UPDATES

വായന/സംസ്കാരം

ലോക പൈതൃക ദിനത്തില്‍ സഹാപീഡിയയുടെ ‘ഹെറിറ്റേജ് വാക്ക്’

ഇക്കുറി ലോകപൈതൃകദിനത്തിന്റെ പ്രമേയം തന്നെ റൂറല്‍ ലാന്‍ഡ്‌സ്‌കേപ്‌സ് എന്നതാണ്.

                       

ഓണ്‍ലൈന്‍ വിജ്ഞാനകോശമായ സഹാപീഡിയ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് മൂഴിക്കുളത്ത് പൈതൃക നടത്തം(ഹെറിറ്റേജ് വാക്ക്) സംഘടിപ്പിച്ചു. മൂഴിക്കുളം ശാലയുടെ സെക്രട്ടറി പ്രേം കുമാറാണ് ഹെറിറ്റേജ് വാക്ക് നയിച്ചത്.

ലോക പൈതൃക ദിനത്തിന്റെ ഭാഗമായി സഹാപീഡിയ രാജ്യവ്യാപകമായി 16 ഇന്ത്യന്‍ നഗരങ്ങളില്‍ സമാനമായ പൈതൃക നടത്തം സംഘടിപ്പിച്ചിട്ടുണ്ട് .ഇക്കുറിലോകപൈതൃകദിനത്തിന്റെപ്രമേയംതന്നെറൂറല്‍ലാന്‍ഡ്‌സ്‌കേപ്‌സ് എന്നതാണ്. എറണാകുളം ജില്ലയുടെ വടക്കേയറ്റത്തുള്ള മൂഴിക്കുളം പൈതൃകവും സാംസ്‌ക്കാരികവും ചരിത്രപരവുമായ പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ്.

ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലാണ് 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദപഠന കേന്ദ്രം ഉണ്ടായിരുന്നത്. മൂഴിക്കുളം ശാലയെന്നറിയപ്പെട്ടിരുന്ന ഇവിടം ക്ഷേത്ര-അനുഷ്ഠാനകലകളുടെ കേന്ദ്രമായിരുന്നു. പ്രശസ്തമായ ലക്ഷ്മണപെരുമാള്‍ ക്ഷേത്രമടക്കം നിരവധി ആരാധനാലയങ്ങളും ഇവിടെയുണ്ട്.

പൈതൃക നടത്തം പരിപാടിയ്ക്ക് ശേഷം കായല്‍ കൃഷിയിടങ്ങളെക്കുറിച്ച് ബാബു കമ്പ്രയാത്ത് സംവിധാനം ചെയ്ത ‘കൈപ്പാട്’ എന്ന ഡോക്യുമന്ററി പ്രദര്‍ശനവും നടത്തി.

പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം പ്രചരിപ്പിക്കുന്നത് ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന മൂഴിക്കുളം ശാലയെന്ന പ്രസ്ഥാനത്തിന്റെ സെക്രട്ടറി കൂടിയാണ് പൈതൃക നടത്തം നയിക്കുന്ന പ്രേംകുമാര്‍ ടി ആര്‍. മൂഴിക്കുളത്തിന്റെ പൈതൃകവും സാംസ്‌ക്കാരികവുമായ എല്ലാ പ്രത്യേകതകളും വിശദമായി നടത്തത്തിനിടെ അദ്ദേഹം വിവരിച്ചു. പ്രകൃതി പഠനങ്ങള്‍, അതിജീവനം എന്നീ കൃതികളുടെ രചയിതാവ് കൂടിയാണ് പ്രേംകുമാര്‍.

Share on

മറ്റുവാര്‍ത്തകള്‍