UPDATES

കായികം

2024 ല്‍ ഒളിമ്പിക്‌സ് പാരിസില്‍, 2028 ല്‍ ലോസ് എയ്ഞ്ചല്‍സ്- ഐഒസി

പ്രഖ്യാപനം വന്നയുടനെ തന്നെ പാരീസിലെ ഈഫല്‍ ഗോപുരത്തിന്റെ അരികില്‍ കൂറ്റന്‍ ഒളിമ്പിക്‌സ് വളയങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ആദ്യ ലേലത്തില്‍ തന്നെ ഇരുരാജ്യങ്ങള്‍ക്കും നറുക്ക് വീഴുകയായിരുന്നു.

                       

2024 ലെ ഒളിംമ്പികസ്് പാരിസിനും 2028 ഒളിംമ്പിക്‌സ് ലോസ് എയ്ഞ്ചല്‌സിലും സംഘടിപ്പിക്കുമെന്ന് അന്താരാഷ്ട്ര ഒളിംമ്പിക കമ്മിറ്റി പ്രഖ്യാപിച്ചു. 2024 ല്‍ ഒളിംബിക്‌സ് നടത്താന്‍ ഏറ്റവും ഉചിതമായ നഗരങ്ങളാണ് പാരീസും ലോസ് എയഞ്ചല്‍സും എന്നാല്‍ രണ്ട് നഗരങ്ങളിലും ഒരേസമയം ഒളിംബി്ക്‌സ് സംഘടിപ്പിക്കാതെ രണ്ട് ഘട്ടങ്ങളായി നല്‍കുകയായിരുന്നു കമ്മിറ്റി.

ഇരു നഗരങ്ങളും ഇത് മൂന്നാം തവണയാണ് ഒളിംമ്പിക്‌സിന് വേദിയാവുക. ഇരു നഗരങ്ങള്‍ക്കും വേദി അനുവദിച്ചതിന്റെ പിന്നിലെ ശക്തിയായി പ്രവര്‍ത്തിച്ച അന്താരാരഷ്ട്ര ഒളിംമ്പിക ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് തോമസ് ബാക്ക് തിരുമാനത്തെ സ്വാഗതം ചെയ്തു. എല്ലാവര്‍ക്കും വിജയം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വന്നയുടനെ തന്നെ പാരീസിലെ ഈഫല്‍ ഗോപുരത്തിന്റെ അരികില്‍ കൂറ്റന്‍ ഒളിമ്പിക്‌സ് വളയങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ആദ്യ ലേലത്തില്‍ തന്നെ ഇരുരാജ്യങ്ങള്‍ക്കും നറുക്ക് വീഴുകയായിരുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍