UPDATES

വിപണി/സാമ്പത്തികം

ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നൂട്ടെല്ല കലാപം

360 രൂപ വിലയുള്ള നൂട്ടെല്ലയുടെ ഒരു ബോട്ടില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ 110 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്

                       

ചോക്ലേറ്റ് ക്രീമായ നൂട്ടെല്ലയ്ക്ക് നല്‍കിയ ഡിസ്‌കൗണ്ട് ഫ്രാന്‍സില്‍ വന്‍ കലാപത്തിന് വഴി തുറക്കുന്നു. കുറഞ്ഞ വിലയ്ക്ക് നൂട്ടെല്ല സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ഇടിച്ചുകയറിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളാണ് തുടുങ്ങിയത്. ഏതാണ്ട് 70 ശതമാനത്തോളം ഡിസ്‌കൗണ്ട് നല്‍കിയാണ് നൂട്ടെല്ല ഇപ്പോള്‍ മാര്‍ക്കറ്റിലെത്തിയിരിക്കുന്നത്.

360 രൂപ വിലയുള്ള നൂട്ടെല്ലയുടെ ഒരു ബോട്ടില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ 110 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് നൂട്ടെല്ല വാങ്ങാനുള്ള തിരക്ക് മൂലം പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമാണ് നടക്കുന്നത്. ഇതേ തുടര്‍ന്ന് പോലീസ് ഇടപെടുന്ന സാഹചര്യം വരെയുണ്ടായിരിക്കുന്നു. നൂട്ടെല്ല ഡിസ്‌കൗണ്ട് നിരക്കില്‍ കൊടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ 15 മിനിറ്റുകൊണ്ട് പല സൂപ്പര്‍മാര്‍ക്കറ്റുകളിലെയും സ്റ്റോക്കുകള്‍ പൂര്‍ണമായും തീര്‍ന്നു.

പ്രതിവര്‍ഷം 365 ദശലക്ഷം കിലോ നൂട്ടെല്ല ലോകത്തെ 160 രാജ്യങ്ങളിലായി വിറ്റുപോകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1940കളില്‍ ഇറ്റലിയിലെ ഫരാരോ കുടുംബമാണ് നൂട്ടെല്ല ആദ്യമായി ഉല്‍പ്പാദിപ്പിച്ചത്. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കലാപത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇടനിലക്കാരാണ് ഡിസ്‌കൗണ്ടിന് പിന്നിലെന്നും ഇവര്‍ അറിയിച്ചു.

 

Related news


Share on

മറ്റുവാര്‍ത്തകള്‍