്പ്യൂട്ടർ ഡാറ്റ മായ്ക്കാൻ കഴിയുന്ന ഒരു ഉപകരണവും അവർ വിറ്റാലിയുടെ പക്കൽ നിന്ന് വീണ്ടെടുത്തിരുന്നു.

ആരായിരുന്നു വിറ്റാലി കോവലെവ്?

അതീവ രഹസ്യ സുരക്ഷാ അനുമതിയുണ്ടായിരുന്ന റഷ്യൻ മിലിട്ടറി ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു വിറ്റാലി കോവലെവ്, എന്നാണ് ഇൻസൈഡറിൻ്റെ അന്വേഷണാത്മക പത്രപ്രവർത്തകനായ ക്രിസ്റ്റോ ഗ്രോസെവ് പറയുന്നത്. ഇൻ്റലിജൻസ് കരിയർ ഉപേക്ഷിച്ച് യുഎസിൽ ഷെഫായി ജോലി ചെയ്ത വരികയായിരുന്നു വിറ്റാലി. പോലീസ് അന്വേഷണം ഒഴിവാക്കിയതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും 30 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു, പക്ഷേ അദ്ദേഹം റഷ്യയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട്, യുക്രെയ്നുമായുള്ള യുദ്ധത്തിൽ മരിച്ചുവെന്നാണ് റഷ്യൻ അധികാരികൾ അവകാശപ്പെടുന്നത്.

‘29155’ എന്ന റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൌണ്ടിംഗ് ഡോക്യുമെൻ്റ് തനിക്ക് ലഭിച്ചതായി ക്രിസ്റ്റോ ഗ്രോസെവ് അവകാശപ്പെടുന്നുണ്ട്. ഡോക്യുമെന്റ് പ്രകാരം “മാരകമല്ലാത്ത ശബ്ദായുധങ്ങളുടെ സാധ്യതകൾ” എന്ന പ്രോജക്റ്റിൽ ജോലി ചെയ്ത ഉദ്യോഗസ്ഥന് ബോണസ് പേയ്‌മെന്റ് നൽകിയതായി രേഖകൾ വ്യക്തമാക്കുന്നുണ്ട് എന്നും ക്രിസ്റ്റോ പറഞ്ഞു.

‘ഞാൻ രേഖകൾ പരിശോധിച്ചപ്പോൾ, അക്ഷരാർത്ഥത്തിൽ എൻ്റെ കണ്ണുകൾ നിറഞ്ഞു, കാരണം റഷ്യ എന്താണ് ചെയ്യുന്നതെന്ന് എന്റെ പക്കലുള്ള ഡോക്യുമെന്റ് വ്യക്തമാക്കുകയായിരുന്നു. എന്നിരുന്നാലും, ഇത് ഹവാന സിൻഡ്രോമിൻ്റെ കാരണക്കാർ റഷ്യ ആണെന്നതിനുള്ള ഉറച്ച തെളിവായി കണക്കാക്കാൻ സാധിക്കില്ലെലിനും ക്രിസ്റ്റോ ഗ്രോസെവ് കൂട്ടിച്ചേർത്തു.

എന്താണ് ഹവാന സിൻഡ്രോം

ചെവിയിൽ വിചിത്രമായ ശബ്ദങ്ങൾ കേൾക്കുക, ചെവിയിൽ തുടർച്ചയായ മുഴക്കം, കേൾവി നഷ്ടം, തലയ്ക്കുള്ളിൽ അമിതമായ സമ്മർദം, ഓർമക്കുറവ്, കാഴ്ചയ്ക്ക് തടസ്സം മനംമറിച്ചിൽ, തലകറക്കം, ശരീരത്തിൻറെ ബാലൻസ് നഷ്ടമാകൽ തുടങ്ങിയ ലക്ഷണങ്ങളാണ് പലർക്കും ഹവാന സിൻഡ്രോമിൻറെ ഭാഗമായി പെട്ടെന്ന് അനുഭവപ്പെട്ടത്. 2016ൽ ക്യൂബയിലെ ഹവാനയിലാണ് ഈ വിചിത്ര രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ക്യൂബയിലെ അമേരിക്കൻ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയുമാണ് അന്ന് ഈ രോഗം ബാധിച്ചത്.

വിവിധ യുഎസ് സർക്കാർ ജീവനക്കാർക്ക് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും, മസ്തിഷ്ക ക്ഷതം ഉണ്ടാക്കുന്നു എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പഠനങ്ങൾ അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് സമീപകാല വെളിപ്പെടുത്തലുകൾ. “മുമ്പുണ്ടായിരുന്ന രോഗാവസ്ഥകൾ, പരമ്പരാഗത രോഗങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയും അതോടൊപ്പം മറ്റ് ചില ഘടകങ്ങളും ഹവാന സിൻഡ്രോമിന് കാരണമായിരിക്കാമെന്നും റിപ്പോർട്ട് വ്യക്തമാകുന്നുണ്ട്. പലർക്കും ഇത് പിന്നീട് ഭേദമായെങ്കിലും അപൂർവം ചിലരിൽ തലവേദന, ഓർമക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം, ബാലൻസ് നഷ്ടമാകൽ തുടങ്ങിയ ലക്ഷണങ്ങൾ തുടരുകയും ഇതവരുടെ സാധാരണ ജീവിതത്തെയും ഔദ്യോഗിക കൃത്യനിർവഹണത്തെയും ബാധിക്കുകയും ചെയ്തു. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്ന ഈ രോഗം മനഃപൂർവം സൃഷ്ടിക്കപ്പെടുന്നതാണെന്ന് അമേരിക്ക കരുതുന്നത്. അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷനും സിഐഎയും സൈന്യവും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻവസ്റ്റിഗേഷനും സിഐഎയും സൈന്യവും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും വർഷങ്ങളായി ഇതിനെ പറ്റി അന്വേഷണം നടത്തിവരികയാണ്. ഒരു പ്രത്യേക ഉറവിടത്തിൽ നിന്ന് വരുന്ന റേഡിയോ ഫ്രീക്വൻസി റേഡിയേഷനാണ് ഹവാന സിൻഡ്രോമിലേക്ക് നയിക്കുന്നതെന്നുമുള്ള ചില പഠന റിപ്പോർറ്റുകളുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍