ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു 1984 ലേത്. അന്നേദിവസം ലോസ് ആഞ്ചല്‍സ് കൊളീസിയത്തിന് മുകളിലൂടെ ഒരു റോക്കറ്റ് മനുഷ്യന്‍, വാണിജ്യത്തിന്റെ പുതിയ യുഗത്തിന് തന്നെ തുടക്കം കുറിച്ചു. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒളിമ്പിക്‌സ് തിരിച്ച് വരുമ്പോള്‍ ഇതേ ചരിത്രം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെങ്കിലും ഇതിനോട് കിടപിടിക്കാന്‍ പോന്നതായിരിക്കും എല്‍ എ (ലോസ് ആഞ്ചല്‍സ്) 2028 ഒളിമ്പിക്‌സ്. 2028 എല്‍ എ ഒളിമ്പിക്‌സ് കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് എല്‍ എ ബിഡ് ടീം സ്ഥിരീകരിച്ചിരുന്നു. ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിങ്ങനെ അഞ്ച് പുതിയ കായിക മത്സര ഇനങ്ങളാണ് 2028-ല്‍ അവതരിപ്പിക്കുന്നത്.
കൂടിയാലോചനകള്‍ തര്‍ക്കങ്ങള്‍ നിറഞ്ഞതായിരിന്നു. ഐ ഒ സിക്ക്(അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി) ക്രിക്കറ്റ് ഉള്‍പ്പെടുത്തണം എന്നുണ്ടായിരുന്നു, ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍ എന്നിവയ്ക്കായി എല്‍ എയും ശക്തമായി വാദിച്ചിരുന്നു. ഇരുകൂട്ടര്‍ക്കും സമ്മതമാകുന്ന രീതിയിലുള്ള തീരുമാനങ്ങളിലേക്ക് എത്താത്തതിനാല്‍ തീരുമാനം ഒരു മാസത്തോളം വൈകിയിരുന്നു.
ഐ ഒ സിയെ സംബന്ധിച്ചിടത്തോളം, ഒളിമ്പിക്‌സില്‍ ക്രിക്കറ്റിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ വ്യക്തമാണ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഒളിംപിക്‌സിന് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിനായി ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങളുടെ ഉള്‍പ്പെടുത്തലുകള്‍ വലിയ രീതിയില്‍ ഗുണം ചെയ്യും. ഇന്ത്യയില്‍ ഒളിംപിക്‌സിന് ലഭിക്കുന്ന പണത്തിന്റെ അളവ് കുറവാണ്. അതിനാല്‍ തന്നെ ക്രിക്കറ്റ് ഉള്‍പെടുത്തുന്നതോടെ 150 മില്യണ്‍ ഡോളറിലധികം ഉയര്‍ച്ച പ്രതീക്ഷിക്കാം എന്നാണ് 20 വര്‍ഷമായി ഐഒസിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ടിവി ഡയറക്ടറായിരുന്ന മൈക്കിള്‍ പെയ്ന്‍ പറയുന്നത്. എല്‍.എ യിലെ ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു, കാരണം 2032 ല്‍ ബ്രിസ്ബേനില്‍ ആയിരുന്നു എങ്കില്‍ അത് ഒരു ഒന്നു ടൈം ഷോ മാത്രമായി പോയെനെ. 2028-ല്‍ ഉള്‍പെടുത്തുകയാണെകില്‍ ഒളിമ്പിക് പ്രോഗ്രാമില്‍ നിലനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ക്രിക്കറ്റിനെ ഒളിംപിക്‌സിലേക്ക് ഉള്‍പെടുത്തണോ എന്ന് ചോദിക്കുന്നവരുണ്ടാകും, എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ലോകത്തിലെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നാണ്. കളിക്കാര്‍ക്ക് ശരാശരി 5.3 മില്യണ്‍ ഡോളര്‍ ശമ്പളം ലഭിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍ 1992 ലെ ബാഴ്സലോണ ഗെയിംസിലെ ബാസ്‌ക്കറ്റ് ബോളിന്റെ വിജയം എടുത്തുനോക്കിയാല്‍ മതിയാകും. അന്താരാഷ്ട്രതലത്തില്‍ 1992-ന് മുമ്പും ശേഷവും എന്‍ ബി എയുടെ( നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) അവസ്ഥ രാത്രിയും പകലും തമ്മിലുള്ള അന്തരം പോലെയാണ്.
കണക്കുകള്‍ അനുസരിച്ച് 1991-92 സീസണിന്റെ ഉദ്ഘാടന ദിവസം, എന്‍ ബി എ പട്ടികയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 23 അന്താരാഷ്ട്ര താരങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കഴിഞ്ഞ സീസണില്‍ 40 രാജ്യങ്ങളില്‍ നിന്ന് 120 താരങ്ങളുണ്ടായിരുന്നു. എന്നാല്‍ അഞ്ച് കളിക്കാരുടെ ടീമുകള്‍ ഉള്‍പ്പെടുന്ന ഒരു അമേരിക്കന്‍ ഫുട്‌ബോള്‍ വേരിയന്റായ ഫ്‌ളാഗ് ഫുട്‌ബോളിന്റെ കാര്യമോ, യുഎസിന് പുറത്ത് കഷ്ടിച്ച് കളിക്കുന്ന ഒരു കായിക വിനോദത്തിന് ഒളിമ്പിക്സില്‍ സ്ഥാനം ലഭിക്കുന്നതിനോട് പലര്‍ക്കും മതിപ്പില്ല.