UPDATES

ഗവര്‍ണര്‍ക്കെതിരേ കേസ് എടുക്കാന്‍ വകുപ്പുണ്ടോ?

സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിയമ നടപടികള്‍ സാധ്യമോ?

                       

പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി വി ആനന്ദബോസിനെതിരേ കൊൽക്കത്ത രാജ്ഭവനിലെ ജീവനക്കാരി ലൈംഗിക ചൂഷണ പരാതി നൽകിയിരുന്നു. ബംഗാൾ ഗവർണറും മമത സർക്കാരും തമ്മിൽ നിരന്തരം ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആനന്ദബോസിനെതിരേ ലൈംഗികാരോപണം കൂടുതൽ ചർച്ചയാവുകയാണ്. ഇതിനിടെ ഭരണഘടനാ പരിരക്ഷ തനിക്കുണ്ടെന്ന വാദത്തിൽ കേസിനോട് നിസ്സഹകരിക്കുകയാണ് ആനന്ദബോസ്. അത്തരമൊരു സാഹചര്യത്തിൽ തനിക്കെതിരെയുള്ള അന്വേഷണം ഭരണഘടനയെ അവഹേളിക്കലാണെന്നും ഗവർണർ വാദിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം നൽകിയിട്ടുള്ള ഇളവുകൾ കാരണം ഗവർണർ സിവി ആനന്ദ ബോസിൻ്റെ പേര് കൊൽക്കത്ത പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഉൾപ്പെടുത്താൻ കഴിയില്ല. പൊലീസ് അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്നും ഗവർണർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.Article 361

എന്താണ് ഗവർണർക്ക് ഭരണഘടനാപരമായി ലഭിക്കുന്ന നിയമപരിരക്ഷ?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 361, ഇന്ത്യൻ പ്രസിഡൻ്റിനും സംസ്ഥാനങ്ങളുടെ ഗവർണർമാർക്കും ചില ഇളവുകൾ അനുവദിക്കുന്നുണ്ട്. ആർട്ടിക്കിൾ പ്രകാരം ക്രിമിനൽ നടപടികളിൽ നിന്നും അറസ്റ്റിൽ നിന്നും സംരക്ഷണം നൽകുന്നുണ്ട്. രാഷ്ട്രപതിയും സംസ്ഥാന ഗവർണർമാരും അവരുടെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്യുന്ന ഏതെങ്കിലും പ്രവർത്തനങ്ങളുടെ പേരിൽ മറ്റുള്ളവർക്ക് കോടതിയെ സമീപിക്കാൻ കഴിയില്ല. കോടതിക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. കൂടാതെ ആർട്ടിക്കിളിന് രണ്ട് ഉപവകുപ്പുകളുണ്ട്. ഒന്നാം ഉപവകുപ്പിൽ ഒരു സംസ്ഥാനത്തിൻ്റെ പ്രസിഡൻ്റിനോ ഗവർണർക്കോ എതിരെ ഏതെങ്കിലും കോടതിയിൽ ക്രിമിനൽ നടപടികൾ ആരംഭിക്കുകയോ തുടരുകയോ ചെയ്യരുത്, കൂടാതെ രണ്ട് പ്രകാരം ഇവർക്കെതിരെ അറസ്റ്റ് പോലുള്ള നടപടികൾ സ്വീകരിക്കാൻ അനുവാദമില്ല. അല്ലെങ്കിൽ ഒരു സംസ്ഥാനത്തിൻ്റെ പ്രസിഡൻ്റിൻ്റെയോ ഗവർണറുടെയോ ഭരണകാലത്ത് ജയിൽവാസവും വിധിക്കാൻ പാടുള്ളതല്ല. ആർട്ടിക്കിൾ 361(2) പ്രകാരം രാഷ്ട്രപതിക്കും ഗവർണർക്കും എതിരെ കോടതിക്ക്  ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ല.

നിയമപരിരക്ഷയുള്ള ഗവർണറെ അറസ്റ് ചെയ്യാൻ കഴയില്ലെ ?

പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത സുപ്രിം കോടതി അഭിഭാഷകൻ പറയുന്നതനുസരിച്ച് ആർട്ടിക്കിൾ 361 ന്റെ പരിരക്ഷ ഗവർണർ ഉപയോഗപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് മറ്റൊരു കേസിൽ ഡൽഹി ഹൈ കോടതി ജഡ്ജി രാജി വയ്ക്കാൻ വിസമ്മതിക്കുകയും, ഒടുവിൽ രാജി വയ്ക്കേണ്ടതായും വന്നിട്ടുണ്ട്. ഇത്തരമൊരു നിയമപരിരക്ഷ അക്കാലത്ത് നടപ്പിലാക്കിയത് ഇത്തരം പിഴവുകൾ അവരുടെ ഭഗത്ത് നിന്ന് ഉണ്ടാകില്ലെന്ന മുൻ ധാരണയിലായിരിക്കാം. ഈ നിയമങ്ങൾ കാലത്തിനനുസരിച്ച് കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട് . ഇന്ത്യൻ ഭരണഘടന അനുസരിച്ച് നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണ്. അതുകൊണ്ട് തന്നെ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഈ നിയമത്തിന്റെ പരിരക്ഷ എത്രകണ്ട് ലഭിക്കുമെന്നത് കണ്ടു തന്നെ അറിയണം.എന്നാൽ രാജ്ഭവനിലെ ജീവനക്കാരിയുടെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പോലീസാണ്. അതിനാൽ സാങ്കേതികമായി പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാം. ആർട്ടിക്കിൾ 361 ഉപയോഗിച്ചുകൊണ്ടുളള വ്യഖ്യാനങ്ങൾ തീർച്ചയായും ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ അന്തിമമായി വിധി കോടതിയുടേതായിരിക്കും.

എന്താണ് കോടതിയുടെ നിലപാട്?

ഗവർണറുടെ അധികാരവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ കോടതി വരെ എത്തിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് രാമേശ്വർ പ്രസാദ് v/s യൂണിയൻ ഓഫ് ഇന്ത്യ. പത്താം ഷെഡ്യൂൾ പ്രകാരം എംഎൽഎമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട് ബീഹാർ ഗവർണർ ഭഗവതി ചരൺ കേസരി നാഥ് ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിൻ്റെ നിയമസാധുതയെ വെല്ലുവിളിച്ച് ബിഹാറിലെ നിയമസഭാംഗം (എംഎൽഎ) രാമേശ്വർ പ്രസാദ് നൽകിയ കേസ് ആണിത്. കൂറുമാറ്റ വിരുദ്ധ നിയമ പ്രകാരമായിരുന്നു എംഎൽഎമാരെ അയോഗ്യരാക്കിയത്. എന്നാൽ കേസിൽ ഭരണഘടന രാഷ്ട്രപതിക്കും ഗവർണർമാർക്കും നൽകുന്ന ഇളവുകൾ സുപ്രീം കോടതി ശരിവക്കുകയാണുണ്ടായത്. ഗവർണറുടെയും ഗവർണർ ഓഫീസിൻറെയും അധികാരങ്ങളുടെയും ചുമതലകളുടെയും വിനിയോഗത്തിലും നിർവ്വഹണത്തിലും അദ്ദേഹം ചെയ്തതോ ചെയ്യാൻ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിക്ക് ഒരു കോടതിയും ഉത്തരവാദിയല്ല. ” എന്ന്  വിധിച്ചിരുന്നു.

English summary; Article 361 Constitutional protection to Bengal Governor in ‘molestation’ case

Share on

മറ്റുവാര്‍ത്തകള്‍